Tag

T20 world cup

Browsing

ബെംഗലൂരു: പരിക്കിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങാനുള്ള മത്സരം കടുപ്പമേറിയതായി മാറുകയാണ്. മെയ് ആറിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിക്കേറ്റ ബുംറയെ ഒഴിവാക്കിയിരുന്നുവെങ്കിലും പകരക്കാരനെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നില്ല. ബുംറയുടെ പകരക്കാരനായി ആദ്യം പരിഗണിച്ചിരുന്ന മുഹമ്മദ് ഷമി ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം വൈകിയത്.

ഷമി ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പേസറെ തിരഞ്ഞെടുക്കാമെന്നായിരുന്നു സെലക്ടർമാരുടെ അഭിപ്രായം. ഇതിനായി ദീപക് ചഹറിനെയും മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചാഹര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയത് സെലക്ടര്‍മാർക്ക് തലവേദനയായി. അതേസമയം, ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദ സീരീസായി പേസർ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു.

ബാര്‍ബഡോസ്: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഫൈനലിൽ നേർക്കുനേർ വരുമെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു.

ആന്ദ്രെ റസ്സൽ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ അഭാവം വിൻഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളിയെയും തോൽപ്പിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും ഗെയ്ൽ പറഞ്ഞു. “വിന്‍ഡീസ് ടീമിലുള്ള കളിക്കാരെല്ലാം പ്രതിഭാധനരാണ്. എതിരാളികളെ വിറപ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഗെയ്ൽ പറഞ്ഞു.

എന്നാൽ ഗെയ്ലിന്‍റെ പ്രവചനത്തെ സാധൂകരിക്കുന്ന പ്രകടനമല്ല വെസ്റ്റ് ഇൻഡീസ് ടീമിന്റേത് എന്നതാണ് വസ്തുത. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി അർധസെഞ്ച്വറികൾ നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന സൂര്യ, അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച് ബാറ്റിംഗ് റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതോടൊപ്പം 800 റേറ്റിംഗ് പോയിന്‍റുകളും സൂര്യ നേടി.

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ഇതാ ഒരു നല്ല വാർത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് തീര്‍ത്തു പറയാറായിട്ടില്ലെന്നും ലോകകപ്പിനായി അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ബുമ്രയും ഉണ്ടാകുമെന്നുമാണ് സൂചന.

ഒക്ടോബർ 15 ന് മുമ്പ് മാത്രമേ ബുംറയുടെ കാര്യത്തിൽ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കൂ. ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് ബിസിസിഐ മെഡിക്കൽ ടീം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ബുംറയ്ക്ക് പകരക്കാരനായി ഇതുവരെ ലോകകപ്പ് ടീമിൽ ആരെയും പ്രഖ്യാപിക്കാത്തത്.

മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസര്‍ ജസ്പ്രീത് ബൂംറ നടുവേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂംറ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് മുഴുവനായി നഷ്ടപ്പെട്ട ബൂംറ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി-20യില്‍ നിന്നും പരുക്കിനെ തുടര്‍ന്ന് താരം വിട്ടു നിന്നു. ബൂംറയുടെ പരുക്ക് ഭേദമാക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കൊല്‍ക്കത്ത: ടി20 ലോകകപ്പ് നേടാൻ എല്ലാ ടീം അംഗങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായില്ലെന്ന് ഒരു സ്വകാര്യ ചടങ്ങിനായി കൊൽക്കത്തയിലെത്തിയ ഗാംഗുലി പറഞ്ഞു.

വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെപ്പറ്റി കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ടീമിന്‍റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് രോഹിത്തിനും രാഹുലിനും ആശങ്കയുണ്ടെന്ന് എനിക്കറിയാം. ഓസ്ട്രേലിയക്കെതിരെനാഗ്പൂരില്‍ നടക്കുന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഞാനും പോവുന്നുണ്ട്. നാഗ്പൂരില്‍ ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കാം” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പന്തിൽ തുപ്പൽ അനുവദിച്ചിരുന്നില്ല.

വേറെയും പരിഷ്കാരങ്ങളുണ്ട്. ക്രീസിൽ വരുന്ന ബാറ്റ്സ്മാൻ സ്ട്രൈക്ക് ചെയ്യണം. നോൺ സ്ട്രൈക്കർ എതിർ ക്രീസിൽ വന്നാലും, പുതിയ ബാറ്റ്സ്മാൻ അടുത്ത പന്തിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. വരുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം ആദ്യ പന്ത് നേരിടാന്‍ തയ്യാറിയിരിക്കും. ഇത് ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ്. ടി20 ക്രിക്കറ്റിൽ 1.30 മിനിറ്റ് മാത്രമാണ് സമയം.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പന്തിൽ തുപ്പൽ അനുവദിച്ചിരുന്നില്ല.

വേറെയും പരിഷ്കാരങ്ങളുണ്ട്. ക്രീസിൽ വരുന്ന ബാറ്റ്സ്മാൻ സ്ട്രൈക്ക് ചെയ്യണം. നോൺ സ്ട്രൈക്കർ എതിർ ക്രീസിൽ വന്നാലും, പുതിയ ബാറ്റ്സ്മാൻ അടുത്ത പന്തിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. വരുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം ആദ്യ പന്ത് നേരിടാന്‍ തയ്യാറിയിരിക്കും. ഇത് ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ്. ടി20 ക്രിക്കറ്റിൽ 1.30 മിനിറ്റ് മാത്രമാണ് സമയം.

കൊളംബോ: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. അഞ്ച് സ്റ്റാൻഡ് ബൈ കളിക്കാരെയും തിരഞ്ഞെടുത്തു. ദസുൻ ഷനകയാണ് ക്യാപ്റ്റൻ. പരിക്കും ശ്രീലങ്കൻ ടീമിനെ അലട്ടുന്നുണ്ട്. ദുഷ്മന്ത ചമീര, ലഹിരു കുമാര എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്ക് മൂലം അവർ കളിക്കുമോ എന്ന് സംശയമാണ്.

ടീം: ദസുൻ ഷനക (ക്യാപ്റ്റൻ), ധനുഷ്ക ഗുണതിലക, പാത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക, പ്രമോദ് മധുഷൻ. 

അഷെൻ ബണ്ഡാര, പ്രവീൺ ജയവിക്രമ, ദിനേഷ് ചണ്ഡിമൽ, ബിനുര ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ എന്നിവരെയാണ് അധികമായി ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹ മത്സരങ്ങൾ നടക്കുക. സന്നാഹമത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും നേരിടും. ഇന്ത്യയുടെ രണ്ട് മത്സരങ്ങളും ഗബ്ബയിലാണ് നടക്കുക. ഒക്ടോബർ 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗബ്ബയിലാണ് മത്സരം. 19ന് ഇതേ വേദിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം.