Friday, January 3, 2025
GULFLATEST NEWS

തേജസ് പരിശീലന പരിപാടിയിലൂടെ 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംയുക്തമായി യുഎഇയിലെ ജോലികൾക്കായി നൽകുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടി വഴി (എമിറേറ്റ്സ് ജോബ്സ് ആൻഡ് സ്കിൽസ് – തേജസ് പരിശീലനം) 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് കോൺസൽ ജനറൽ ഡോ. അമൻ പുരി.

ചില തൊഴിലുകളിൽ പ്രത്യേക വൈദഗ്ധ്യമുള്ളവർക്കാണ് യു.എ.ഇ.യിൽ അവസരം. അത്തരം മേഖലകൾ കണ്ടെത്തി കഴിഞ്ഞ മാർച്ച് മുതൽ തേജസ് വഴി പരിശീലനം നൽകുന്നുണ്ട്, അമൻ പുരി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ഇന്ത്യക്കാർക്ക് ഇവിടെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റിന്‍റെ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്ന ‘365 ഡേയ്സ് ഓഫ് സർവീസ്’ പ്രോഗ്രാമിന്‍റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോൺസുൽ ജനറൽ. പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ നാലിലൊന്ന് യു.എ.ഇ.യിൽ നിന്നാണ്.