Tag

2022 FIFA WORLD CUP

Browsing

ബ്യൂണസ് ഐറിസ്: ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി അർജന്‍റീന പുതിയ എവേ ജേഴ്സി പുറത്തിറക്കി. ലിംഗസമത്വത്തിന്‍റെ സന്ദേശമാണ് ജേഴ്സിയിൽ ഉള്ളത്.

രാജ്യത്തിന്‍റെ ദേശീയ പതാകയിൽ സൂര്യരശ്മികൾ പതിച്ചത് പോലെയുള്ള പർപ്പിൾ നിറത്തിലുള്ള ജേഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്. എവേ മത്സരങ്ങളിൽ അർജന്‍റീന ഈ ജേഴ്സി ഉപയോഗിക്കും.

മെസി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. അഡിഡാസാണ് ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവുമെല്ലാം ജേഴ്സി നൽകുന്ന സന്ദേശങ്ങളാണെന്ന് അഡിഡാസ് പറഞ്ഞു. ജഴ്സി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.

ഖത്തര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോർഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി 2.4 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു.

അവയിൽ ഭൂരിഭാഗവും ജൂലൈ 5 നും 16 നും ഇടയിൽ വിറ്റഴിച്ചതാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റിന് ഡിമാൻഡ് കൂടുതലാണ്. കാമറൂൺ-ബ്രസീൽ, സെർബിയ-ബ്രസീൽ, പോർച്ചുഗൽ-യുറുഗ്വായ്, ജർമ്മനി-കോസ്റ്റാറിക്ക, ഓസ്ട്രിയ-ഡെൻമാർക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.

ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, യുഎഇ, ഇംഗ്ലണ്ട്, അർജന്‍റീന, ബ്രസീൽ, വെയിൽസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും (0-0) സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 5-4നു വിജയിച്ചു.

എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മാറ്റ് റയാനു പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ഹീറോയായി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയ്ക്കായി മാർട്ടിൻ ബോയൽ ആദ്യ കിക്ക് നഷ്ടപ്പെടുത്തി. എന്നാൽ, പെറുവിന്റെ മൂന്നാം കിക്ക് ലൂയിസ് അഡ്വിന്‍കുലയ്ക്കും നഷ്ടമായതോടെ ഓസീസിന് ആശ്വാസമായി. അഞ്ച് കിക്കുകൾ പിന്നിടുമ്പോൾ സ്കോർ 4-4 എന്ന നിലയിലായിരുന്നു. പെറുവിന്റെ അലക്സ് വലേരയുടെ കിക്ക് തടഞ്ഞ് ആൻഡ്രൂ റെഡ്മെയ്ൻ ഓസ്ട്രേലിയയ്ക്കായി ആറാം ഗോളും നേടി.

നവംബർ 22ന് ഗ്രൂപ്പ് ഡിയിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെയാണ് ഓസ്ട്രേലിയ നേരിടുക. ടുണീഷ്യയും, ഡെൻമാർക്കുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.