Friday, January 16, 2026
HEALTHLATEST NEWS

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 18,840; മരണം 43

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18840 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16104 പേർ കോവിഡിൽ നിന്ന് മുക്തി നേടിട്ടുണ്ട്. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,386 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,54,778 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 86.61 കോടിയായി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 0.29 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. ഇതുവരെ 4,29,53,980 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,26,795 കോവിഡ് -19 വാക്സിനുകൾ നൽകി. ഇതുവരെ 1,98,65,36,288 വാക്സിൻ ഡോസുകൾ നൽകി.