❣️പ്രാണസഖി❣️: ഭാഗം 22
രചന: ആമി
എന്ത് തോന്നിവാസം ആണെടാ നീ പറയുന്നേ… മാധവൻ ദേഷ്യത്തിൽ പറഞ്ഞു.. പാർവതി ആണെങ്കിൽ കാശി എന്തൊ മുൻകൂട്ടി വന്നിരിക്കുവാണെന്ന് മനസിലാക്കി ഒന്നും മിണ്ടാതെ നിന്നു.. ഇത് എങ്ങനെ തോന്നിവാസം ആവും.. എന്റെ ഭാര്യയെ ഞാൻ ഗർഭിണി ആക്കി.. അല്ലാതെ വേറെ പെണ്ണിനെ ഒന്നും അല്ലല്ലോ.. ഇവൻ പറയുന്നത് സത്യം ആണോടി… മാധവൻ പാർവതിയോട് ചോദിച്ചു.. അവൾ ആണെങ്കിൽ എന്ത് പറയും എന്ന് ആലോചിച്ചു.. ആണ് എന്ന് പറഞ്ഞാൽ രാത്രി പോയത് എല്ലാം പറയേണ്ടി വരും.. അല്ല എന്നാണെങ്കിൽ കാശി എന്നെ കൊല്ലും.. അവൾ ആശയ കുഴപ്പത്തിൽ ആയി..
പാറു.. നിന്നോട് ആണ് ചോദിച്ചത്… മാധവൻ ഉച്ചത്തിൽ പറഞ്ഞതും പാർവതി ഞെട്ടി.. അവൾ വേഗം തല കൊണ്ട് അതെ എന്ന് കാണിച്ചു.. അത് കണ്ടു കാശി വിജയി മനോഭാവതിൽ മാധവനെ നോക്കി.. അയാൾ ദേഷ്യത്തിൽ കാശിയുടെ ഷർട്ടിൽ കയറി പിടിച്ചു… എന്നെ വീണ്ടും തോൽപ്പിക്കാൻ ആണോ നിന്റെ ഉദ്ദേശം.. ഇനി അവളുടെ ഉള്ളിൽ നിന്റെ കുഞ്ഞു ഉണ്ടെങ്കിൽ തന്നെ അവളെ ഞാൻ നിനക്ക് ഒപ്പം അയക്കില്ല.. അതെങ്ങനെ പറയാൻ നിങ്ങൾക്ക് കഴിയും.. എന്റെ കുഞ്ഞിന്റെ അച്ഛൻ ഞാൻ അല്ലെ.. അത് തീരുമാനിക്കേണ്ടത് ഞാൻ ആണ്.. പാർവതി മാധവന്റെ അടുത്ത് വന്നു അയാളുടെ കാലിൽ വീണു.. അത് കണ്ടു എല്ലാവർക്കും സങ്കടം തോന്നി..
എന്നോട് ക്ഷമിക്ക് അച്ഛാ.. ഏട്ടനോട് ദേഷ്യം കാണിക്കല്ലേ… നീ എന്തിനാ ഡി ക്ഷമ ചോദിക്കുന്നെ… നിന്റെ ഭർത്താവിന്റെ കൂടെ ആണ് നീ കഴിഞ്ഞത്.. അപ്പൊ ഗർഭം ഒക്കെ ഉണ്ടാവും.. അതിനു എന്തിനാ ക്ഷമ ചോദിക്കുന്നെ… അത് കേട്ട് ദേഷ്യം വന്നു പാർവതി കാശിയുടെ കാലിൽ ഒരു നുള്ള് കൊടുത്തു.. അവൻ വേദനയോടെ അവളെ നോക്കി.. അവൾ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു.. എന്റെ മോള് ഈ അച്ഛനെ പൊട്ടൻ ആക്കി അല്ലെ.. എന്ത് വേണമെങ്കിലും ആയിക്കോ.. ഞാൻ ഇനി ഒന്നിനും ഇല്ല… പാർവതി എഴുന്നേറ്റു മാധവന്റെ കയ്യിൽ പിടിച്ചു കരഞ്ഞു.. ഇല്ല അച്ഛാ.. അച്ഛൻ അറിയാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ഇത് ഞാൻ അന്ന് ഏട്ടന്റെ വീട്ടിൽ കഴിഞ്ഞപ്പോൾ സംഭവിച്ചു പോയത് ആണ്…
മാധവൻ പിന്നെ ഒന്നും പറഞ്ഞില്ല.. അയാൾ പതിയെ സോഫയിൽ ഇരുന്നു.. സുമിത്ര അയാളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം അയാളുടെ അടുത്ത് വന്നു.. ജാനകി പാർവതിയെ പുണർന്നു നെറ്റിൽ മുത്തി.. ഏട്ടാ.. സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.. ഇനി ഇപ്പൊ എന്താ ചെയ്യാ.. നിങ്ങൾ അവരെ അനുഗ്രഹിക്കു… ഇല്ല.. എന്റെ മോളെ ഇവന്റെ കൂടെ ഞാൻ വിടില്ല.. അതും ഒറ്റയ്ക്ക്.. പറ്റില്ല.. ഇവന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് അങ്ങനെ ഒരു മണ്ടത്തരം ഞാൻ കാണിക്കില്ല… പാർവതി സങ്കടത്തിൽ കാശിയെ നോക്കി.. കാശിയുടെ മുഖത്തു വലിയ ഭാവം വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.. അവന്റെ നിൽപ്പ് കണ്ടു അവൾക്ക് ദേഷ്യം വന്നു… പിന്നെ അവൾ ഗർഭിണി ആണ്..
