Tuesday, December 17, 2024
LATEST NEWSSPORTS

വില്യംസണ് കോവിഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വളരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ വില്യംസണ്‍ കളിക്കില്ല. വില്യംസണ്‍ മാറിനില്‍ക്കുന്നത് ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’- ന്യൂസീലന്‍ഡ് പരിശീലകന്‍ ഗ്യാരി സ്റ്റെഡ് പ്രതികരിച്ചു.

വില്യംസണിന് പകരം ടോം ലാഥം ടീമിനെ നയിക്കും. ഹാമിഷ് റുഥര്‍ഫോര്‍ഡാണ് വില്യംസണിന് പകരം കളിക്കുക. സമീപകാലത്തായി വില്യംസണ്‍ ഫോം കണ്ടെത്താന്‍ നന്നായി പാടുപെടുന്നുണ്ട്.