Thursday, January 23, 2025
SPORTS

വനിതാ ട്വന്റി 20 ചലഞ്ച് കിരീടം സൂപ്പര്‍നോവാസിന്

വനിതാ ട്വന്റി 20 ചലഞ്ച് കിരീടം സൂപ്പര്‍നോവാസ് സ്വന്തമാക്കി. സൂപ്പർ നോവാസിന്റെ മൂന്നാം വനിതാ ടി20 ചലഞ്ച് കിരീടമാണിത്. 2018 ലും 2019 ലും സൂപ്പർനോവാസ് കിരീടം നേടി. സൂപ്പർനോവാസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെലോസിറ്റിക്ക് നിശ്ചിത ഓവറിൽ 160 റൺസ് മാത്രമേ നേടാനായുള്ളൂ. ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട വെലോസിറ്റി ഒടുവിൽ തിരിച്ചടിച്ച് കീഴടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡിയാന്ദ്ര ഡോട്ടിൻ 44 പന്തിൽ 62 റണ്സാണ് നേടിയത്. ഹർമൻപ്രീത് കൗർ 29 പന്തിൽ 43 റണ്സ് നേടി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റണ്സാണ് സൂപ്പർനോവാസ് നേടിയത്. വെലോസിറ്റിക്ക് വേണ്ടി കേറ്റ് ക്രോസ്, ദീപ്തി ശർമ, സിമ്രാൻ ബഹദൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെലോസിറ്റിക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. വെറും 64 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നഷ്ടമായ വെലോസിറ്റിയെ ലോറ വോൾവാർഡ് ഒറ്റയ്ക്ക് തോളിലേറ്റി. പുറത്താകാതെ 40 പന്തിൽ 65 റണ്സാണ് താരം നേടിയത്. സിമ്രാൻ ബഹദൂർ 20 റണ് സെടുത്തു. എന്നാൽ ഇരുവർക്കും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല.