മങ്കിപോക്‌സ്; യു.എ.ഇ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി
രാജ്യത്ത് മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നും രോഗിയുമായി അടുത്തിടപഴകിയവർ 21 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമ്പർക്കം പുലർത്തിയവർ ഹോം ക്വാറന്റൈനിൽ തുടരണമെന്നും ഇത് ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കുമെന്നും നിർദേശത്തിൽ പറയുന്നു.