Thursday, December 19, 2024
HEALTH

യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ

ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

372 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 907,441 ആയി. യു.എ.ഇയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,304 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 891,076 ആയി. നിലവിൽ 14,061 സജീവ കോവിഡ് കേസുകളാണ് യുഎഇയിലുള്ളത്.