രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് 16103 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,11,711 പേർക്കാണ് നിലവിൽ കോവിഡ്-19 ബാധിച്ചിരിക്കുന്നത്.
ഇതുവരെ 5,25,199 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചത്. 2020 മാർച്ചിലാണ് കോവിഡുമായി ബന്ധപ്പെട്ട ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 4.27 ശതമാനമാണ്.
അതേസമയം കേരളത്തിൽ 29,505 കൊവിഡ് രോഗികളുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് മരണങ്ങൾ പുതിയതാണ്. മറ്റുള്ളവർ നേരത്തെ മരിച്ചെങ്കിലും മരണം കൊവിഡ് മൂലമാണെന്ന സ്ഥിരീകരണമാണ് കേസുകൾ.