Friday, December 27, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസിൽ അഞ്ചാം സ്വര്‍ണം; പുരുഷ ടേബിള്‍ ടെന്നീസിൽ വിജയം

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്വർണം നേടി. ടേബിൾ ടെന്നീസിലെ പുരുഷൻമാരുടെ ഇനത്തിലാന് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്.

വനിതാ ലോൺബോൾ ടീമും രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടി. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് സ്വർണ്ണ മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി.

മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. ലവ്‌ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ചരിത്ര മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി.