സാംസങ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു
ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ഈ വർഷം സ്മാർട്ട്ഫോൺ ഉൽപാദനം 30 ദശലക്ഷം യൂണിറ്റ് കുറയ്ക്കാൻ സാംസങ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. 2022 ഓടെ സാംസങ് ഇന്ത്യയിൽ 310 ദശലക്ഷം യൂണിറ്റ് സ്മാർട്ട്ഫോണുകൾ നിർമ്മിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 280 ദശലക്ഷം യൂണിറ്റായി കുറയ്ക്കാൻ തീരുമാനിച്ചു. 2017 മുതൽ, സാംസങ്ങിന് ഇന്ത്യയിൽ ഉൽപാദന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, മറ്റ് കമ്പനികളും സമാനമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. 2022 ലും ആപ്പിൾ സ്മാർട്ട്ഫോൺ ഉത്പാദനം വെട്ടിക്കുറയ്ക്കും. ഐഫോൺ എസ്ഇയുടെ ഉത്പാദനം 20 ശതമാനം കമ്പനി വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.