Thursday, April 3, 2025
LATEST NEWSSPORTS

അരങ്ങേറ്റത്തിന് ശേഷം തോല്‍വി അറിയാതെ 16 കളികള്‍; നേട്ടവുമായി ദീപക് ഹൂഡ

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിന് പിന്നാലെ റെക്കോര്‍ഡുകളിലൊന്ന് തന്റെ പേരിലാക്കി ബാറ്റര്‍ ദീപക് ഹൂഡ. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ദീപക് ഹൂഡ കളിച്ച ഒരു മത്സരത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.

ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്കായി അരങ്ങേറിയ ഹൂഡ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഹൂഡ കളിച്ച പതിനാറ് മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. ഇതിൽ ഒമ്പത് ടി20യും ഏഴ് ഏകദിനവും ഉൾപ്പെടുന്നു. അരങ്ങറ്റമുൾപ്പെടെ 15 മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയ റൊമാനിയ താരം സാത്വിക് നദി​ഗോട്ടിലയുടെ റെക്കോർഡാണ് ഹൂഡ മറികടന്നത്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും റൊമാനിയയുടെ തന്നെ ശന്തനു വസിഷ്ഠും അരങ്ങേറ്റമുൾപ്പെടെ തുടർച്ചയായി 13 മത്സരങ്ങളിൽ വിജയം കൈവരിച്ചിരുന്നു.