നൈജീരിയയിലും മൊസാംബികിലും സ്റ്റാര്‍ലിങ്കിന് അനുമതി
എലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനത്തിന് നൈജീരിയയും മൊസാംബിക്കും അംഗീകാരം. ആഫ്രിക്കൻ രാജ്യങ്ങളിൽ സർവീസ് ആരംഭിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എലോണ് മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
നിയമപരമായി സേവനം നൽകാൻ അനുവദിക്കുകയാണെങ്കിൽ, ഭൂമിയിലെ എല്ലായിടത്തും സ്റ്റാർലിങ്ക് സേവനം നൽകുമെന്നും മസ്ക് പറഞ്ഞു. നിലവിൽ അംഗീകൃത 30 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനം നൽകുന്നുണ്ട്.
2021 മുതൽ നൈജീരിയയിൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. നൈജീരിയയിലെ സ്റ്റാർലിങ്കിൻ ലൈസൻസ് ലഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ വർഷം മേയിൽ ടെലികോം റെഗുലേറ്ററായ നൈജീരിയൻ കമ്യൂണിക്കേഷൻസ് കമ്മീഷനിലേക്ക് സ്പേസ് എക്സ് ചില പ്രതിനിധികളെ അയച്ചിരുന്നു.