Sunday, January 25, 2026
LATEST NEWSSPORTS

ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിൽ 2 മലയാളികൾ

ജപ്പാൻ: ജപ്പാനിലെ ഷിമാന്‍റോയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 3 മുതൽ 6 വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശി പി പി അജ്മൽ (29), പത്തനംതിട്ട സ്വദേശി റിജു വി റെജി (22) എന്നിവർ ഇന്ത്യൻ ജഴ്സി അണിയും.

കോഴിക്കോട് കുനിവയൽ എഎച്ച് ഹൗസിൽ അഷ്റഫിന്‍റെയും മെഹ്ജാബിയുടെയും മകനാണ് അജ്മൽ. കഴിഞ്ഞ വർഷം തപാൽ വകുപ്പിൽ ചേർന്ന അജ്മൽ നിലവിൽ തമിഴ്നാട്ടിലെ ഈറോഡ് ആർഎംഎസിയിലെ ജീവനക്കാരനാണ്. പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്‍റെയും ഏലിയാമ്മ റെജിയുടെയും മകനാണ് റിജു. കാതലിറ്റിക് കോളേജിലെ പിജി വിദ്യാർത്ഥിയാണ്.