ഇങ്ങനെ ഒരു അവസ്ഥയിൽ പിന്നെ എന്ത് ചെയ്യും.. വേറെ വഴി ഒന്നും ഇല്ല.. മാധവൻ ആകെ ആശയക്കുഴപ്പത്തിൽ ആയി.. പാർവതി ആണെങ്കിൽ അച്ഛൻ എന്ത് തീരുമാനം എടുക്കും എന്ന ടെൻഷനിൽ ആയിരുന്നു.. കാശി പാർവതിയെ കൊണ്ടേ പോകൂ എന്ന നിലപാടിൽ തന്നെ ആയിരുന്നു.. അവസാനം മനസ്സില്ല മനസ്സോടെ മാധവൻ സമ്മതം മൂളി… പാർവതിക്ക് ഒരുപാട് സന്തോഷം തോന്നി.. മാധവൻ രണ്ടു പേരെയും അനുഗ്രഹിച്ചു.. പാർവതിയുടെ ജീവിതത്തിൽ ഇനി ഒരു സങ്കടം കൊടുക്കല്ലേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു… പാർവതി റെഡി ആയി വന്നു… സുമിത്ര കൊടുത്ത ചായ കുടിക്കുകയായിരുന്നു കാശി.. പാർവതി വന്നതും കാശി എഴുന്നേറ്റു..പാർവതിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി താഴെ വച്ചു.. ഇത് ഒന്നും വേണ്ട.. എനിക്ക് വേണ്ടത് നിന്നെ മാത്രം ആണ്..
പാർവതി കാശിയെ തന്നെ നോക്കി.. കാശി അവളുടെ കൈ പിടിച്ചു.. പാർവതി മാധവനെയും സുമിത്രയെയും നോക്കി.. ഒപ്പം മാറി നിൽക്കുന്ന ജാനകിയിലേക്കും കണ്ണുകൾ പാഞ്ഞു… ജാനകിയെ അവിടെ തന്നെ നിർത്താൻ ആയിരുന്നു പാർവതി ഉദ്ദേശിച്ചത്.. കാശിയെ പറഞ്ഞു മനസ്സിലാക്കി കൊണ്ട് പോകാം എന്ന് അവൾ കണക്ക് കൂട്ടി..എല്ലാവരോടും യാത്ര പറഞ്ഞു പാർവതി കാശിക്ക് ഒപ്പം ഉമ്മറത്തേക്ക് നടന്നു… ഉമ്മറത്തു എത്തി കാശി പെട്ടന്ന് നിന്നു.. പാർവതിയിൽ നിന്നും പിടി വിട്ടു അവൻ തിരിഞ്ഞു നിന്നു.. എന്താ എന്ന ഭാവത്തിൽ പാർവതി അവനെ നോക്കി… അമ്മാ… കാശി വിളിച്ചതും സുമിത്ര മുന്നോട്ടു വന്നു.. അമ്മയെ അല്ല..
