Saturday, January 24, 2026
GULFLATEST NEWS

11 മാസം ഉന്തുവണ്ടി തള്ളി കാൽനട യാത്ര; ഒടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി

മക്ക: 11 മാസം നീണ്ട യാത്രക്കൊടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി. ബ്രിട്ടനിൽ നിന്ന് യാത്ര ആരംഭിച്ച ആദം 10 മാസവും 26 ദിവസവും കൊണ്ട് 9 രാജ്യങ്ങൾ സഞ്ചരിച്ചാണ് മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനാണ് അദ്ദേഹം.

ഹജ്ജ് തനിക്ക് ഏറ്റവും ശ്രേഷ്ഠവും പ്രിയപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം മക്കയിലെത്തി ഉംറ നിർവ്വഹിക്കുകയും കഅബയുടെ പരിസരത്ത് ധാരാളം സമയം ചെലവഴിക്കുകയും ചെയ്തു.

2021 ഓഗസ്റ്റ് ഒന്നിനാണ് ആദം ഹജ്ജ് കർമ്മത്തിനായി ബ്രിട്ടനിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. തൻറെ സ്വകാര്യ വസ്തുക്കൾ വഹിച്ചുകൊണ്ടുള്ള ഒരു ഉന്തുവണ്ടിയും അദ്ദേഹത്തിനുണ്ടായിരുന്നു.