Tag

TECHNOLOGY

Browsing

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി 5 ജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ 5 ജിയുടെ കഥ ഇതുവരെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.

യുഎസിലെ ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. “ആരുടെയും സഹായമില്ലാതെ ഞങ്ങൾ 5 ജി വികസിപ്പിച്ചെടുത്തു,” ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. “ചില ഭാഗങ്ങൾ ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് വന്നതാകാം. എന്നാൽ ഇപ്പോൾ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5 ജി മറ്റ് രാജ്യങ്ങൾക്ക് നൽകാൻ കഴിയും. ഇന്ത്യയുടെ 5ജി മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടില്ല. ഇത് ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്,” നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5 ജി അവതരിപ്പിച്ചിരുന്നു. 2024 ഓടെ, രാജ്യത്ത് സമ്പൂർണ്ണ 5 ജി സേവനങ്ങൾ ലഭിക്കും.

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്.

ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്.

ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്ര ഗവേഷണ ദൗത്യം ആർട്ടെമിസിന്‍റെ ആദ്യ വിക്ഷേപണമായ ആർട്ടെമിസ് 1 നവംബർ 14ന് നടക്കും. ഇന്ധന ചോർച്ചയെ തുടർന്ന് വിക്ഷേപണ ശ്രമം നിരവധി തവണ മുടങ്ങിയിരുന്നു.

69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയില്‍ മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ഓറിയോണ്‍ പേടകം വഹിച്ചുകൊണ്ടുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് വിക്ഷേപിക്കുക.

ആർട്ടെമിസ് 1 ആളില്ലാ വിക്ഷേപണമാണ്. പദ്ധതിക്കായി ഉപയോഗിക്കുന്ന വാഹനത്തിന്‍റെ പ്രകടനം പരിശോധിക്കുകയാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ഓറിയോൺ പേടകം ചന്ദ്രനെ പരിക്രമണം ചെയ്ത് ഭൂമിയിൽ തിരിച്ചെത്തും.

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് വിതരണം ചെയ്യാൻ തുടങ്ങും.

ഗൂഗിളുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ അമേരിക്കക്കാർക്കും ട്രൂത്ത് സോഷ്യല്‍ എത്തിക്കാൻ സഹായിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടിഎംടിജി മേധാവി ഡെവിൻ നൂൺസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുഎസിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. ആവശ്യമായ ഉള്ളടക്ക മോഡറേഷൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുമതി നൽകിയിരുന്നില്ല. പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കാത്തതും ഒരു തടസ്സമായിരുന്നു.

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. 

ഡിജിറ്റലൈസേഷൻ വിവിധ രീതികളിൽ രാജ്യത്തിന്‍റെ വളർച്ചയെ സഹായിക്കുന്നു. സാമ്പത്തിക മേഖലയിൽ വലിയ മാറ്റമാണ് ഡിജിറ്റലൈസേഷൻ വഴിയുണ്ടായത്. ഡിജിറ്റലൈസേഷന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ കഴിഞ്ഞുവെന്ന് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത നിരവധി ആളുകൾ രാജ്യത്തുണ്ട്. ഡിജിറ്റൈസേഷനിലൂടെ, രാജ്യത്തെ താഴേത്തട്ടിലുള്ളവർക്ക് പോലും പണമിടപാടുകൾ സുഗമമായി നടത്താൻ കഴിയുന്നുവെന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.  

ഗതാഗതക്കുരുക്കിൽ കുടുങ്ങിയോ? നിങ്ങൾ ഒരു ബിഎംഡബ്ല്യു കാറിലാണെങ്കിൽ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വീഡിയോ ഗെയിം കളിച്ച് സമയം കളയാൻ നിങ്ങൾക്ക് താമസിയാതെ കഴിഞ്ഞേക്കാം. ജർമ്മൻ വാഹന ഭീമനായ ബിഎംഡബ്ല്യു 180ലധികം ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ ഗെയിം പ്ലാറ്റ്ഫോമായ എയർകോൺസോളുമായി കൈകോർത്തു. ബിഎംഡബ്ല്യു ഗ്രൂപ്പും ഗെയിമിംഗ് പ്ലാറ്റ്ഫോമും തമ്മിലുള്ള പങ്കാളിത്തം 2023 മുതൽ ബിഎംഡബ്ല്യു കാറുകൾക്ക് ഗെയിമിംഗ് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കാറുകൾക്കൊപ്പം ബിഎംഡബ്ല്യു നൽകുന്ന ഡിജിറ്റൽ ഇൻഫോടെയ്ൻമെന്‍റ് ഡിസ്പ്ലേയിലാണ് ഗെയിമുകൾ കളിക്കാൻ കഴിയുക. എയർകോൺസോൾ വാഗ്ദാനം ചെയ്യുന്ന ഗെയിമുകൾക്ക് ഈ സംവിധാനത്തിനുള്ളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയും. എയർകോൺസോൾ സാങ്കേതികവിദ്യയിലൂടെ ഗെയിമുകൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. സ്മാർട്ട്ഫോണിന്‍റെ സഹായത്തോടെയും ഇവ നിയന്ത്രിക്കാൻ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം 50920 കോടി രൂപയും ഹീറോയുടെ വിപണി മൂല്യം 50820 കോടി രൂപയുമാണ്. ഇതോടെ വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈൽ കമ്പനിയായി ടിവിഎസ് മാറി.

ഓട്ടോമൊബൈൽ കമ്പനികളുടെ പട്ടികയിൽ (വിപണി മൂല്യം) ആദ്യ അഞ്ചിൽ ഇടം നേടിയ ഏക ഇരുചക്ര വാഹന നിർമ്മാതാവാണ് ബജാജ് (1.04 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വർഷത്തിനിടെ ഹീറോയുടെ ഓഹരികൾ 13.05 ശതമാനം ഇടിഞ്ഞിരുന്നു. മറുവശത്ത്, ടിവിഎസ് ഓഹരികൾ 85.67 ശതമാനം ഉയർന്നു. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ മുന്നിലുള്ള മൂന്ന് ഓട്ടോമൊബൈൽ കമ്പനികൾ.

ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പുറത്തിറക്കുന്ന ടിവിഎസ് നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 297 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 7,348 കോടി രൂപയായിരുന്നു. മറുവശത്ത്, ഹീറോയുടെ അറ്റാദായം 624.52 കോടി രൂപയാണ്.

ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8 കാലുകളിൽ നീങ്ങുന്ന മൂവിങ് മെക്കാനിസമായ ‘ദ്രോണ’. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് റോബോട്ട് എന്ന് വിളിക്കാവുന്ന ദ്രോണ നിർമിച്ചത്.

റോബോട്ടുകളെപ്പോലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിലും, കുറഞ്ഞ ചെലവിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ദ്രോണയുടെ നേട്ടം. 

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പെർഫ്യൂം വ്യവസായത്തിലേക്ക് പ്രവേശിച്ചിരുന്നു. തന്‍റെ ആദ്യ ഉൽപ്പന്നമായ “ബേൺഡ് ഹെയർ” എന്ന പെർഫ്യൂം അദ്ദേഹം ഇന്നലെ പുറത്തിറക്കുകയും ചെയ്തു. പുതിയ സംരംഭത്തെ പരാമർശിച്ച് മസ്ക് തന്‍റെ ട്വിറ്റർ ബയോ “പെർഫ്യൂം സെയിൽസ്മാൻ” എന്ന് മാറ്റിയിട്ടുമുണ്ട്.

“ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് ഇലോൺ മസ്‌ക് ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിന് ശേഷമുള്ള മസ്കിന്‍റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ട്വിറ്റർ വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മസ്‌ക് പറയുന്നു. അതേസമയം തന്റെ ഫോളോവേര്‍സിനോട് പെർഫ്യൂം വാങ്ങാൻ ആവശ്യപ്പെട്ടു. “ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അതിനാൽ എനിക്ക് ട്വിറ്റർ വാങ്ങാം” മസ്‌ക് ട്വീറ്റ് ചെയ്തു.

അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള ഈ ബൈക്കിന് 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

നിലവിൽ ജപ്പാനിൽ പ്രതിമാസം അഞ്ച് ബൈക്കുകൾ വരെ നിർമ്മിക്കുന്ന എയർവിൻസ് കമ്പനി അബുദാബി കമ്പനിയുമായി ചേർന്ന് കൂടുതൽ ബൈക്കുകൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്ലോബൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു.

എന്നാൽ യുഎഇ കമ്പനിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബൈക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ജപ്പാനിൽ ഇതുവരെ 10 യൂണിറ്റുകൾ വിറ്റഴിച്ചതായും കമ്പനി വെളിപ്പെടുത്തി.

വാഷിങ്ടൺ: ഒരു പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ നമുക്കുണ്ടായിരുന്നത് നഷ്ടപ്പെട്ടാൽ എങ്ങനെയുണ്ടാകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ ഇവിടെ പലർക്കും നഷ്ടപ്പെട്ടത് ഫോളോവേഴ്സിനെയാണെന്ന് മാത്രം. ഫേസ്ബുക്കിൽ ആളുകളുടെ ഫോളോവേഴ്സ് കുറയുന്ന വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ആളുകളുടെ ഫോളോവേഴ്സിന്‍റെ എണ്ണം പകുതിയോ അതിൽ കുറവോ ആയിരിക്കുകയാണ്. സുക്കർബർഗിന്‍റെ ഫോളോവേഴ്സിലും വൻ കുറവ് സംഭവിച്ചു. എണ്ണം ഒറ്റരാത്രികൊണ്ട് 100 മില്യണിൽ നിന്ന് 9,993 ആയാണ് കുറഞ്ഞത്. ബഗ് കാരണമാണ് ഇത് സംഭവിച്ചതെന്ന് പലരും സംശയിക്കുന്നു. 

മോസ്‌കോ: ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ യുഎസ് ടെക് ഭീമൻ മെറ്റയെ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയത്.

നേരത്തെ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. ഉക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് റഷ്യ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും
രാജ്യത്ത് നിരോധിച്ചത്.

റഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് മെറ്റയുടെ ഹർജി മോസ്കോ കോടതിയും തള്ളി. റഷ്യൻ മാധ്യമങ്ങൾക്കും വിവര സ്രോതസ്സുകൾക്കുമെതിരായ ഫെയ്സ്ബുക്കിന്‍റെ നടപടിയെ തുടർന്ന് റഷ്യൻ വാർത്താവിനിമയ ഏജൻസിയായ റോസ്കോമാറ്റ്സറാണ് ഫെയ്സ്ബുക്കിന് വിലക്കേർപ്പെടുത്തിയത്. ഇതിന് മറുപടിയായി, കമ്പനി റഷ്യയിലെ പരസ്യ വിതരണം നിർത്തി വെച്ചിരുന്നു.

ഫ്ലെക്സ് ഇന്ധന എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യ കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് (ഒക്ടോബർ 11) ഔദ്യോഗികമായി അനാവരണം ചെയ്തു. ടൊയോട്ട മോട്ടോറിൽ നിന്നുള്ള കൊറോള ആൾട്ടിസ് സെഡാൻ ഹൈബ്രിഡ് പവർ ട്രെയിനുള്ള മോഡലാണ്.

കാർ അവതരിപ്പിച്ച ശേഷം, ഗഡ്കരി ടൊയോട്ട ഫ്ലെക്സ്-ഫ്യുവൽ കൊറോള ആൾട്ടിസിൽ യാത്ര നടത്തി. ഇവന്‍റിനായി ഉപയോഗിച്ച മോഡൽ ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കൊറോള ആൾട്ടിസ് ആണ്. മലിനീകരണവും ചെലവേറിയ എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിന് വാഹനങ്ങൾക്ക് ബദൽ ഇന്ധനത്തിനായി കേന്ദ്രം സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ത്യയിൽ ശക്തമായ ഫ്ലെക്സി-ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമാണിത്.

ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളുടെ മാതൃകയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. ഇതിനെ ഹാൻഡിൽസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ, ഓരോ യൂട്യൂബ് ക്രിയേറ്റർക്കും പ്രത്യേകം ഐഡി സൃഷ്ടിക്കാൻ കഴിയും. ഇത് സാധാരണ യൂട്യൂബ് ലിങ്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഈ ഐഡി ഉപയോഗിച്ച്, അക്കൗണ്ടുകൾ എളുപ്പത്തിൽ തിരയാനും കണ്ടെത്താനും കഴിയും.

എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.

അധിക ചെലവില്ലാതെ 5ജി ലഭ്യമാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സിം കാർഡ് ഇതിനായി ഉപയോഗിക്കാം.

പ്രമുഖ പേയ്മെന്‍റ് സേവന ദാതാവായ വിസ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എഫ്ടിഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് വിസ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 40 ലധികം രാജ്യങ്ങളിൽ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഇരു കമ്പനികളും പദ്ധതിയിടുന്നു.

കരാറിന്‍റെ ഭാഗമായി എഫ്ടിഎക്സ് ഉപഭോക്താക്കൾക്ക് വിസ ഡെബിറ്റ് കാർഡുകൾ ലഭിക്കും. എഫ്ടിഎക്‌സ് വാലറ്റിലെ ക്രിപ്റ്റോ ഇടപാടുകൾക്ക് ഈ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകേണ്ടതില്ല. വിലയിൽ ഇടിവുണ്ടായെങ്കിലും ക്രിപ്റ്റോയോടുള്ള താൽപ്പര്യം ആളുകൾക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിസ സിഎഫ്ഒ വസന്ത് പ്രഭു പറഞ്ഞു.

ചൈനയുടെ രാജ്യാര്‍ത്തിക്കുള്ളില്‍ സ്റ്റാർ ലിങ്ക് വിൽക്കരുതെന്ന് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടവർ തന്നോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.

യുക്രൈനില്‍ സ്റ്റാർലിങ്ക് സേവനം ആരംഭിച്ചതിനെ ചൈന അംഗീകരിച്ചിരുന്നില്ല. സ്റ്റാർലിങ്ക് ചൈനയിൽ വിൽക്കില്ലെന്ന് ചൈന ഉറപ്പാക്കിയിട്ടുണ്ടെന്ന് മസ്ക് പറഞ്ഞു.

എന്നാൽ ചൈനയുടെ അഭ്യർത്ഥന മസ്ക് അംഗീകരിച്ചോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സ്റ്റാർലിങ്കിന്‍റെ സേവന മാപ്പ് അനുസരിച്ച്, ചൈനയിൽ സ്റ്റാർലിങ്ക് വിന്യസിക്കാൻ കമ്പനിക്ക് പദ്ധതികളൊന്നുമില്ല. ചൈനയുടെ അയൽ രാജ്യങ്ങളായ തായ്‌വാൻ, മംഗോളിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ സേവനം എപ്പോൾ ആരംഭിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്.

ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസിനായി സ്റ്റാർലിങ്ക് അപേക്ഷിക്കും. രാജ്യത്ത് സാറ്റലൈറ്റ് ഇന്‍റർനെറ്റ്, വോയ്സ് സേവനങ്ങൾ നൽകുന്നതിന് സാറ്റലൈറ്റ് ലൈസൻസ് ആവശ്യമാണ്. 20 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. കഴിഞ്ഞ വർഷം ലൈസൻസ് ലഭിക്കാതെ സ്റ്റാർലിങ്ക് സേവനങ്ങൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം കമ്പനിക്ക് ബുക്കിംഗ് തുക തിരികെ നൽകേണ്ടി വന്നു. ആ സമയത്ത്, സ്റ്റാർലിങ്കിന് 5,000 ലധികം പ്രീ-ബുക്കിംഗുകൾ ലഭിച്ചു.

ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ് (വൺവെബ്), ജിയോ സാറ്റ്‌ലൈറ്റ് എന്നിവയോടും സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. രണ്ട് കമ്പനികളും സാറ്റലൈറ്റ് ഇന്‍റർനെറ്റ് അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ്. അതേസമയം, സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്കായുള്ള സ്പെക്ട്രം ലേലം ചെയ്യണമോ എന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്പെക്ട്രം ലേലം ചെയ്യണമെന്നാണ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും നിലപാട്.

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ തിരിമറി നടത്തിയതായി കണ്ടെത്തി. നിയമങ്ങൾ ലംഘിച്ച് ലൈറ്റുകളും, സൗണ്ട് സംവിധാനങ്ങളും ഘടിപ്പിച്ച ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കാൻ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കാണുന്നു.  നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ന് മുതൽ ഇത്തരം ബസുകൾ നിരത്തിലിറക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഐഫോൺ 14 ലെ പുതിയ സവിശേഷതകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ എമർജൻസി സർവീസ് നമ്പറായ 911-ലേക്ക് അറിയിപ്പ് എത്തിക്കാനുള്ള സൗകര്യമാണിത്. എന്നാൽ ഈ സംവിധാനത്തിൽ ഒരു പ്രശ്നമുണ്ട്.

അമ്യൂസ്മെന്‍റ് പാർക്കുകളിലെ റോളർ കോസ്റ്ററിൽ ഇരിക്കുന്നവരുടെ ഫോണുകളിൽ നിന്ന് 911 ലേക്ക് നിരന്തരം ഫോൺ കോളുകൾ പോകുന്നു. റോളർ കോസ്റ്റർ വാഹനം തിരിയുന്നതും മറിയുന്നതും വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണിലെ ക്രാഷ് ഡിറ്റക്ഷൻ സിസ്റ്റം എമർജൻസി സർവീസ് നമ്പർ 911 ലേക്ക് വിളിക്കുന്നത്.

അപകടത്തിൽപ്പെടുമ്പോൾ ഐഫോൺ 14 കൈവശം വയ്ക്കുകയാണെങ്കിൽ, അതിൽ ഒരു അലർട്ട് ദൃശ്യമാകും, ഈ അലർട്ട് പിൻവലിച്ചില്ലെങ്കിൽ, ഫോണിൽ നിന്ന് എമർജൻസി സർവീസ് നമ്പറിലേക്ക് വിളിക്കും. ഈ കോളിൽ നിങ്ങൾ അപകടത്തിലാണെന്ന് അറിയിക്കുന്ന ഒരു ശബ്ദ സന്ദേശം ഉണ്ടായിരിക്കും. നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാകും.

കുവൈത്ത് സിറ്റി: പൂർണ്ണമായും കാർബൺ രഹിത നഗരം സ്ഥാപിക്കാൻ കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ് റിപ്പോർട്ട്.

എക്സ്-സീറോ എന്ന് പേരിട്ടിരിക്കുന്ന ഹരിത നഗരത്തിൽ ഒരു ലക്ഷം പേർക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയും. നഗരം ആകാശ ദൃശ്യത്തില്‍ ഒരു പുഷ്പം പോലെ ആയിരിക്കും കാണപ്പെടുക. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികൾ, നക്ഷത്ര ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും.

മാലിന്യങ്ങൾ സംസ്കരിക്കാനും പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാനുമുള്ള സൗകര്യവും നഗരത്തിലുണ്ടാകും. നഗരത്തിലെ 30,000 പേർക്ക് ഹരിത ജോലി ഉറപ്പാക്കും. കൂടാതെ നഗരത്തിൽ കാറുകൾക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും. 
 

മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി പുതുക്കൽ ആവശ്യമായതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് വില ഉയരുക.

യൂറോ 6ന് തുല്യമായ ബിഎസ്-6 ന്‍റെ രണ്ടാം ഘട്ടം കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിനായി, വാഹനങ്ങളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതിനാൽ അധിക ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്.

തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തേണ്ടത്. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുക.

ന്യൂയോര്‍ക്ക്: ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലായി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫീച്ചർ വഴി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ചില മെച്ചപ്പെട്ട പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.

പ്രീമിയം സബ്സ്ക്രിപ്ഷൻ ബിസിനസുകളെ ലക്ഷ്യമിട്ടുള്ളതാണ്, കൂടാതെ ഇതിലേ മിക്ക പെയ്ഡ് ഫീച്ചറുകളും ശരാശരി ഉപയോക്താവിനെ പ്രത്യേകിച്ച് ഉപയോഗപ്രദമായേക്കില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ കോൺടാക്റ്റ് ലിങ്ക് മാറ്റാൻ കഴിയും.

ഒരു ഫോൺ നമ്പറിൽ ടൈപ്പ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കൾക്ക് ഒരു ബിസിനസ്സ് കണ്ടെത്താനുള്ള എളുപ്പമുള്ള മാർഗമാണിത്. ടെലഗ്രാമിലും ഈ ഫീച്ചർ ലഭ്യമാണ്. പ്രീമിയം പതിപ്പിൽ, ഒരേ അക്കൗണ്ടിലൂടെ ഒരേ സമയം 10 ഡിവൈസുകൾ വരെ ബന്ധിപ്പിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് 32 അംഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനും കഴിയും. വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല.

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കും. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കപ്പെടും.

ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം-3) എന്ന് പേര് മാറ്റിയ ജിഎസ്എൽവി ഉപയോഗിച്ചുള്ള ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ വിക്ഷേപണമാണ് അടുത്ത ആഴ്ച നടക്കുക. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ ഉപഗ്രഹം ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്നത്. 10 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശേഷി എൽവിഎം-3 റോക്കറ്റിനുണ്ട്.

വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഇതുവരെ ഉപയോഗിച്ചിരുന്നത് പിഎസ്എൽവി റോക്കറ്റുകളാണ്. ഇതിന് മുൻപ് ജിഎസ്എൽവി മാർക്ക്-3 നടത്തിയ നാല് വിക്ഷേപണങ്ങളും ഇന്ത്യയുടെ ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായിരുന്നു.

ബ്രിസ്‌ബേൻ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു.

സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യമായ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴി വിത്തുകൾ ചന്ദ്രനിൽ എത്തിക്കുമെന്ന് ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു. ലാൻഡ് ചെയ്ത ശേഷം അവ സീൽ ചെയ്ത ചേമ്പറിനുള്ളിൽ നനയ്ക്കുകയും മുളയ്ക്കലിന്‍റെയും വളർച്ചയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. വിഷമകരമായ സാഹചര്യങ്ങളെ അവ എത്ര നന്നായി നേരിടുന്നുവെന്നും അവ എത്ര വേഗത്തിൽ മുളയ്ക്കുന്നുവെന്നും അടിസ്ഥാനമാക്കിയാണ് സസ്യങ്ങളുടെ തിരഞ്ഞെടുപ്പ്, അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ റിസറക്ഷൻ ഗ്രാസ് ആണ് ചന്ദ്രനിൽ നടാൻ ഏറ്റവും സാധ്യതയുള്ളത്. കാരണം ഏത് വിഷമകരമായ സാഹചര്യത്തിലും സ്വയം അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്. മാസങ്ങളോളം വെള്ളം കിട്ടിയില്ലെങ്കിലും അവ അതിജീവിക്കും. ഭക്ഷണം, മരുന്ന്, ഓക്സിജൻ ഉൽപാദനം എന്നിവയ്ക്കായി സസ്യങ്ങൾ വളർത്തുന്നതിനുള്ള ആദ്യപടിയാണ് ഈ പദ്ധതിയെന്നും ചന്ദ്രനിൽ മനുഷ്യജീവിതം സ്ഥാപിക്കുന്നതിൽ ഇത് നിർണായകമാണെന്നും ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.

ദുബായ്: ലോകത്തെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിക്കും. കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇരുന്നൂറോളം കമ്പനികൾ ഉൾപ്പെടെ അയ്യായിരത്തോളം സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

20 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 26 ഹാളുകളിലായാണ് പരിപാടി നടക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ് ഇത്തവണത്തെ ഏരിയ. ദുബായിലെ വിവിധ സർക്കാർ വകുപ്പുകൾ, സാങ്കേതിക വിദഗ്ധർ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം അണിനിരക്കും. 170 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്ന ജൈടെക്സിൽ 90 ലധികം രാജ്യങ്ങളുടെ പവലിയനുണ്ടാകും. 42-ാമത് എഡിഷന്റെ പ്രമേയം ‘എന്‍റർ ദി നെക്സ്റ്റ്​ ഡിജിറ്റൽ യൂണിവേഴ്​സ്’​ എന്നതാണ്.

ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ മെറ്റാവേഴ്സിന്‍റെ പുതിയ രൂപങ്ങൾ ഇവിടെ കാണാം. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓഗ്മെന്‍റഡ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്പ്, ഡിജിറ്റൽ ഇക്കോണമി, ക്രിപ്റ്റോകറൻസി, കോഡിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ ഉണ്ടാകും. ഭാവി വാഹനങ്ങളായി കണക്കാക്കപ്പെടുന്ന ഡ്രൈവറില്ലാ കാർ, പറക്കും കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉണ്ടാവും. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങി പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.

മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസ് കമ്പനി നിർത്തലാക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, മാരുതി സുസുക്കി എസ്-ക്രോസ് ക്രോസ്ഓവർ നിശബ്ദമായി നിർത്തിയതായാണ് സൂചന. കമ്പനിയുടെ ഔദ്യോഗിക നെക്സ വെബ്സൈറ്റിൽ നിന്ന് എസ്-ക്രോസ് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ മാരുതിയുടെ പ്രീമിയം വാഹന വിഭാഗമായ നെക്സയുടെ ശ്രേണിയിലെ കാറുകളുടെ എണ്ണം അഞ്ച് മോഡലുകളായി താഴ്ന്നു. ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്എൽ 6, അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്-ക്രോസിന് പകരമായാണ് എത്തുന്നത്. 

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് സാങ്കേതിക തകരാർ കാരണം 59,574 യൂണിറ്റ് ജിഎൽഎസ് എസ്യുവികൾ തിരിച്ചുവിളിക്കുന്നു. മൂന്നാം നിര സീറ്റ് പ്രശ്നത്തെ തുടർന്നാണ് നടപടിയെന്ന് എച്ച്ടി ഓട്ടോ പറയുന്നു. 

2018 നും 2022 നും ഇടയിലാണ് ഈ മെഴ്സിഡസ്-ബെൻസ് ജിഎൽഎസ് എസ്യുവികൾ നിർമ്മിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ജിഎൽഎസ് എസ്യുവികളുടെ സീറ്റുകളുടെ മൂന്നാം നിര തകരാറിലാണ് വരുന്നത്. അപകടമുണ്ടായാൽ സീറ്റുകൾ ലോക്ക് ചെയ്യപ്പെടില്ല. ചുരുക്കത്തിൽ, യാത്രക്കാർക്ക് വലിയ പരിക്കോ മരണമോ സംഭവിക്കുമെന്ന് ഉറപ്പാണ്.

തുടക്കത്തിൽ, കമ്പനി വടക്കേ അമേരിക്കൻ വിപണിക്കായി ഒരു തിരിച്ചുവിളിക്കൽ കാമ്പെയ്ൻ ആരംഭിച്ചു. മറ്റ് വിപണികളിലുടനീളം കൂടുതൽ ജിഎൽഎസ് മോഡലുകൾ വാഹന നിർമ്മാതാവ് തിരിച്ചുവിളിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജർമ്മനി: ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ജർമ്മനിയിലെ കൊളോണിൽ നടന്ന ഇന്‍റർമോട്ട് ഷോ 2022 ൽ ബൈക്ക് അനാച്ഛാദനം ചെയ്തു. 4,490 യൂറോയാണ് ഇതിന്‍റെ വില, അതായത് ഏകദേശം 3.62 ലക്ഷം രൂപ. 

ഇപ്പോൾ, അന്താരാഷ്ട്രതലത്തിൽ വിൽക്കുന്ന മോട്ടോർസൈക്കിൾ ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് സമാനമാണ്. ക്ലാസിക്, മെറ്റിയർ തുടങ്ങിയ ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മറ്റ് രണ്ട് മോഡലുകളുടെ അതേ ഫ്രെയിമിൽ സ്ഥാപിച്ചിരിക്കുന്ന അതേ 349 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഹണ്ടർ 350 ഉപയോഗിക്കുന്നു. എന്നാൽ സബ് ഫ്രെയിമിൽ മാറ്റമുണ്ട്.

അതായത്, റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിനെ ബ്രാൻഡിലേക്കുള്ള ഒരു ചവിട്ടുപടിയായി സ്ഥാപിക്കുകയും പുതിയ ഉപഭോക്താക്കളെയും റൈഡർമാരെയും അതിന്റെ താങ്ങാനാവുന്ന വിലയും കുറഞ്ഞ സീറ്റ് ഉയരവും കർബ് ഭാരവും കൊണ്ട് വശീകരിക്കുകയും ചെയ്യുന്നു.

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ഷെവർലെ ബ്ലേസർ ഇവി, കാഡിലാക് ലിറിക്ക് എന്നിവ ഉൾപ്പെടുന്ന ജനറൽ മോട്ടോഴ്സിന്‍റെ ആൾട്ടിയം പ്ലാറ്റ്ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പുതിയ മോഡൽ വിൽപ്പനയ്ക്കെത്തും.

ലോസ് ഏഞ്ചൽസിലെ ഹോണ്ട ഡിസൈൻ സ്റ്റുഡിയോയാണ് പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഹോണ്ട സിആർവിക്ക് മുകളിലും ഹോണ്ട പാസ്പോർട്ട് എസ്‌യുവിയുടെ അടുത്തുമായി സ്ഥാപിക്കും. “നിയോ-റോബസ്റ്റ്” ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവിയുടെ രൂപകൽപ്പനയെന്ന് ഹോണ്ട അവകാശപ്പെടുന്നു. ബ്ലേസർ ഇവിയുമായി പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും, പുതിയ പ്രോലോഗ് ഇവിക്ക് അതിന്‍റേതായ ഐഡന്‍റിറ്റി ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

പുതിയ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവിയിൽ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും തിരശ്ചീനമായി സ്ഥാപിച്ച എൽഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 21 ഇഞ്ച് വീലുകളിലാണ് ഇലക്ട്രിക് എസ്‌യുവി പ്രവർത്തിക്കുന്നത്. പിന്നിൽ, ഇവിക്ക് പരമ്പരാഗത ബ്രാൻഡ് ലോഗോയ്ക്ക് പകരം ‘ഹോണ്ട’ എന്ന ബ്രാൻഡ് നാമം ലഭിക്കുന്നു. ഇതിന് പിന്നിൽ ഒരു AWD ബാഡ്ജിംഗും ലഭിക്കുന്നു.

ബെയ്ജിങ്: ചൈന രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. മഞ്ഞക്കടലിലെ വിക്ഷേപണത്തറയിൽ നിന്ന് താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് ചൈന ഉപഗ്രഹങ്ങൾ അയച്ചത്. ലോംഗ് മാർച്ച് 11 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്.

കടൽത്തീരത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് വിക്ഷേപണത്തറ ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് ലോംഗ് മാർച്ച് 11 പേടകം കടലിൽ നിന്ന് വിക്ഷേപിക്കുന്നതിനായി പരിഷ്കരിക്കുന്നത്. വിക്ഷേപണ വാഹനം 500 കിലോഗ്രാം വരെ പേലോഡ് വഹിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ് മാർച്ച് 11ന് കടലിലും കരയിലും നിന്ന് വിക്ഷേപണം നടത്താൻ കഴിയും.

വ്യാഴാഴ്ചയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമാണെന്ന് ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) അറിയിച്ചു. സെന്‍റിസ്പേസ്-1 എസ് 5, എസ് 6 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2019 ന് ശേഷം ഇത് നാലാം തവണയാണ് ചൈന കടലിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുന്നത്.

ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയ്ക്ക് കൈമാറും. 2017ൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 100 ട്രക്കുകൾക്ക് ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ആദ്യ ട്രക്ക് നൽകുക. ആദ്യ വാഹനം ഡിസംബർ ഒന്നിന് എത്തുമെന്ന് എലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.

അമേരിക്കയിലെ നെവാഡ മരുഭൂമിയിലെ ടെസ്‌ലയുടെ ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുക. ആഴ്ചയിൽ അഞ്ച് ട്രക്കുകൾ വീതം പുറത്തിറക്കുമെന്ന് ടെസ്‌ല അറിയിച്ചു. ഒറ്റ ചാർജിൽ ഫുൾ ലോഡുമായി വാഹനം 805 കിലോമീറ്റർ ഓടുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. 

ടെസ്‌ല ട്രക്കിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗത കൈവരിക്കാൻ ആകെ ആവശ്യം 20 സെക്കൻഡ് ആണ്. ലോഡ് ഇല്ലെങ്കിൽ ഇത് വെറും 5 സെക്കൻഡ് ആകും. ശരാശരി വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണ്. ഗിഗാ ഫാക്ടറിയിൽ നിന്ന് കാലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് ലോഡുകൾ നിറച്ച രണ്ട് ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണ് മസ്ക് ഇലക്ട്രിക് ട്രക്കിന്‍റെ വരവ് പ്രഖ്യാപിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്.

ലംബോർഗിനി ഉറൂസ് എസ്‍യുവിക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം ഫഹദ് വാങ്ങിയത്. കൺട്രിമാൻ, മിനി നിരയിലെ സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍.യു.വിയാണ്.

മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് നാലു ഡോർ പതിപ്പായ വാഹനം. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്.

ഐഎസ്ആർഒയുടെ ചന്ദ്രയാൻ -2 ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി. ചന്ദ്രയാൻ -2 ഓർബിറ്ററിന്‍റെ എക്സ്-റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തൽ. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു.

നേരത്തെ, ചന്ദ്രയാൻ -1 ന്‍റെ എക്സ്-റേ-ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ ചന്ദ്രനിൽ സോഡിയത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇത് കൂടുതൽ അളവ് കണ്ടെത്തുന്നതിനുള്ള സാധ്യത തുറന്നിട്ടിരുന്നു.

അടുത്തിടെ പ്രസിദ്ധീകരിച്ച ‘ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ’ ആണ് സോഡിയം നിക്ഷേപങ്ങൾ കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചത്. യുആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ നിർമ്മിച്ച ‘ക്ലാസ്’ ചന്ദ്രനിലെ സോഡിയം നിക്ഷേപങ്ങളുടെ സാന്നിധ്യത്തിന്‍റെ വ്യക്തമായ തെളിവുകൾ നൽകുന്നു. ഈ മേഖലയിലെ തുടർപഠനങ്ങൾക്ക് ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

വാഷിങ്ടണ്‍: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററി വേഗത്തിൽ ചാർജ്ജ് ചെയ്യാം. നാസയുടെ സഹായത്തോടെ യുഎസിലെ പജ്യൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫ്ളോ ബോയിലിംഗ് ആൻഡ് കണ്‍ഡന്‍സേഷന്‍ എക്സ്പെരിമെന്‍റ് (എഫ്ബിസിഇ) ഇതിനുള്ള സാധ്യതകൾ തുറക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭാരമില്ലാത്ത അന്തരീക്ഷത്തിൽ ദ്രവസംവഹന, താപകൈമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണിത്. ഇത് ഊർജ്ജ കൈമാറ്റത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും താപനില നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും.

എഫ്.ബി.സി.ഇ.ക്ക് ഭൂമിയിലും പ്രായോഗിക ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ആണ്. അമിത ചാർജിംഗ് സമയവും ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഇതിന് പരിഹാരമായേക്കും.

