2 വര്‍ഷം, 2000 കോടി പ്രതിഫലം; സൗദി ക്ലബിന്റെ ഓഫര്‍ നിരസിച്ച് ക്രിസ്റ്റ്യാനോ
ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് മുന്നോട്ട് വെച്ച വമ്പൻ ഓഫർ നിരസിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 275 മില്യൺ യൂറോയാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് വർഷത്തെ കരാറിൽ 30 മില്യൺ യൂറോയാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്. ഈ സൗദി ക്ലബ് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാൻ ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആകർഷിക്കാൻ ഈ ഭീമമായ തുകയ്ക്ക് കഴിഞ്ഞില്ല.
ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വർഷം ജൂൺ വരെ കരാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുമ്പോഴും റൊണാൾഡോയെ വിൽക്കില്ലെന്ന നിലപാടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.