Sunday, December 22, 2024
HEALTHNationalTop-10

മങ്കിപോക്‌സ്‌; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശം നൽകി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംശയാസ്പദമായ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അണുബാധ എങ്ങനെ പടരുന്നു, രോഗം എങ്ങനെ കണ്ടെത്താം, രോഗലക്ഷണങ്ങൾ, അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു, പ്രതിരോധ നടപടികൾ എന്നിവയും മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തണം. രോഗിയുമായോ രോഗബാധിത വസ്തുക്കളുമായോ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണം. സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന രോഗികള്‍ക്ക് ഐസൊലേഷനും, 21 ദിവസം നിരീക്ഷണത്തിനു പോകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അവരെ ദിവസേന നിരീക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഒറ്റപ്പെടുത്തുക, രോഗികളെ പരിചരിക്കുമ്പോൾ പിപിഇ (വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ) കിറ്റ് പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും നിർദ്ദേശത്തിൽ പറയുന്നു.