Tuesday, September 30, 2025
SPORTS

കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി

ലണ്ടന്‍: ലണ്ടൻ: കോവിഡ്-19 മഹാമാരിക്കാലത്ത് താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് അർജന്റീന സൂപ്പർ താരം ലയണൽ മെസി. കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി പറഞ്ഞു. 

“കൊവിഡ് ആരംഭിച്ചതിന് ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടു. കൊവിഡ് കഴിഞ്ഞ് തിരിച്ചെത്തിയ ഒന്നര മാസത്തോളമായി ഓടാൻ പോലും കഴിഞ്ഞില്ല. എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ .എന്നാൽ അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി,” മെസി പറഞ്ഞു. 

കോവിഡ് ബാധിച്ചതിനെക്കുറിച്ച് ലയണൽ മെസ്സി: “അത് എന്നെ വളരെ കഠിനമായി ബാധിച്ചു എന്നതാണ് സത്യം. മറ്റെല്ലാവർക്കും അത് എങ്ങനെ ലഭിക്കുന്നു എന്നതിന് ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതായിരുന്നു. ചുമ, തൊണ്ടവേദന, പനി. എന്നാൽ ശ്വാസകോശത്തിൽ എനിക്ക് പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉണ്ട്. എനിക്ക് പരിശീലനം നടത്താൻ കഴിഞ്ഞില്ല. എനിക്ക് ഓടാൻ പോലും കഴിഞ്ഞില്ല.”