Tuesday, December 24, 2024
GULFLATEST NEWS

വിരമിച്ച സൈനികർക്ക് റിക്രൂട്മെന്റുകളുടെ 10%; പ്രഖ്യാപനവുമായി ഏരീസ് ഗ്രൂപ്പ്

ഷാർജ: നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിക്കുന്നവർക്കായി കമ്പനിയുടെ റിക്രൂട്ട്മെന്‍റിന്‍റെ 10 ശതമാനം മാറ്റിവയ്ക്കുമെന്ന് സമുദ്രോൽപ്പന്ന വ്യവസായ സ്ഥാപനം ഏരീസ് ഗ്രൂപ്പ് അറിയിച്ചു.

കൃത്യനിഷ്ഠയും അച്ചടക്കവും ആവശ്യമുള്ള മേഖലയെന്ന നിലയ്ക്ക് സൈനിക പരിശീലനം നേടിയവർ സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനമെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയ് അറിയിച്ചു.