Friday, January 17, 2025
LATEST NEWS

164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് മന്ത്രി വി എന്‍ വാസവൻ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.

നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. നഷ്ടത്തിലായ 37 സഹകരണ സംഘങ്ങളാണ് ഇവിടെയുള്ളത്. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശൂർ 11, മലപ്പുറം 12.