Tuesday, January 21, 2025
LATEST NEWSTECHNOLOGY

5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍

എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.

2024 മാർച്ചോടെ മറ്റ് ചെറിയ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും സേവനം എത്തിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു.