Saturday, January 24, 2026
HEALTH

കുട്ടികളുടെ വാക്സിൻ ; 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 12 വയസിൽ താഴെയുള്ള 1,72,185 കുട്ടികൾക്ക് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ശനിയാഴ്ച 64,415 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 15 നും 17 നും ഇടയിൽ പ്രായമുള്ള 12,576 കുട്ടികൾക്കും 12 നും 14 നും ഇടയിൽ പ്രായമുള്ള 51,889 കുട്ടികൾക്കും വാക്സിൻ നൽകി.

15 നും 17 നും ഇടയിൽ പ്രായമുള്ള 5746 കുട്ടികൾക്ക് ആദ്യ ഡോസും 6780 കുട്ടികൾക്ക് രണ്ടാം ഡോസും ലഭിച്ചു. 12 നും 14 നും ഇടയിൽ പ്രായമുള്ള 38,282 കുട്ടികൾക്ക് ആദ്യ ഡോസും 13,617 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് അവസാനിച്ചെങ്കിലും 12 വയസ്സിൻ മുകളിലുള്ള കുട്ടികൾക്ക് ഇപ്പോഴും വാക്സിനേഷൻ ലഭിക്കാൻ അർഹതയുണ്ട്.