കർണാടക: ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഓട്ടോ, ബൈക്ക് സേവനങ്ങൾ കർണാടക സർക്കാർ നിരോധിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്ന് ദിവസത്തിനുള്ളിൽ സേവനങ്ങൾ അവസാനിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ ഊബർ ഉൾപ്പെടെയുള്ള ഓൺലൈൻ ഓട്ടോകൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. രണ്ട് കിലോമീറ്ററിന് മിനിമം ചാർജ് 30 രൂപയാണെങ്കിലും ആപ്ലിക്കേഷനുകൾ 100 രൂപ വരെ ഈടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ 40 രൂപയും ആപ്പുകളുടെ കമ്മിഷനാണ്. നിരോധനത്തെ തുടർന്ന് ഒലയും ഊബറും നിരക്ക് 30 രൂപയായി കുറച്ചു.

2016ലെ ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഓട്ടോറിക്ഷകളെ നിയമത്തിൽ ഉൾപ്പെടില്ലെന്നും കാറുകൾ മാത്രമേ ടാക്സികളായി പരിഗണിക്കുകയുള്ളൂവെന്നും കർണാടക ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അതേ സമയം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ യൂണിയന്‍ നമ്മ യാത്രി എന്ന പേരില്‍ സ്വന്തമായി ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബർ ഒന്നിന് ആപ്പ് പുറത്തിറക്കും. പിക്ക് അപ്പ് ചാർജുകൾ ഉൾപ്പെടെ 2 കിലോമീറ്ററിന് 40 രൂപയാണ് നമ്മ യാത്രി ഈടാക്കുന്നത്.

സെഗ്മെന്‍റിലെ ഏറ്റവും ശക്തമായ പെട്രോൾ എൻജിനുമായി എക്സ്യുവി 300 ടർബോ സ്പോർട്സ്. 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. 130 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടി-ജിഡിഐ ടർബോ പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്.

ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) തുടങ്ങിയ ഉയർന്ന വേരിയന്‍റുകളിൽ ലഭ്യമാകും. മഹീന്ദ്ര പുതിയ വാഹനത്തിന് ചെറിയ മാറ്റങ്ങൾ നൽകിയിട്ടുണ്ട്. മുൻ ബംബറിൽ റെൽ ആക്സന്‍റുകളോടുകൂടിയ ഗ്ലോസ് ബ്ലാക്ക് എലമെന്‍റ് ഉണ്ട്. 

ഒക്ടോബർ 10 മുതൽ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ അഞ്ച് സെക്കൻഡ് മാത്രമാണ് പുതിയ മോഡൽ എടുക്കുന്നത്. മഹീന്ദ്രയുടെ മിതമായ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് ലിറ്ററിന് 18.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. പുതിയ മോഡൽ 20 എച്ച്പി അധിക പവറും നിലവിലെ പെട്രോൾ എഞ്ചിനിൽ 30 എൻഎം അധിക ടോർക്കും ഉത്പാദിപ്പിക്കുന്നു. 

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാം സ്ഥാപകൻ. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പ് ഒഴികെ ഏത് മെസേജിംഗ് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകൻ പവൽ ഡുറോവ് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാട്ട്സ്ആപ്പിൽ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഈ വിമർശനത്തിന്‍റെ അടിസ്ഥാനം. വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോൾ ചെയ്ത് ഒരു ഹാക്കർക്ക് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാനുള്ള സാധ്യത നൽകുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചതായി വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി അവർ ചാരവൃത്തിക്ക് വഴിയൊരുക്കുന്നുവെന്നും ഡുറോവ് പറഞ്ഞു. 

വാട്ട്സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലേക്കും ഹാക്കർമാർക്ക് പൂർണ ആക്സസ് ലഭിക്കുമെന്ന് ഡുറോവ് തന്‍റെ ടെലഗ്രാം ചാനലിൽ കുറിച്ചു. ‘ഓരോ വർഷവും, വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര ധനികനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല’ ഡുറോവ് പറഞ്ഞു. 

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് നിയമമാകാനാണ് സാധ്യത.

ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലൂടെ ഉണ്ടായ കടുത്ത സാമ്പത്തിക നഷ്ടം മൂലമുള്ള ആത്മഹത്യകൾ വർദ്ധിച്ചതോടെ, അത്തരം ഗെയിമുകൾ നിരോധിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു.

ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ജൂൺ 27നാണ് സമിതി മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചത്. അന്നുതന്നെ മന്ത്രിസഭയുടെ മുമ്പാകെ റിപ്പോർട്ട് വന്നു. തുടർന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി.

ആപ്പിൾ, ആൽഫബെറ്റ് സോഫ്റ്റ്‌വെയർ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒരു ദശലക്ഷം ഉപയോക്താക്കളുടെ ഉപയോക്തൃനാമങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അറിയിച്ചു. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.

ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 400 ലധികം ആൻഡ്രോയിഡ് ഐഒഎസ് ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് വെള്ളിയാഴ്ച അറിയിച്ചു. പ്രശ്നങ്ങളെക്കുറിച്ച് ആപ്പിളിനെയും ഗൂഗിളിനെയും അറിയിച്ചതായും ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ആവശ്യപ്പെട്ടതായും ഫേസ്ബുക്ക് അറിയിച്ചു.

ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിവയുടെ പേരിലാണ് ഈ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു.

ന്യൂഡല്‍ഹി: വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അന്യായമായ വരുമാനം പങ്കിടൽ വ്യവസ്ഥകൾ ആരോപിച്ച് ഗൂഗിളിനെതിരെ കൂടുതൽ വിശദമായ അന്വേഷണത്തിന് കോംപറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു. സെർച്ച് എഞ്ചിൻ മേജറിനെതിരെ നിലവിലുള്ള മറ്റ് രണ്ട് കേസുകളുമായി കേസ് ബന്ധിപ്പിക്കുമെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അറിയിച്ചു.ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ നൽകിയ പരാതിയിലാണ് പുതിയ ഉത്തരവ്.

ഈ വർഷം ജനുവരിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും സമാനമായ ഒരു കേസ് ഫയൽ ചെയ്യുകയും അത് ആദ്യ കേസുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. സിസിഐയുടെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ (ഡിജി) ഒരു ഏകീകൃത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ റിസൾട്ട് പേജിൽ (SERP) തങ്ങളുടെ വെബ്‌ലിങ്കുകൾക്ക് മുൻഗണന നൽകുന്നതിന് വാർത്താ ഉള്ളടക്കം ഗൂഗിളിന് നൽകാൻ തങ്ങളുടെ അംഗങ്ങൾ നിർബന്ധിതരായെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് & ഡിജിറ്റൽ അസോസിയേഷൻ ആരോപിച്ചിരുന്നു.

ദോഹ: ഓൺലൈൻ പേയ്മെന്‍റ് സേവനങ്ങൾ നൽകുന്നതിന് സദാദ് പേയ്മെന്‍റ് സൊല്യൂഷൻസിന് ലൈസൻസ് ലഭിച്ചു. ഫിൻടെക് മേഖലയെ വികസിപ്പിക്കാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ ഖത്തർ സെൻട്രൽ ബാങ്കിന്‍റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിലവിലുള്ള കമ്പനികളുടെ എണ്ണം മൂന്നായി.

മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, മെച്ചപ്പെട്ട റിഫ്രഷ് റേറ്റ് എന്നിവയുള്ള ഫോണുകൾ 10,000 രൂപ നിരക്കിൽ ലഭ്യമാകും എന്നതാണ് ഫോണിന്‍റെ പ്രധാന ആകർഷണം. ഒരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമാണ് ഫോണുകൾ വരുന്നത്.

4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റുമാണ് ഫോണിനുള്ളത്. 10,499 രൂപയാണ് ഫോണിന്‍റെ വില. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ വരുന്നത്. ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രമാണ് ഫോണുകൾ ലഭ്യമാവുക.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത്. 1600× 700 പിക്സലിന്‍റെ എച്ച്ഡി+ റെസല്യൂഷനാണ് ഫോണിനുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്കുള്ളത്. എഫ് /1.8 അപ്പെർച്ചറും 2 എംപി ഡെപ്ത് ലെൻസുമുള്ള 50-മെഗാപിക്സൽ മെയിൻ ലെൻസാണ് ഫോണിനുള്ളത്. ഡ്യുവൽ ക്യാപ്ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ എന്നിവയും ഫോണിന്‍റെ ക്യാമറയിലുണ്ട്. 10 വാട്ട് ചാർജിംഗ് വേഗതയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു.

നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ ഉപഭോക്താക്കളുടെ 296,019 ഇമെയിൽ വിലാസങ്ങളും ഉപഭോക്തൃ നമ്പറുകളും ചോർന്നതായി ടൊയോട്ട അറിയിച്ചു. 2017 ജൂലൈ മുതൽ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സേവന വെബ്സൈറ്റിലേക്ക് സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. സുരക്ഷാ വിദഗ്ധരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സംഭരിച്ച ഡാറ്റാ സെർവറിന്‍റെ ആക്സസ് ഹിസ്റ്ററിയിൽ നിന്ന് മൂന്നാം കക്ഷി പ്രവേശനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ടൊയോട്ട പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, മൂന്നാം കക്ഷി പ്രവേശനം പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ല എന്നും കമ്പനി കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയില്ലെന്നും ടൊയോട്ട പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി സർവേ സഭകൾ സംഘടിപ്പിക്കാൻ റവന്യൂ വകുപ്പിന്‍റെ ആലോചന. ഡിജിറ്റൽ സർവേകളെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കാനുമാണ് സർവേ സഭകൾ ലക്ഷ്യമിടുന്നത്.

‘എല്ലാവർക്കും ഭൂമി’, ‘എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നീ ആശയങ്ങളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. സംസ്ഥാനത്തെ ആകെയുള്ള 1,666 വില്ലേജുകളിൽ 1,550 വില്ലേജുകളിൽ നാല് വർഷത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ‘എന്‍റെ ഭൂമി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർകെഐ പദ്ധതി പ്രകാരം 807 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും അടക്കം ആകെ 15,00 വില്ലേജുകൾ എന്ന രീതിയിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നത്. നിലവിൽ 94 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 22 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പ്രക്രിയ പുരോഗമിക്കുകയാണ്. ഇവയ്ക്കുപുറമെ 1,550 വില്ലേജുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന പേരോടെ ടാറ്റ മോട്ടോഴ്സ് അടുത്തിടെ ടിയാഗോ ഇവി പുറത്തിറക്കിയിരുന്നു. ടിയാഗോ ഇവിയുടെ ബുക്കിംഗ് ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും അംഗീകൃത ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പിൽ നിന്നോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായോ ഇലക്ട്രിക് ഹാച്ച്ബാക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ടോക്കൺ തുകയായ 21,000 രൂപ നൽകണം. 

ഈ മാസം പ്രധാന നഗരങ്ങളിലെ പ്രമുഖ മാളുകളിൽ ഈ മോഡൽ പ്രദർശിപ്പിക്കും. 2022 ഡിസംബർ അവസാനത്തോടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കും, പക്ഷേ ഡെലിവറികൾ 2023 ജനുവരിയിലാണ് ആരംഭിക്കുക.

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

200 മെഗാപിക്സൽ ക്യാമറ, 180 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഈ ഫോണുകൾ 12 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ്ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കർവ്ഡ് ഡിസ്പ്ലേയും പ്രീമിയം ഡിസൈനുമാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത. 500 ഡോളറിന് മുകളിലാണ് ഫോണുകളുടെ വില.

