Wednesday, January 22, 2025
HEALTHLATEST NEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തെ അപേക്ഷിച്ച് 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 25 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകൾ 20,000 ത്തിൽ താഴെ തുടരുന്നത്. രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,113 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,654 ആണ്. ഞായറാഴ്ച ഇന്ത്യ രണ്ട് ബില്യൺ വാക്സിൻ ഡോസുകൾ നൽകിയിരുന്നു.