Monday, January 6, 2025
GULF

ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കും

ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ആഭ്യന്തര തീർത്ഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിൽ ഇൻ ചാർജ് ഡയറക്ടർ അൽ ജുഹാനി പറഞ്ഞു. ആഭ്യന്തര ഹജ്ജ് പാക്കേജുകളെ മിനായിലെ സൗകര്യമനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഭക്ഷണം മിനായിലെ തീർത്ഥാടകർക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

മിനായിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടക കമ്പനികൾ തീർഥാടകർക്ക് വാഗ്ദാനം ചെയ്യുന്ന പാക്കേജുകൾക്ക് പുറമേ, ഹോട്ടൽ മുറികൾക്ക് സമാനമായ നവീകരിച്ച ടെൻറുകൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി പാക്കേജ് ഈ വർഷം ഉണ്ടാകുമെന്ന് അൽ ജുഹാനി പറഞ്ഞു, ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള തീർത്ഥാടകർക്ക് മുൻ വർഷങ്ങളിൽ നൽകിയ ഫുഡ് ഡെലിവറി സംവിധാനം ഈ വർഷവും തുടരുമെന്ന് അൽ ജുഹാനി പറഞ്ഞു.

10 ലക്ഷം തീർത്ഥാടകർ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 8.5 ലക്ഷം തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ ഒന്നരലക്ഷം പേർക്ക് ഹജ്ജിൻ അനുമതി നൽകും. കഴിഞ്ഞ രണ്ട് വർഷമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.