Tuesday, December 24, 2024
GULFLATEST NEWS

സൗദിയിൽ അഴിമതി നടത്തിയ 76 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

റിയാദ്: കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യയിൽ 76 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര ആരോഗ്യം, നീതി, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. സൗദി കൺട്രോൾ ആൻഡ് ആന്‍റി കറപ്ഷൻ കമ്മീഷൻ അഥവാ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ 76 പേരെ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. അറസ്റ്റിലായവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.