Friday, November 15, 2024
HEALTHLATEST NEWS

രാജ്യത്ത് 20,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇന്നലെ 47 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനമാണ്. അതേസമയം, കോവിഡ് വാക്സിനേഷൻ കവറേജ് 200 കോടി (2,03,60,46,307) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,63,960 പേർക്കാണ് വാക്സിൻ നൽകിയത്. 12 നും 14 നും ഇടയിൽ പ്രായമുള്ളവരിൽ 3.88 കോടി പേർക്ക് ആദ്യ ഡോസും 2.76 കോടി പേർക്ക് രണ്ടാം ഡോസും ലഭിച്ചു.

15 നും 18 നും ഇടയിൽ പ്രായമുള്ള 6.11 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസും 5.09 കോടിയിലധികം പേർക്ക് രണ്ടാം ഡോസും നൽകി. 60 വയസിന് മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ എന്നിവർക്ക് 5.02 കോടി മുൻകരുതൽ ഡോസുകളും 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് 3.42 കോടി ഡോസുകളും നൽകി.