ഞാൻ എന്റെ അമ്മയെ ആണ് വിളിച്ചത്.. എവിടെ.. അത് കേട്ടതും ജാനകി ഞെട്ടി.. വർഷങ്ങൾക്ക് ശേഷം അവൻ ആദ്യം ആയി തന്നെ അമ്മ എന്ന് വിളിച്ചതിൽ ഉള്ള ഷോക്കിൽ ആയിരുന്നു ജാനകി.. ഒപ്പം പാർവതിയും കാശിയുടെ വാക്കുകൾ കേട്ട് കണ്ണ് തുറപ്പിച്ചു.. വാതിലിൽ മറവിൽ നിന്നിരുന്ന ജാനകി പതിയെ മുന്നോട്ടു വന്നു.. കാശി അവരുടെ അടുത്ത് ചെന്നു.. പിന്നെ അവരുടെ കാലിൽ വീണു.. പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തി കണ്ടു എല്ലാവരും അന്തം വിട്ടു.. ജാനകിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. അവർ മകനെ പിടിച്ചു എഴുന്നേൽപ്പിച്ചു.. പിന്നെ വാരി പുണർന്നു.. അവരുടെ കരച്ചിൽ ഒരു തേങ്ങൽ ആയി പുറത്തു വന്നു.. കണ്ടു നിന്നവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു… നമുക്ക് നമ്മുടെ വീട്ടിൽ പോകാം അമ്മ..
വാ ഞങ്ങളുടെ കൂടെ.. കാശിയുടെ വാക്കുകൾ അവർക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി.. പാർവതിക്ക് കാശിയുടെ മാറ്റം അവിശ്വസനീയം ആയിരുന്നു… ആ വീട്ടിൽ നിന്നും ഒരു കയ്യിൽ തന്റെ പാതിയും മറു കയ്യിൽ ജാനകിയും ഒപ്പം കാശി ഇറങ്ങി.. ആ കാഴ്ച കണ്ടു മാധവനും എന്തോ സന്തോഷം തോന്നി… വീട്ടിൽ എത്തി അകത്തു കയറിയ ജാനകി അവരോടു അവിടെ തന്നെ നിൽക്കാൻ പറഞ്ഞു.. ജാനകി ആരതി ഉഴിഞ്ഞു അവരെ അകത്തു കയറ്റി.. രണ്ടു പേരും പൂജ മുറിയിൽ കയറി പ്രാർത്ഥിച്ചു.. ഇനി ഒരു മടങ്ങിപ്പോക്ക് കാശിയുടെ ജീവിതത്തിൽ നിന്നും ഈ വീട്ടിൽ നിന്നും ഉണ്ടാവല്ലേ എന്നവൾ പ്രാർത്ഥിക്കുമ്പോൾ കാശിയും അതെ പ്രാർത്ഥനയിൽ തന്നെ ആയിരുന്നു… എന്തായാലും ഇന്ന് ഒരു സദ്യ ഒരുക്കം അല്ലെ അമ്മ..
കാശിയുടെ പെരുമാറ്റം എല്ലാം നോക്കി കാണുകയായിരുന്നു ജാനകി.. ഇത്രയും വർഷം ഒരുമിച്ചു കഴിഞ്ഞിട്ടും അവൻ തന്നെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല.. ഇപ്പൊ കിട്ടിയ സന്തോഷം എന്നും ഉണ്ടാവട്ടെ എന്ന് അവർ മനസ്സിൽ ഓർത്തു.. പിന്നെ എന്താ.. എന്റെ മക്കളുടെ സന്തോഷം അല്ലെ… ജാനകി അവന്റെ നെറുകയിൽ മുത്തി.. അത് ഏറ്റു വാങ്ങാൻ എന്ന വണ്ണം അവൻ കണ്ണുകൾ അടച്ചു.. ആ കാഴ്ച പാർവതിയിൽ ഒരുപാട് സന്തോഷം നൽകി.. ജാനകിയുടെ പുറകെ പോകാൻ നിന്ന പാർവതിയെ വലിച്ചു കൊണ്ട് കാശി മുറിയിൽ പോയി.. അവളെ അകത്തേക്കു തള്ളി അവൻ വാതിൽ അടച്ചു കുറ്റി ഇട്ടു… എന്തൊക്കെയാ അവിടെ പറഞ്ഞത്.. കേട്ടിട്ട് എനിക്ക് തന്നെ എന്തോ പോലെ ആയി.. എന്ത് പോലെ… അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് കാശി ചോദിച്ചു..
