5ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിൽ ആരംഭിക്കും
ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29 ന് തന്നെ പ്രധാനമന്ത്രി 5 ജിയ്ക്ക് തുടക്കമിടുമെന്ന് സൂചനകൾ ലഭിച്ചിരുന്നു.
5 ജി സേവനങ്ങൾ വിന്യസിക്കാൻ ടെലികോം സേവന ദാതാക്കൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ സേവനം പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കേണ്ടിവന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.