Saturday, January 18, 2025
LATEST NEWSSPORTS

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഹോങ്കോങ് അഫ്ഗാനിസ്താനെ തോൽപ്പിച്ചു

ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. മത്സരത്തിൽ ഹോങ്കോങ് 2-1ന് വിജയിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഹോങ്കോംഗ് രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. 23-ാം മിനിറ്റിൽ വോങ്ങും 27-ാം മിനിറ്റിൽ ഓറും ഗോൾ നേടി.

രണ്ടാംപകുതിയിൽ അഫ്ഗാനിസ്ഥാൻ നൂറിലൂടെ ഒരു ഗോൾ അഫ്ഗാൻ മടക്കി എങ്കിലും തോൽവി ഒഴിവാക്കാനായില്ല. രണ്ടര വർഷത്തിന് ശേഷമാണ് ഹോങ്കോങ് മത്സരം ജയിച്ചത്.