Saturday, March 29, 2025
LATEST NEWSTECHNOLOGY

മൂന്ന് വർഷത്തിനുള്ളിൽ 1.5 ലക്ഷം കയറ്റുമതി; നാഴികക്കല്ല് പിന്നിട്ട് കിയ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ യുവി കയറ്റുമതിക്കാരെന്ന നേട്ടം തുടർന്ന് കിയ ഇന്ത്യ. 1.5 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലും കമ്പനി പിന്നിട്ടു കഴിഞ്ഞു. മൂന്ന് വർഷത്തിനിടെ 95 രാജ്യങ്ങളിലേക്ക് കിയ 150,395 യൂണിറ്റുകൾ കയറ്റി അയച്ചിട്ടുണ്ട്. സെൽറ്റോസ്, സോണറ്റ്, കാരെൻസ് എന്നിവയാണ് ഇന്ത്യയിൽ നിന്ന് 95 വ്യത്യസ്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികൾ. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്ക് കിയ ഇന്ത്യ കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.