ആഗോള വിപണിയിൽ മൊത്തം ഒരു സ്റ്റോറേജ് വേരിയന്‍റിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിന് 520 ഡോളറാണ് വില. അതായത് ഏകദേശം 42,400 രൂപ. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്‍റുകളിൽ ഫോണുകൾ ലഭ്യമാണ്. ഫോണുകൾ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡെലിവറി ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ 4769 യൂണിറ്റുകൾ വിതരണം ചെയ്തു. ഇതിന്‍റെ 18 ശതമാനവും ശക്തമായ ഹൈബ്രിഡ് മോഡലാണെന്ന് മാരുതി അവകാശപ്പെടുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് ഇതുവരെ 60,000 ബുക്കിംഗുകൾ ലഭിച്ചു.

സെപ്റ്റംബർ 26നാണ് മാരുതി പുതിയ എസ്യുവിയുടെ വില പ്രഖ്യാപിച്ചത്. മാരുതി സുസുക്കിയുടെ ചെറിയ എസ്യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ അവതരിപ്പിച്ചു. 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഡൽഹി എക്സ് ഷോറൂം വില.

മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതിയുടെ പുതിയ മോഡലിലുള്ളത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്.

മുംബൈ: മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ റിലയൻസ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ആരംഭിച്ചു. ബീറ്റാ ട്രയൽ ഇന്നലെയാണ് ആരംഭിച്ചത്. ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ട്രയലിന്‍റെ ഉപയോക്താക്കൾക്ക് നിലവിൽ 1 ജിബിപിഎസിനെക്കാൾ കൂടുതൽ വേഗത ലഭിക്കും.

ഡൽഹിയിലെ ലുറ്റിയൻസ് സോണിലെ ചാണക്യപുരിയിലെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസിലധികം ഇന്‍റർനെറ്റ് വേഗതയാണ് ലഭിച്ചത്. നിലവിൽ ഇൻവിറ്റേഷൻ ബേസിലൂടെ മാത്രമാണ് 5ജി സേവനങ്ങൾ ലഭ്യമാവുക. ക്രമേണ, നഗരത്തിലുടനീളമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5 ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും.

‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ സ്റ്റാൻഡ്-എലോൺ 5 ജി സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 5 ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5 ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ജിയോ ട്രൂ 5ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.

ഒപ്പോ എ 77, എ 17 എന്നിവ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും സ്മാർട്ട്ഫോണുകൾ ലഭ്യമാകും. 12,499 രൂപയാണ് എ 17ന്‍റെ വില.  17,999 രൂപയാണ് എ77എസിന്‍റെ വില. ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഫോൺ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളിൽ നിന്ന് 10% വരെ ക്യാഷ്ബാക്കും 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. 

സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളും A77ന് ലഭ്യമാണ്. ക്യൂയൽകോം സ്നാപ്ഡ്രാഗൺ 680 4ജി പ്രോസസറും 90 ഹെർട്സ് റിഫ്രഷിംഗ് റേറ്റുള്ള 6.56 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീനും എ 77ന് ഉണ്ട്. 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ആണ് ഇത് ബൂട്ട് ചെയ്യുന്നത്. 

8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയും. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, പിന്നിൽ 2 എംപി മോണോക്രോം സെൻസർ, മുന്നിൽ 8 എംപി ക്യാമറ സെൻസർ എന്നിവയുണ്ട്.

ന്യൂ ഡൽഹി: വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആകാശ എയർ സൗകര്യം ഒരുക്കുന്നു. നവംബർ 1 മുതൽ യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. അതേസമയം, വളർത്തുമൃഗങ്ങളെ ക്യാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമിൽ കവിയരുതെന്നാണ് പ്രധാന നിർദ്ദേശം. ഭാരം 7 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യേണ്ടിവരുമെന്നും എയർലൈൻ അറിയിച്ചു.

വളർത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് ആകാശ എയർ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ പറഞ്ഞു.  വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി. നേരത്തെ, വളർത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാൻ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്പനി എയർ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയർ ഇന്ത്യ വളർത്തുമൃഗങ്ങളെ അനുവദിച്ചത്.

ഒരൊറ്റ ട്വീറ്റിൽ ചിത്രങ്ങളും വീഡിയോകളും ജിഫും ഒരുമിച്ച് പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചു. ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ അവതരിപ്പിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി ഏപ്രിലിൽ എഞ്ചിനീയർ അലസാന്‍ട്രോ പലൂസി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ട്വിറ്റർ ഇക്കാര്യം സമ്മതിച്ചു. ഇതുവരെ മുകളിൽ സൂചിപ്പിച്ച മീഡിയാ ഫയലുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ട്വീറ്റിലേക്ക് മീഡിയ ഫയലുകൾ ചേർക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്വീറ്റ് കമ്പോസറിൽ നിങ്ങൾ കാണുന്ന ഫോട്ടോ ഐക്കണിൽ ക്ലിക്കുചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ള മീഡിയ ഫയലുകൾ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ ട്വീറ്റിൽ എണ്ണം അനുസരിച്ച് ഒരു ഗ്രിഡായി ക്രമീകരിക്കും. ഇങ്ങനെ ഒരു ട്വീറ്റിൽ നാല് മീഡിയ ഫയലുകൾ ചേർക്കാം.

എലോൺ മസ്കുമായി നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ട്വിറ്റർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം റീൽസിന്‍റെ മാതൃകയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന ഒരു ഫീച്ചർ ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളിൽ ബ്ലൂ സബ്സ്ക്രൈബർ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ട്വീറ്റുകളിൽ സ്റ്റാറ്റസ് ബാഡ്ജുകൾ ചേർക്കാനുള്ള സൗകര്യവും പരീക്ഷിക്കുന്നുണ്ട്.

ഹീറോ മോട്ടോകോർപ്പ് പുതിയ ഉപ ബ്രാൻഡായ വിദയുടെ കീഴിൽ രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ നാളെ പുറത്തിറക്കും. ഇ-സ്കൂട്ടർ 2022 ജൂലൈയിൽ അനാച്ഛാദനം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ, പലതവണ വൈകി. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 

വിദ ഇലക്ട്രിക് സ്കൂട്ടർ സ്വാപ്പബിൾ ബാറ്ററി സാങ്കേതികവിദ്യയുമായാണ് വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. തായ്‌വാൻ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാവായ ഗോഗോറോയുമായി ഹീറോ മോട്ടോകോർപ്പിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്.

ഇരു ബ്രാൻഡുകളും ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രൂപകൽപ്പനയും വികസനവും ഹീറോ മോട്ടോകോർപ്പും ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഗോഗോറോയും ഏറ്റെടുക്കും. 

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ഉള്ളടക്കം അടങ്ങിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ടിക് ടോക്കിന് പിഴ ചുമത്തിയത്.

റഷ്യൻ വാര്‍ത്താവിനിമയ നിയന്ത്രണ വിഭാഗമായ റോസ്‌കോംനാഡ്സർ നൽകിയ പരാതിയെ തുടർന്നാണ് മോസ്‌കോയിലെ ടാഗന്‍സ്‌കി ഡിസ്ട്രിക്റ്റ് കോടതിയുടെ നടപടി. ടിക് ടോക്കിന് 30 ലക്ഷം റൂബിൾ (ഏകദേശം 40,77,480 രൂപ) പിഴയടയ്ക്കേണ്ടി വരും.

ഒരു യുക്രൈൻ രാഷ്ട്രീയ നേതാവിൻ്റെ അഭിമുഖം സംപ്രേഷണം ചെയ്ത ആമസോൺ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമായ ട്വിച്ചിനെതിരെയും, വ്യാജമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്.

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ഒരൊറ്റ ചാർജിംഗ് കേബിൾ എന്ന നിയമം നടപ്പാക്കാൻ ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് 2026 വരെ സമയം നൽകിയിട്ടുണ്ട്. 602 എംപിമാരുടെ പിന്തുണ ഈ നിയമത്തിന് ലഭിച്ചു. 13 പേർ എതിർത്ത് വോട്ട് ചെയ്യുകയും 8 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 

പരിസ്ഥിതിക്ക് വളരെ പ്രയോജനകരമായ ഒരു തീരുമാനമായാണ് നിയമം കണക്കാക്കപ്പെടുന്നത്.  യൂറോപ്യൻ യൂണിയന്‍റെ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാർജറുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൗകര്യങ്ങൾക്കും ഇത് പരിഹാരമാണെന്ന് ഇവർ പറയുന്നു. 

2021 സെപ്റ്റംബറിൽ ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചപ്പോൾ, ആപ്പിൾ എതിരായാണ് പ്രതികരിച്ചത്. ഒരു ചാര്‍ജിംഗ് കേബിള്‍ എന്ന നീക്കത്തോട് പ്രതികരിച്ച ആപ്പിൾ പ്രതിനിധി, ഇത് നവീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുമെന്നും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതികരിച്ചിരുന്നു. .

ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നെറ്റ്‌വർക്ക് വേഗത കൈവരിക്കാൻ കഴിയുന്ന 6 ജി ടെക്നോളജി പ്രോട്ടോടൈപ്പുകൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രദർശിപ്പിച്ചു. ഈ പ്രോട്ടോടൈപ്പുകൾ 5 ജിയേക്കാൾ 2-3 മടങ്ങ് കൂടുതൽ സ്പെക്ട്രൽ കാര്യക്ഷമത കൈവരിക്കുമെന്ന് ഐഐടി അവകാശപ്പെടുന്നു. 

ടെലികോം ലോകത്തെ 5 ജിയിൽ നിന്ന് 6 ജിയിലേക്ക് കൊണ്ടുപോകാൻ വികസിപ്പിച്ചെടുത്ത പല സാങ്കേതിക വികസനങ്ങളും ഇതിനകം സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെവലപ്പർമാർക്ക് ഇതിൽ പല സാങ്കേതിക കണ്ടെത്തലുകളുടെയും പേറ്റന്‍റുകൾ ലഭ്യമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്ന കാര്യത്തിൽ വീണ്ടും തീരുമാനം മാറ്റി. നിശ്ചിത വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്ത മസ്ക് ഇപ്പോൾ നേരത്തെ പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് താൻ നിർദ്ദേശിച്ച അതേ വിലയ്ക്ക് ഓഹരികൾ വാങ്ങാനുള്ള തന്‍റെ തീരുമാനം മസ്ക് ട്വിറ്ററിന് അയച്ച കത്തിൽ ആവർത്തിച്ചു. ട്വിറ്റര്‍ വില്‍പന പാതിവഴിയില്‍ മുടങ്ങിയതിനെ തുടർന്ന് കേസ് കോടതിയിൽ എത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് മസ്കിന്‍റെ മാറ്റം.

ഓഹരി വില നിശ്ചയിക്കാൻ ധാരണയായതിനെ തുടർന്ന് കരാറിൽ നിന്ന് പിൻമാറിയതിന് മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. 54.20 ഡോളറിന്(4,415 രൂപ) ഓഹരി വാങ്ങാൻ മസ്ക് ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചതായി ട്വിറ്റർ വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നിശ്ചയിച്ച അതേ വില തന്നെയാണ് ഇപ്പോഴും നൽകുന്നത്.

നിലപാട് മാറ്റാനുള്ള തീരുമാനവുമായി മസ്ക് വീണ്ടും രംഗത്തെത്തിയതോടെ ട്വിറ്ററിന്‍റെ ഓഹരി വില കുതിച്ചുയർന്നു. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ട്വിറ്ററിനെ സ്വതന്ത്ര മാധ്യമമാക്കുമെന്ന് മസ്ക് അവകാശപ്പെട്ടു. ട്വിറ്റർ പറഞ്ഞതിനേക്കാൾ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മസ്ക് വാങ്ങലിൽ നിന്ന് പിന്മാറിയത്. എന്നാൽ ട്വിറ്റർ ഉടമകൾ ഇത് നിഷേധിച്ചു.

