Wednesday, April 23, 2025
HEALTHLATEST NEWS

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ 622 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 416 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.