Sunday, January 12, 2025
HEALTHLATEST NEWS

രാജ്യത്ത് 19406 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19406 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 49 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,26,649 ആയി.

രാജ്യത്തെ ആകെ അണുബാധ നിരക്ക് 4,41,26,994 ആയും ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,35,364 ൽ നിന്ന് 1,34,793 ആയും ഉയർന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൊത്തം അണുബാധയുടെ 0.31 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,928 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,34,65,552 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്. ഇതുവരെ ആകെ 87.75 കോടി പരിശോധനകൾ നടത്തിയതായും ഇതിൽ 3,91,187 പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിന് കീഴിൽ ഇതുവരെ 205.92 കോടി ഡോസുകൾ നൽകിയിട്ടുണ്ട്.