Tuesday, January 21, 2025
HEALTHLATEST NEWS

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി

കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ. മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ ഫണ്ടായി ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കൊച്ചി ബ്രാഞ്ചിന്‍റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്‍റ് മണ്ഡലം പരിധിയിലാണ് നടപ്പാക്കുന്നുണ്ടെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

വിതരണം 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണമാണിതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30ന് വൈകിട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വേദികളിൽ കപ്പുകൾ കൈമാറും. 31-ന് രാവിലെ മുതൽ വൈകീട്ട് നാലുവരെ കപ്പകൾ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ലുലു മാൾ ഏട്രിയത്തിലെ പ്രത്യേക വേദിയിലാണ് സമാപനച്ചടങ്ങ്.