Tuesday, December 17, 2024
HEALTHLATEST NEWS

കേരളത്തിൽ ഇന്ന് 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് എറണാകുളത്താണ്.

എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂവായിരം കടക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.