ഡൽഹി: രാജ്യത്ത് ജിയോയുടെ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ജിയോയുടെ ട്രൂ 5 ജി സേവനം ഡൽഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ അനുഭവങ്ങൾ തേടും.

തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജിയോ വെൽക്കം ഓഫർ അവതരിപ്പിച്ചു, ഈ ഉപഭോക്താക്കൾക്ക് സെക്കൻഡിൽ 1 ജിബി വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ നൽകും. അവരുടെ നിലവിലുള്ള സിം മാറ്റാതെ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ട്രയല്‍ റണ്‍ ഘട്ടം ഘട്ടമായി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജിയോ. ട്രയൽ സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് ട്രയൽ സർവീസ് ആരംഭിക്കുക.

ആദ്യ ഘട്ടത്തിൽ, ജിയോയുടെ ട്രൂ 5 ജി സേവനം ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ അനുഭവങ്ങൾ തേടും. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജിയോ വെൽക്കം ഓഫർ അവതരിപ്പിച്ചു.

ഈ ഉപഭോക്താക്കൾക്ക് സെക്കൻഡിൽ 1 ജിബി വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അവരുടെ നിലവിലുള്ള സിം മാറ്റാതെ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഘട്ടം ഘട്ടമായി ട്രയൽ റൺ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

ന്യൂഡല്‍ഹി: ഓൺലൈൻ പണം ഇടപാടുകളിൽ വർദ്ധന. സെപ്റ്റംബറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 11 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.  നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

സെപ്റ്റംബറിൽ യുപിഐ വഴി 678 കോടി ഇടപാടുകളാണ് നടന്നത്. 2022 മെയ് മാസത്തിൽ യുപിഐ വഴിയുള്ള പേയ്മെന്‍റുകൾ 10 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഓഗസ്റ്റിൽ 657.9 കോടി ഇടപാടുകളിൽ യുപിഐ പേയ്മെന്‍റുകൾ 10.72 ലക്ഷം കോടി രൂപയായിരുന്നു.

എൻപിസിഐ ഡാറ്റ അനുസരിച്ച്, 2022 ജൂണിൽ, യുപിഐ ഡിജിറ്റൽ പേയ്മെന്‍റുകൾക്ക് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയിൽ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. എന്നാൽ ജൂലൈയിൽ ഇത് 10,62,747 കോടി രൂപയായി ഉയർന്നു. 

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ വരവ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്.

സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള മാറ്റം മൂന്ന് ഘട്ടങ്ങളിലായാണ് ഫോൺ പേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം, സിംഗപ്പൂരിലെ എല്ലാ സബ്സിഡിയറികളേയും ഫോൺ പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ കൊണ്ടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗ്, വെൽത്ത് ബ്രോക്കിംഗ് സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ടാമതായി, ഫോൺ പേ ജീവനക്കാർക്കായി ഒരു പുതിയ സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി അവതരിപ്പിച്ചു. ഇതിലൂടെ, ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി, ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് റൂൾസ് പ്രകാരം ഫോൺ പേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഒഎസ് ആപ്പ് സ്റ്റോറിന്‍റെ ഉടമസ്ഥാവകാശം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സ്യൂകുറോ മനാബെ, ക്ലൗസ് ഹസ്സൽമാൻ, ഗിയോർജിയോ പാരിസി എന്നിവർക്കാണ് കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ പെബുവിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നാളെയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിൽ 11 ശതമാനം ഉയർന്നു. നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച സപ്ലൈ ഉപഭോക്തൃ ഡെലിവറി വർദ്ധിപ്പിക്കാൻ ഡീലർമാരെ പ്രാപ്തരാക്കി.

മൊത്ത ചില്ലറ വിൽപ്പന കഴിഞ്ഞ മാസം 14,64,001 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ സമയത്ത് 13,19,647 യൂണിറ്റായിരുന്നു. ഒക്ടോബറിൽ കൂടുതൽ മികച്ച വിൽപ്പനയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എഫ്എഡിഎ അഭിപ്രായപ്പെട്ടു.

വിപണിയിൽ അടുത്ത 200 മെഗാപിക്സൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ 200 മെഗാപിക്സൽ ക്യാമറകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഡൈമെൻസിറ്റി 920 പ്രോസസ്സറുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ 200 മെഗാപിക്സൽ ക്യാമറകളും ഉണ്ടാകും.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി + പിഒഎൽഇഡി ഡിസ്പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കും.

ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണുകൾ 8 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാം.

ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജമ്മു കശ്മീരിൽ ജയിൽ ഡി.ജി.പി കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

ജയിൽ ഡി.ജി.പി ഹേമന്ത് കുമാർ ലോഹ്യയെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റതായും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. ബാരാമുള്ളയിലും രജൗരിയിലും അമിത് ഷാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ബുധനാഴ്ച ബാരാമുള്ളയിൽ നടക്കുന്ന പൊതുയോഗത്തിൽ പഹാരി സമൂഹത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചേക്കും. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മറ്റ് വിഭാഗക്കാരായ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്‍റ് ഗീതനസ് നൗസേദ എന്നിവർ ഉൾപ്പെടെ മസ്കിനെതിരെ രംഗത്തെത്തിയിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ 4 മേഖലകളിൽ യുഎൻ മേൽനോട്ടത്തിലുള്ള ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രെന് അനുകൂലമാണെങ്കിൽ റഷ്യ പിൻമാറണമെന്നും മസ്ക് ആവശ്യപ്പെട്ടു.

2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയെ റഷ്യയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും ക്രൈമിയയിലേക്കുള്ള ജലവിതരണം ഉറപ്പാക്കണമെന്നും യുക്രെയ്ൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു. ഈ ആഗ്രഹത്തിന് ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന് അഭിപ്രായം പറയാൻ അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് മസ്കിന്‍റെ മറ്റൊരു വോട്ടെടുപ്പ് കൂടി നടന്നത്. “ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്കു റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണം.” മസ്ക് ട്വീറ്റ് ചെയ്തു. ഇതിലും ‘യെസ്’ അല്ലെങ്കിൽ ‘നോ’ രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ ഹാരിയർ 5000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഹാരിയർ , സഫാരി മോഡൽ ലൈനപ്പിലേക്ക് ടാറ്റ അടുത്തിടെ രണ്ട് പുതിയ വേരിയന്റുകൾ ചേർത്തിരുന്നു. ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി XMS, XMAS മോഡലുകൾ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. രണ്ട് എസ്‌യുവികളുടെയും പുതിയ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് ലഭിക്കും.

ന്യൂഡൽഹി: രാജ്യത്തെ ഐടി സേവന മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കൾ. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി നിരവധിയാണ് ഇതിനുള്ള കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിലൊന്നായിരുന്നു ഐടി. എന്നാൽ മാറിയ സാഹചര്യത്തിൽ, ഭീമൻ ഐടി കമ്പനികളിൽ നിന്ന് നിരാശാജനകമായ സമീപനമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിലെ ഉദ്യോഗാർഥികളെ പോലും നിരാശരാക്കി ഇരിക്കുകയാണ് കമ്പനികൾ. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ സ്വീകരിച്ച ആദ്യപടി ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്ററിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തീയതി വൈകിപ്പിക്കുക എന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഓഫർ ലെറ്റർ പിൻവലിക്കുകയും ജോലിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങൾ ആഗോളതലത്തിൽ ഉയർന്നുവരാൻ തുടങ്ങിയതോടെ, ഇന്ത്യയിലെ ഐടി കമ്പനികളിലും അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങൾ ഉയർന്നുവരുന്നു. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് നേരത്തെ ജീവനക്കാർക്ക് വേരിയബിൾ പേ നൽകുന്നത് നീട്ടിവച്ചിരുന്നു. 

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പ് പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി.

ചില ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പ് പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി.

ചില ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 62 5 ജി, മോട്ടോ ജി 32, മോട്ടോ ജി 82 5 ജി എന്നിവ അടുത്തിടെ ഈ ശ്രേണിയിൽ അവതരിപ്പിച്ചു. ആകെ ഒരു സ്റ്റോറേജ് വേരിയന്‍റിലാണ് ഫോൺ വരുന്നത്. 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റാണ് ഫോണിനുള്ളത്. 18,999 രൂപയാണ് ഫോണിന്‍റെ വില. ആകെ 2 കളർ വേരിയന്‍റുകളാണ് ഫോണിനുള്ളത്. മെറ്റീരിയോറിറ്റ് ഗ്രേ, പോളാർ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫോൺ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. പിഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്.

നാരോ ബെസൽ പഞ്ച്-ഹോൾ രൂപകൽപ്പനയിലാണ് ഫോൺ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി+ റെസല്യൂഷനുമാണ് ഫോണിനുള്ളത്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.  108 മെഗാപിക്സലാണ് ഫോണിന്‍റെ പ്രധാന ക്യാമറ. അൾട്രാ വൈഡ് ലെൻസ്, മാക്രോ സെൻസർ എന്നിവയും ഫോണിനുണ്ടാകും.

വിശാഖപട്ടണം: തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം കണക്കിലെടുത്ത് തുറമുഖ നഗരമായ വിശാഖപട്ടണത്ത് മുൻഗണനാ അടിസ്ഥാനത്തിൽ 5 ജി നെറ്റ് വർക്ക് സേവനങ്ങൾ ആരംഭിക്കാൻ ബിജെപി രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളായ വിജയവാഡ, രാജമഹേന്ദ്രവാരം, കാക്കിനാഡ, തിരുപ്പതി എന്നിവിടങ്ങളിലും അടുത്ത ബാച്ചിൽ 5 ജി സേവനങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിശാഖപട്ടണം വളരെ വേഗത്തിൽ വളരുന്ന നഗരമാണെന്നും ആന്ധ്രാപ്രദേശിന്‍റെ സാമ്പത്തിക വളർച്ചാ എഞ്ചിനാണെന്നും കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ എംപി പറഞ്ഞു.

“വിശാഖപട്ടണം തന്ത്രപരവും ദേശീയവുമായ സുരക്ഷാ വീക്ഷണകോണിൽ നിന്ന് വളരെ പ്രധാനമാണ്, കാരണം നഗരം കിഴക്കൻ നാവിക കമാൻഡിന്‍റെ ആസ്ഥാനമാണ്, കൂടാതെ വിശാഖപട്ടണം പോർട്ട്, ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം, സമീർ തുടങ്ങിയ മറ്റ് പ്രധാന ആസ്തികൾക്കൊപ്പം പ്രധാനപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രവർത്തനങ്ങളും ഉണ്ട്.” അദ്ദേഹം പറഞ്ഞു

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും ഉണ്ട്.

ഇത് ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക്ക് എന്നിവയ്ക്ക് സമാനമാണ്. ട്വിറ്റര്‍ ഫീഡില്‍ കാണുന്ന വീഡിയോകളില്‍ ഏതെങ്കിലും തുറന്നാല്‍ പിന്നീടുള്ള വീഡിയോകള്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോവാന്‍ ബാക്ക് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.

സ്റ്റോക്കോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പെബുവാണ് പുരസ്കാരത്തിന് അർഹനായത്. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം.

ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു.

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു.

കമ്പനിയുടെ ആദ്യ പ്രോട്ടോടൈപ്പ് മോഡൽ വിമാനം 3,500 അടി ഉയരത്തിൽ എയർഫീൽഡിന് ചുറ്റും വട്ടമിട്ടതിന് ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത്.

ഒമ്പത് യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിമാനം എട്ട് മിനിറ്റ് ആകാശയാത്രയ്ക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനയാത്രയ്ക്കിടെ പുറന്തള്ളുന്ന ഇന്ധന മലിനീകരണം ഇല്ലാതാക്കി ഭാവിയിൽ ആകാശത്ത് വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ലാവയുടെ ഏറ്റവും പുതിയ ഫോണുകൾ ലാവാ ബ്ലേസ്‌ 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്‍റെ മൂന്നാം ദിവസം റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്സെറ്റ്, ആൻഡ്രോയിഡ് 12 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ.

ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന പറഞ്ഞു.

എന്നാൽ ഫോണിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയിൽ ഫോണുകളുടെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ദീപാവലി മുതൽ ഫോണിനായുള്ള ബുക്കിംഗ് ആരംഭിക്കും. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാവ ബ്ലേസ് 5ജി ഫോണുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ ആണ് സംവിധായകൻ സ്വന്തമാക്കിയത്. ഏകദേശം ഒരു കോടി രൂപയാണ് വാഹനത്തിന്‍റെ വില.

കേരളത്തിലെ പ്രമുഖ കാർ ഡീലർഷിപ്പായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് ജോഷി വെൽഫയർ എംപിവി വാങ്ങിയത്. ആലുവയിലെ ഹർമൻ മോട്ടോഴ്സിന്‍റെ ഡീലർഷിപ്പിൽ കുടുംബസമേതം എത്തിയാണ് സംവിധായകൻ പുതിയ വാഹനം സ്വീകരിച്ചത്. അദ്ദേഹം വെല്‍ഫയര്‍ സ്വന്തമാക്കിയ വിവരം ഹര്‍മന്‍ മോട്ടോഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

ടൊയോട്ടയുടെ വെൽഫയർ എംപിവി 2020 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിന് 90.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം (ഇന്ത്യ) വില.  പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെൽഫയറിലും ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോൾ എഞ്ചിൻ കൂടാതെ, മുൻ, പിൻ ആക്സിലുകളിൽ 105 കെവി, 50 കെവി വീതമുള്ള ഇലക്ട്രിക് മോട്ടോറും ഉണ്ട്. എക്സ്റ്റേണൽ ചാർജിംഗ് ഇല്ലാതെ സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ 40 ശതമാനം ദൂരവും 60 ശതമാനം സമയവും സഞ്ചരിക്കാൻ സാധിക്കും. ലിറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഇന്ധനക്ഷമത.

ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന സുപ്രധാന അവസരമാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ വെല്ലുവിളികൾ നേരിടാൻ പ്രചണ്ഡ് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് വ്യോമസേന പൈലറ്റുമാർക്കൊപ്പം രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ പറത്തി. തുടർന്ന് വ്യോമാഭ്യാസം നടന്നു. പ്രചണ്ഡ് എന്ന വാക്കിന്‍റെ അർത്ഥം അതിതീവ്രം, അത്യുഗ്രം എന്നാണ്.

ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും. 16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും. 3,887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസിൽ പത്തെണ്ണം വ്യോമ സേനയ്ക്കും അഞ്ചെണ്ണം കര സേനയ്ക്കുമാണ് കൈമാറുന്നത്. ലഡാക്ക് ഉൾപ്പെടെയുള്ള ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഈ ഹെലികോപ്റ്ററുകൾ സജ്ജമാണ്.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്.

കാര്യക്ഷമവും വേഗത്തിലുള്ളതുമായ രോഗനിർണയവും വർഗ്ഗീകരണവും നടത്താൻ ന്യൂറോളജിസ്റ്റുകളെ സഹായിക്കുന്ന ഒരു രീതിയാണിത്. ഐ.ഐ.എസ്.സി.യിലെ ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് വകുപ്പ് (ഡി.ഇ.എസ്.ഇ.) പ്രൊഫസർ ഹാർദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് അൽഗോരിതം വികസിപ്പിച്ചെടുത്തത്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സഹകരണവുമുണ്ടായിരുന്നു.

അൽഗോരിതത്തിനുള്ള പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എയിംസ് ഋഷികേശിലെ വിദഗ്ധർ വിശ്വാസ്യതയ്ക്കായി ഇത് പരിശോധിക്കുകയാണെന്നും ക്ലിനിക്കൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ഡി.ഇ.എസ്.ഇ അസി. പ്രൊഫസർ ഹാർദിക് ജെ.പാണ്ഡ്യ പറഞ്ഞു. അപസ്മാര രോഗിയെ തിരിച്ചറിയാൻ നിലവിൽ സ്വീകരിക്കുന്ന രീതിക്ക് ധാരാളം സമയം ആവശ്യമാണെന്നും പിശകുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിനോട് പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  നിലവിലെ വിലയിൽ ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ തനിക്ക് പോലും കഴിയില്ലെന്ന് പറഞ്ഞ ഗഡ്കരി, പ്രാദേശിക ഉൽപാദനം വർദ്ധിപ്പിച്ചാൽ ഇന്ത്യയിലെ കൂടുതൽ ഇടത്തരക്കാർക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയുമെന്നും പറഞ്ഞു.  പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. “നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുക. എങ്കിൽ മാത്രമേ ചെലവ് കുറയ്ക്കാൻ കഴിയൂ. ഞങ്ങൾ ഇടത്തരക്കാരാണ്. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല.” അദ്ദേഹം വ്യക്തമാക്കി.

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് വിശദീകരണം. ഇതോടെ, ഇന്ത്യയുടെ ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമായ മംഗൾയാൻ എട്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിടപറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ 5 നാണ് പിഎസ്എൽവി-സി 25 ഉപയോഗിച്ച് വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24 ന്, മോം(MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു.

നിലവിൽ, മംഗൾയാൻ ബഹിരാകാശ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണമായും തീർന്നുവെന്നും ഇതോടെ ഇതുമായി ബന്ധപ്പെട്ട ബന്ധം പൂർണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വൃത്തങ്ങൾ അറിയിച്ചു. 

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം, കൊറിയൻ കമ്പനി ഇന്ത്യയിലെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2021 സെപ്റ്റംബറിലെ 33,087 യൂണിറ്റുകളിൽ നിന്ന് ഈ സെപ്റ്റംബറിൽ 49,700 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ വളർച്ചാ നിരക്ക് 50.2 ശതമാനം.

കയറ്റുമതിയുടെ കാര്യത്തിൽ, 2022 സെപ്റ്റംബറിൽ കമ്പനി 13,501 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3 ശതമാനം വളർച്ചയാണിത്. മൊത്തം വിൽപ്പനയുടെ കാര്യത്തിൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 45,791 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സെപ്റ്റംബറിൽ കമ്പനി 63,201 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ട്വിറ്റർ ഉപയോക്താക്കളുടെ വർഷങ്ങളായുള്ള പരാതികൾക്ക് അറുതിയാകുന്നു. അക്ഷരത്തെറ്റുള്ള ട്വീറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ ട്വിറ്ററിൽ ഇല്ലാത്തത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ട്വിറ്റർ തങ്ങളുടെ സൈറ്റിൽ ട്വീറ്റ് എഡിറ്റ് ചെയ്യാൻ ഒരു ബട്ടൺ കൊണ്ടുവരുമെന്ന് സൂചന നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ, അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ഇത് വിജയകരമായി പരീക്ഷിച്ച് ട്വിറ്റർ ഉപയോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഫീച്ചർ പുറത്തിറക്കുമ്പോൾ ‘എഡിറ്റ് ചെയ്ത ട്വീറ്റുകൾ’ എങ്ങനെയായിരിക്കുമെന്ന് ട്വിറ്റർ ഉപയോക്താക്കൾക്ക് കാണിച്ചു കൊടുത്തു.

ട്വിറ്ററിന്‍റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ സേവനത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടായ ‘ട്വിറ്റർ ബ്ലൂ’ ആണ് ഫീച്ചർ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. യഥാർത്ഥ ട്വീറ്റ് പരിഷ്കരിച്ചുവെന്ന് കാണിക്കുന്നതിന് ഐക്കൺ, ടൈംസ്റ്റാമ്പ്, ലേബൽ എന്നിവയ്ക്കൊപ്പമാകും എഡിറ്റ് ചെയ്ത ട്വീറ്റുകൾ ദൃശ്യമാകുക.

കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ രാജ്യത്തുടനീളം പ്രതിസന്ധിയിലാണ്.

പ്രവർത്തിക്കുന്ന സമയങ്ങളിൽ വെബ്സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയാൽ പോലും, ഇടയ്ക്ക് അത് വീണ്ടും മന്ദഗതിയിലാകും. അതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എല്ലാ സേവനങ്ങളും പരിവാഹൻ സൈറ്റിലേക്ക് മാറ്റിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഈ പ്രശ്നമുണ്ട്. എന്നാൽ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായതിനാൽ എന്ത് ചെയ്യണമെന്നോ എവിടെ പരാതി നൽകണമെന്നോ പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് പരിവാഹൻ സൈറ്റ് വഴി പ്രതിദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. നിലവിൽ എല്ലാ സർവീസുകളും താറുമാറായിരിക്കുകയാണ്. വെബ് സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന രജിസ്ട്രേഷൻ മുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പരിവാഹൻ വെബ്സൈറ്റ് വഴിയാണ് ചെയ്യുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും പേയ്മെന്‍റും ഇതിൽ ഉൾപ്പെടുന്നു.

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം പകർത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഡാർട്ട് കൂട്ടിയിടിയുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു.

ഡാർട്ടും ഡൈമോർഫിസവും തമ്മിലുള്ള കൂട്ടിയിടി ജെയിംസ് വെബ് ടെലിസ്കോപ്പും ഹബിൾ ദൂരദർശിനിയും ബഹിരാകാശത്ത് ഒരേ ദിശയിൽ ഒരേ വസ്തുവിലേക്ക് തിരിഞ്ഞ് വീക്ഷിച്ച സംഭവമാണ്.

ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളുടെ പാതയെ ബഹിരാകാശ പേടകത്തിന് മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാർട്ട് പദ്ധതി നടപ്പാക്കിയത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ കൂട്ടിയിടി വരെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കൂട്ടിയിടിയുടെ ഫലമായി ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല.

സ്മാര്‍ട്‌ഫോണുകളും ഇന്റർനെറ്റും ഇല്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെ, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇറ്റലിയിലെ നേപ്പിൾസ് ഫെഡെറികോ സർവകലാശാലയിൽ നടന്ന ഓണററി ബിരുദദാനച്ചടങ്ങിൽ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഭാവിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആപ്പ് സ്റ്റോറിൽ ഇതിനകം ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകൾ ഉണ്ട്. അതിന്റെ സാധ്യതകൾ ഇനിയും വർദ്ധിക്കും. എല്ലാ മേഖലകളെയും ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ് എആർ എന്ന് ഞാൻ കരുതുന്നു. എആർ ഉപയോഗിച്ച് പഠിപ്പിക്കുന്നതും കാര്യങ്ങൾ ആ രീതിയിൽ വിശദീകരിക്കുന്നതും സങ്കൽപ്പിക്കുക. ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലഘട്ടത്തിൽ നമ്മൾ എങ്ങനെ ജീവിച്ചുവെന്ന് നമ്മൾ തിരിഞ്ഞുനോക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാലം ഉടനുണ്ടാകുമെന്ന് ഞാൻ പറയുന്നു.” അദ്ദേഹം ഡച്ച് മാധ്യമമായ ബ്രൈറ്റിനോട് പറഞ്ഞു.

സമീപ വർഷങ്ങളിൽ, വിവിധ കമ്പനികൾ മെറ്റാവേഴ്‌സ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് അതിന്റെ പേർ മെറ്റ എന്നാക്കി മാറ്റി. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ആപ്പിൾ, ഓഗ്മെന്റഡ് റിയാലിറ്റിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ കുറിച്ചും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മെറ്റാവേഴ്‌സിലേക്കുള്ള ആപ്പിളിന്റെ വരവ് അല്‍പ്പം കാത്തിരുന്ന ശേഷമായിരിക്കുമെന്ന സൂചനയാണ് ബ്രൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടിം കുക്ക് നല്‍കുന്നത്.

