Tuesday, December 17, 2024
GULF

സൗദിയിൽ ഇന്ന് 530 പേർക്ക് കോവിഡ്; 1 കോവിഡ് മരണം

സൗദി അറേബ്യയിൽ 530 പുതിയ കോവിഡ്-19 കേസുകളും 532 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,66,726 ആയി. ഒരു പുതിയ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,144 ആയി. നിലവിൽ 6,405 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ് ഇവർ. സൗദി അറേബ്യയിലെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. റിയാദ് 155, ജിദ്ദ 148, ദമ്മാം 60, മക്ക 42, മദീന 35, അബഹ 13, ഹുഫൂഫ് 9, വാദി ദവാസിർ 6, ത്വവാഇഫ് 5 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം.