2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ
സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ ടീം ചരിത്രത്തിലാദ്യമായി ഒരു മത്സരം കളിച്ചത്. 2017 വരെ സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിൽ ഇരുന്ന് കായിക മത്സരങ്ങൾ കാണാൻ പോലും അനുവാദമുണ്ടായിരുന്നില്ല.
2006ലാണ് ഓസ്ട്രേലിയ അവസാനമായി വനിതാ ഏഷ്യൻ കപ്പ് നടത്തിയത്. 2018ലെ ഏഷ്യൻ കപ്പിന് ജോർദാൻ ആതിഥേയത്വം വഹിച്ചിരുന്നു.