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ ഉൾപ്പെടുത്താൻ കഴിയും.

ഒരു സമയം ഒരു നോട്ട് മാത്രമേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യാൻ കഴിയൂ. ഇൻസ്റ്റാഗ്രാമിന്‍റെ പുതിയ ഫീച്ചർ ട്വിറ്ററിൻ സമാനമാണ്. ഇൻസ്റ്റാഗ്രാമിൽ നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നോട്ട് ഫീച്ചർ ഇതിന്‍റെ തുടക്കമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്വിറ്ററിന് സമാനമാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ഫീച്ചർ. നേരത്തെ ഇൻസ്റ്റഗ്രാമിൽ നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ തുടക്കമാണ് പുതിയ നോട്ട് ഫീച്ചർ. വരുംനാളുകളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5ജി വിക്ഷേപണം ശാശ്വതമായ സ്വാധീനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. “അത് ഇന്റർനെറ്റിന്റെ ഭാവിയായിരിക്കും. ചെറുകിട ബിസിനസുകാരോ കർഷകരോ ഡോക്ടർമാരോ വിദ്യാർഥികളോ ആകട്ടെ, ഓരോരുത്തരുടെയും ജീവിതത്തിൽ 5ജി ഒരു മാറ്റം കൊണ്ടുവരും. ഇത് നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെയും സ്വാധീനിക്കും. നാം ഒരു ഇലക്ട്രോണിക് രാഷ്ട്രമായി മാറുകയും 5 ജി രാജ്യമായി മാറാനുള്ള ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഞങ്ങൾ 2 ജി, 3 ജി, 4 ജി എന്നിവ അനുഭവിച്ചിട്ടുണ്ട്, പക്ഷേ 5 ജി വയർലെസ് ഇന്റർനെറ്റിന്റെ ഭാവിക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കും.” അദ്ദേഹം പറഞ്ഞു. 5ജി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 5 ജിയിലൂടെ നൂതനാശയങ്ങൾക്കും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും ഉത്തേജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2014ൽ 100 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് എടുത്തുകാണിച്ച് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 97 ശതമാനവും രാജ്യത്ത് നിർമ്മിക്കപ്പെടുന്നവയാണ്. 2014ന് മുമ്പ്, മൊബൈൽ നെറ്റ്‌വർക്കിന്റെയും മൊബൈൽ സാങ്കേതികവിദ്യയുടെയും എല്ലാ ഘടകങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു, എന്നാൽ ഇന്ന്, 5 ജി പോലുള്ള ആധുനിക ഹൈടെക് സാങ്കേതികവിദ്യയുടെ ഘടകങ്ങൾ രാജ്യത്ത് തന്നെ രൂപകൽപ്പന ചെയ്യുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ സാങ്കേതിക വിദ്യയുടെ മേഖലയിൽ ഇന്ത്യ ലോകത്തിന് മുന്നിൽ ഉയർന്നുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ​ഡ​ൽ​ഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം.
6105 റെയിൽവേ സ്റ്റേഷനുകളിൽ റെ​യി​ൽ ​ടെ​ലി​ന്റെ അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.

ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈ-ഫൈ ശൃംഖലകളിലൊന്നാണ് റെയിൽടെൽ. ഓരോ ദിവസവും 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് പ്രയോജനപ്പെടുത്തുന്നുവെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ 4.82 ലക്ഷം വരിക്കാരാണ് റെ​യി​ൽ​വ​യ​റി​ന് ഉള്ളത്.

വീ​ട്ടി​ലെ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ളി​ലൂ​ടെ ഒ.​ടി.​ടി സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന അ​തേ​സ​മ​യം, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വൈ​ഫൈ സൗ​ക​ര്യം ഉ​പ​യോ​ഗിച്ചും ഒ.​ടി.​ടി കാ​ണാം. 14 ഒ.​ടി.​ടി​കളാണ് നി​ല​വി​ൽ ബ്രോഡ്ബാൻഡ് ക​ണ​ക്ഷ​നോ​ടൊ​പ്പം ല​ഭി​ക്കുക. 499 രൂ​പ​യാ​ണ് ക​ണ​ക്ഷ​ന് ഈ​ടാ​ക്കു​ക.

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പാർലമെന്‍റ് മണ്ഡലമായ വാരണാസിയിൽ ഭാരതി എയർടെൽ 5ജി മൊബൈൽ സേവനം ആരംഭിച്ച ചടങ്ങിൽ വെർച്വലായി സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് രുദ്രാക്ഷ് കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

5 ജി പുറത്തിറക്കുന്നതോടെ എല്ലാ ഗ്രാമസഭകളെയും ഫൈബർ ഒപ്റ്റിക്സുമായി ബന്ധിപ്പിക്കുമെന്നും സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ സംസ്ഥാന സർക്കാർ എയർടെല്ലിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടിവി സീരിയലായ മഹാഭാരതത്തിലെ പ്രശസ്തമായ “മെയിൻ സമയ് ഹൂൺ” എന്ന ഗാനത്തെക്കുറിച്ച് പരാമർശിച്ച ആദിത്യനാഥ്, കാലത്തിനൊത്ത് വേഗത നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

2022 സെപ്റ്റംബറിൽ 1,76,306 യൂണിറ്റുകൾ വിറ്റഴിച്ചതായി മാരുതി സുസുക്കി ശനിയാഴ്ച പ്രഖ്യാപിച്ചു. 1,50,885 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒഇഎമ്മുകളിലേക്കുള്ള 4,018 യൂണിറ്റുകളുടെ വിൽപ്പന, 21,403 യൂണിറ്റുകളുടെ കയറ്റുമതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രധാനമായും ആഭ്യന്തര മോഡലുകളിൽ വാഹനങ്ങളുടെ ഉൽപാദനത്തിൽ സ്വാധീനം ചെലുത്തിയ ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം ഇപ്പോഴും നേരിടുന്നുണ്ടെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, ആഘാതം കുറയ്ക്കാൻ മാരുതി സുസുക്കി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ ശനിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വളർച്ചയാണ് വാഹന കമ്പനി രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിൽ ഫോക്സ്വാഗൺ 4,103 യൂണിറ്റുകൾ വിറ്റു. പോർട്ട്ഫോളിയോയിൽ ചേർത്ത ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡ് ഈ പോസിറ്റീവ് വിൽപ്പന ഫലത്തിന്റെ ക്രെഡിറ്റ് നൽകി. ഫോക്സ്വാഗൺ വിർട്ടസ്, ഫോക്സ്വാഗൺ തൈഗൺ എന്നിവ വിൽപ്പന സംഖ്യകൾ ഉയർന്ന നിലയിൽ നിലനിർത്താൻ സഹായിച്ചുവെന്ന് കമ്പനി അറിയിച്ചു.

ന്യൂ ഡൽഹി: ഓൺലൈൻ പേയ്മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ നീക്കം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ഇനി കാർഡ് വിവരങ്ങൾ പങ്കിടേണ്ട ആവശ്യമില്ല. ഓൺലൈൻ പേയ്മെന്‍റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചു.

റിസർവ് ബാങ്കിന്‍റെ കണക്കനുസരിച്ച് 35 കോടിയോളം കാർഡുകൾ ഇതുവരെ ടോക്കണൈസ് ചെയ്തിട്ടുണ്ട്. കാർഡുകൾ ഇതുവരെ ടോക്കണൈസ് ചെയ്യാത്തവർ ഉടൻ പുതിയ നിയമത്തിന്‍റെ കീഴിലേക്ക് വരണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

കാർഡ് ഇടപാടിന്റെ സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ, ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടാലും ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ നഷ്ടമാകില്ല.

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

സെപ്റ്റംബർ 29ന് ചേർന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.

‘ഡല്‍ഹിയില്‍ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാല്‍ വാഹനത്തിന് പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ച’തായി ഗോപാല്‍ റായ് പറഞ്ഞു.

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

സെപ്റ്റംബർ 29ന് ചേർന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.

‘ഡല്‍ഹിയില്‍ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാല്‍ വാഹനത്തിന് പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ച’തായി ഗോപാല്‍ റായ് പറഞ്ഞു.

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ, തത്സമയ വിമാന യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിന് റേറ്റ്‌ഗെയിൻ ട്രാവൽ ടെക്നോളജീസുമായി സഹകരിക്കുന്നു. രാജ്യത്തെ മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പറക്കാൻ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരണത്തിലൂടെ ടിക്കറ്റ് നിരക്കുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാൻ കഴിയും.

പുതിയ എയർലൈൻ ആയതിനാൽ തന്നെ വില നിർണയം ആകാശയെ സംബന്ധിച്ച് നിർണായകമാണ്. ഇതിനായി ഏറ്റവും വിശ്വസനീയമായ വിപണി സ്ഥിതിവിവരക്കണക്കുകൾ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുകയാണ് എയർലൈനിന്‍റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട് പേർക്ക് ഇരിക്കാവുന്ന പറക്കുന്ന കാർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മാസം 10 മുതൽ 14 വരെ ദുബായ് വേൾ ട്രേ​ഡ് സെന്‍ററിലാണ് ജൈ​ടെ​ക്സ്​ നടക്കുന്നത്.

ഫ്ലൈയിംഗ് കാർ ഭാവിയുടെ വാഹനം എന്നാണ് അറിയപ്പെടുന്നത്. ദുബായിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി ഒരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കാറുകൾക്ക് പുറമേ, അത്തരം വാഹനങ്ങൾ വഴി ഓൺലൈൻ ഡെലിവറി വസ്തുക്കൾ എത്തിക്കാനും പദ്ധതിയുണ്ട്. ഇന്ന് തുറക്കുന്ന എക്സ്പോ സിറ്റിയിലേക്ക് ഭാവിയിൽ ആളില്ലാ വാഹനങ്ങളും എത്തിച്ചേക്കും. ഇതിന് മുന്നോടിയായാണ്, പറക്കുന്ന കാർ ജൈ​ടെ​ക്സി​ൽ എത്തുന്നത്. ടെക് കമ്പനിയായ എക്സ്പെംഗും ഒരു ഇവി നിർമ്മാതാവും ചേർന്നാണ് ഫ്ലൈയിംഗ് കാർ വികസിപ്പിച്ചെടുത്തത്. കുത്തനെ പറക്കാനും താഴാനും കാറിന് കഴിവുണ്ട്.

ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ സഹായത്തോടെയാണ് കാർ വികസിപ്പിച്ചത്. ഇതൊരു ഇലക്ട്രിക് കാറാണ്. സ്വയം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറിൽ അത്യാധുനിക ഫ്ലൈറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിക്കുന്നത്.

എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം 3,808 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 17.5 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിൽപ്പനയിൽ 11 ശതമാനം വർദ്ധനവ് കമ്പനി രേഖപ്പെടുത്തിയതായും വാഹന നിർമ്മാതാക്കൾ പറഞ്ഞു.

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഉടൻ ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്, ഫോണിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഫോണിന്‍റെ ചില വിശദാംശങ്ങളും ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ. മോട്ടോ ജി 72 ഒരു മിഡ് റേഞ്ച് ഫോണാണ്. ഫോൺ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. 

ഫോണിന് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. നാരോ ബെസൽ പഞ്ച്-ഹോൾ രൂപകൽപ്പനയിലാണ് ഫോൺ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി+ റെസല്യൂഷനുമാണ് ഫോണിനുള്ളത്. ഫോണിന്‍റെ ടച്ച്-സാമ്പിൾ നിരക്ക് 576 ഹെർട്സ് ആണ്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.  108 മെഗാപിക്സലാണ് ഫോണിന്‍റെ മെയിൻ ക്യാമറ. അൾട്രാ വൈഡ് ലെൻസ്, മാക്രോ സെൻസർ എന്നിവയും ഫോണിനുണ്ടാകും.