കുവൈറ്റിൽ 20 ശതമാനം കുട്ടികളിലും പ്രമേഹ രോഗ സാധ്യതയെന്ന് പഠനം
കുവൈറ്റ് : കുവൈറ്റിലെ 20 ശതമാനം കുട്ടികൾക്കും പ്രമേഹവും പൊണ്ണത്തടിയും വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം. കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്‍റ് ഓഫ് സയൻസസിന്‍റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും പിന്തുണയോടെ 10 വർഷം മുമ്പ് ആരംഭിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 8,000 കുട്ടികളിൽ നടത്തിയ ദീർഘകാല പഠനത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. വൈകി ഉറങ്ങുന്ന കുട്ടികളിൽ കോശജ്വലന ഇൻഡിക്കേറ്ററുകളുടെ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളിൽ പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു.