Sunday, December 22, 2024
LATEST NEWSTECHNOLOGY

5ജി മൊബൈൽ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 10 മടങ്ങ് വേഗതയും ലാഗ് ഫ്രീ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന 5ജി മൊബൈൽ ടെലിഫോണി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

5 ജി മുതൽ രാജ്യത്തെ സാങ്കേതികവിദ്യയുടെ സമഗ്രവികസനം, ഗ്രാമങ്ങളിലുടനീളം ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) ശൃംഖലകൾ സ്ഥാപിക്കൽ , കോമൺ സർവീസസ് സെന്‍ററുകൾ വഴി ഗ്രാമങ്ങളിൽ ഡിജിറ്റൽ സംരംഭകത്വം സാധ്യമാക്കൽ, ഇലക്ട്രോണിക് ചിപ്പുകളുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.

“ഇനി നമ്മൾ 5 ജി യുഗത്തിലേക്ക് കടക്കുകയാണ്. അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കൽ ഫൈബർ സേവനം വ്യാപിപ്പിക്കും. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം എല്ലാ ഗ്രാമങ്ങളിലൂടെയും കടന്നുപോകുമെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.