Friday, January 17, 2025
SPORTS

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോട്ടിങ്ഹാം ഫോറസ്റ്റ്

നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ തോൽപ്പിച്ചാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. നോട്ടിങ്ഹാം ഫോറസ്റ്റ് 23 വർഷത്തിന് ശേഷമാണ് പ്രീമിയർ ലീഗിൽ പ്രവേശിക്കുന്നത്.
ഹഡേഴ്സ്ഫീൽഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ വിജയിച്ചത്.

ഇന്ന് വെംബ്ലിയിൽ നടന്ന പ്ലേ ഓഫ് ഫൈനലിൽ ഹഡേഴ്സ്ഫീൽഡ് ഒരു സെൽഫ് ഗോളിന് കീഴടങ്ങി. 43-ാം മിനിറ്റിലായിരുന്നു ഗോൾ പിറന്നത്. ഹഡേഴ്സ്ഫീൽഡിൻ രണ്ട് പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു. 1998-99 സീസണിലാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് അവസാനമായി പ്രീമിയർ ലീഗിൽ കളിച്ചത്.