Friday, April 18, 2025
LATEST NEWSPOSITIVE STORIES

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച് 11 വയസ്സുകാരി

ദുബായ് : ദുബായിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല പൊലീസിന് കൈമാറി 11 വയസുകാരി മാതൃകയായി. പതിനൊന്നുകാരിയായ ജന്നത്തുൽ ആഫിയ മുഹമ്മദ്‌ ആണ് സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ചത്.

പെൺകുട്ടിയുടെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും ദുബായ് പോലീസ് പെൺകുട്ടിയെ ആദരിച്ചു. 

താൻ താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്നാണ് വിദ്യാർത്ഥിനി സ്വർണമാല കണ്ടെത്തിയതെന്ന് അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉടൻ തന്നെ പിതാവിനെ വിവരം അറിയിക്കുകയും അവർ അത് ഖുസൈസ് പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു.