Friday, January 17, 2025
LATEST NEWSSPORTS

ലിവർപൂളിന്റെ ഏറ്റവും വിലയേറിയ കളിക്കാരനാകാൻ ഡാര്‍വിന്‍ ന്യൂനസ്

ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കാൻ ന്യൂനസ്. നിലവിൽ ഡിഫൻഡർ വിർജിൽ വാൻ ഡൈക്കാണ് ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. 75 ദശലക്ഷം യൂറോയ്ക്കാണ് (582 കോടി രൂപ) വാനിനെ ലിവർപൂൾ സ്വന്തമാക്കിയത്. ന്യൂനസ് ടീമിനൊപ്പം ചേരുമ്പോൾ ഈ റെക്കോർഡ് പഴങ്കഥയായി മാറും.

22-കാരനായ ന്യൂനസ് ബെൻഫിക്കയിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. മുന്നേറ്റതാരമായ ന്യൂനസിനെ ഏറ്റെടുക്കുന്ന കാര്യം ലിവർപൂൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അഞ്ച് വർഷത്തെ കരാറിലാണ് ന്യൂനസ് ലിവർപൂളിനൊപ്പം ചേരുന്നത്.

സാദിയോ മാനെ അടുത്ത സീസണിൽ ലിവർപൂൾ വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് മാനെയ്ക്ക് പകരം മികച്ച ഒരു സ്ട്രൈക്കറെ തേടുകയായിരുന്നു. മാനെ ബയേണ്‍ മ്യൂണിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമുണ്ട്.