Friday, January 17, 2025
GULFLATEST NEWS

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ അബുദാബിയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കും.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജൂണ് 15 മുതൽ തിരുവനന്തപുരം-അബുദാബി സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.10ന് അബുദാബിയിലെത്തും. മടക്കയാത്ര അബുദാബിയിൽ നിന്ന് പുലർച്ചെ 1.30ന് പുറപ്പെട്ട് രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.