Tuesday, December 17, 2024
LATEST NEWSSPORTS

തുടരെ 20 ജയങ്ങൾ; രോഹിത്തിന് മുന്‍പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്‌

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന രോഹിത് ശർമയ്ക്ക് മുൻപിൽ മറ്റൊരു റെക്കോർഡ് കൂടെ. തുടർച്ചയായി 20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റൻ റെക്കോർഡ് രോഹിത്തിന്‍റെ മുന്നിലുള്ളത്.

തുടർച്ചയായ 19 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രോഹിതിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ഇതുവരെ ഒരു മൽസരം പോലും തോറ്റിട്ടില്ല. ടീമിനെ തുടർച്ചയായി 20 വിജയങ്ങളിലേക്ക് നയിച്ച റിക്കി പോണ്ടിംഗിന്‍റെ പേരിലാണ് ഇപ്പോൾ റെക്കോർഡ്. 2008 ൽ പോണ്ടിംഗ് ഓസ്ട്രേലിയയെ തുടർച്ചയായ 20 വിജയങ്ങളിലേക്ക് നയിച്ചു. 

2006-07 കാലഘട്ടത്തിൽ പോണ്ടിംഗിന് കീഴിൽ ഓസ്ട്രേലിയ 16 തുടർച്ചയായ വിജയങ്ങൾ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ വിജയിച്ച ശേഷം ടി20യിൽ തുടർച്ചയായി 13 വിജയങ്ങൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.