Friday, January 17, 2025
LATEST NEWSSPORTS

2022 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ ഇന്ത്യൻ വനിതാ ടീമിനെ പരാജയപ്പെടുത്തി. പൂൾ എയിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു. ആറ് പന്ത് ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ മത്സരം ജയിച്ചത്.

രേണുക സിംഗ് ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 19 ഓവറിൽ 7 വിക്കറ്റിന് വിജയിച്ചു.

ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രേണുക ഓസ്ട്രേലിയൻ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചു. എന്നാല്‍ അഞ്ചുവിക്കറ്റിന് 49 റണ്‍സ് എന്ന നിലയില്‍ പതറിയ ഓസീസിനെ ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറും ഗ്രേസ് ഹാരിസും ചേര്‍ന്ന് രക്ഷിച്ചു.