Thursday, November 21, 2024
LATEST NEWSTECHNOLOGY

യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പാർലമെന്‍റ് മണ്ഡലമായ വാരണാസിയിൽ ഭാരതി എയർടെൽ 5ജി മൊബൈൽ സേവനം ആരംഭിച്ച ചടങ്ങിൽ വെർച്വലായി സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് രുദ്രാക്ഷ് കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

5 ജി പുറത്തിറക്കുന്നതോടെ എല്ലാ ഗ്രാമസഭകളെയും ഫൈബർ ഒപ്റ്റിക്സുമായി ബന്ധിപ്പിക്കുമെന്നും സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ സംസ്ഥാന സർക്കാർ എയർടെല്ലിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടിവി സീരിയലായ മഹാഭാരതത്തിലെ പ്രശസ്തമായ “മെയിൻ സമയ് ഹൂൺ” എന്ന ഗാനത്തെക്കുറിച്ച് പരാമർശിച്ച ആദിത്യനാഥ്, കാലത്തിനൊത്ത് വേഗത നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.