അവന്റെ ശരീരത്തിൽ ഒട്ടി നിന്ന് കൊണ്ട് പാർവതി അവനെ നോക്കി… പിന്നെ അങ്ങനെ ഒക്കെ പറഞ്ഞാൽ.. അച്ഛൻ സത്യം അറിഞ്ഞാൽ എന്താ ആവോ നടക്കുക… അതിനു അച്ഛൻ സത്യം അറിയില്ലല്ലോ… പിന്നെ… അതൊക്കെ കുറച്ചു കഴിഞ്ഞു അവർക്ക് മനസ്സിലാവും… ഇല്ല.. അപ്പോളേക്കും പറഞ്ഞത് എല്ലാം ഞാൻ സത്യം ആക്കും… അത് കേട്ടതും പാർവതിക്ക് ഒരു മിന്നൽ പോയത് പോലെ തോന്നി.. അവൾ അവന്റെ നെഞ്ചിൽ നാണത്താൽ മുഖം പൂഴ്ത്തി.. അവളെ വാരി പുണർന്നു കാശി… അമ്മയെ കൊണ്ട് വന്നത് നന്നായി.. ഇപ്പോളെങ്കിലും ആ പാവത്തിനെ അംഗീകരിച്ചല്ലോ… എനിക്ക് എന്നും അവരോടു സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ട് പാറു..
പക്ഷെ സ്നേഹിച്ചു അവസാനം അവരും എന്നെ ഇട്ടിട്ട് പോയാൽ എനിക്ക് സഹിക്കില്ല.. അതാണ് ഞാൻ എന്റെ സ്നേഹം പുറത്തു കാണിക്കാതെ… മ്മ്.. ഒക്കെ ശരിയായില്ലേ.. ഇനി അതിനെ കരയിക്കല്ലേ… ഇല്ല… നീ കൂടെ ഉണ്ടെങ്കിൽ ഞാൻ ഇനി ഒന്നിനും പോവില്ല.. നല്ല കുട്ടി ആവും.. പോരെ… അവന്റെ കൈകൾ അവളുടെ ശരീരത്തിൽ വികൃതി കാണിക്കാൻ തുടങ്ങിയതും പാർവതി വേഗം അവനിൽ നിന്നും വിട്ടു മാറി.. അയ്യടാ.. ഞാൻ പോട്ടെ.. അമ്മ ഒറ്റയ്ക്ക് ആണ് അടുക്കളയിൽ.. ഡി കുറച്ചു നേരം കൂടി.. ഇല്ല മോനെ.. ഇനി ഇവിടെ നിന്നാൽ ഞാൻ പത്തു മാസം കഴിഞ്ഞേ ഫ്രീ ആവു… പാർവതി വേഗം വാതിൽ തുറന്നു പോയി… അവൾ പോകുന്നതും നോക്കി കാശി നിന്നു..
അന്ന് അവരുടെ കൂടെ അടുക്കളയിൽ കാശിയും കയറി.. മൂന്നു പേരും കൂടെ ഒരു ചെറിയ സദ്യ ഉണ്ടാക്കി.. ഇടയ്ക്ക് കാശി പാർവതിയോടെ ഓരോ കുറുമ്പുകൾ കാണിച്ചു.. അവൾ കണ്ണുരുട്ടി അവനെ നോക്കി.. ജാനകി ഇതെല്ലാം കാണാത്തത് പോലെ നിന്നു.. അവരുടെ സ്നേഹം കണ്ടു അവർക്ക് സന്തോഷം തോന്നി… അവർ ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു… അത് കഴിഞ്ഞു കാശി എന്തോ ആവശ്യം പറഞ്ഞു പുറത്തു പോയി.. ജാനകിയും പാർവതിയും കൂടെ ഒരുപാട് സംസാരിച്ചു ഇരുന്നു… രാത്രി ആയിട്ടും കാശി വന്നില്ല.. അവനെ കാത്തു ഇരിക്കുന്ന പാർവതി ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നടന്നു.. ഫോണിൽ വിളിച്ചു എടുത്തത് പോലും ഇല്ലായിരുന്നു.. അവൾക്കു ദേഷ്യവും സങ്കടവും തോന്നി..
ഇനി എന്തെങ്കിലും അപകടം പറ്റിയോ എന്ന് വരെ ഓർത്തു പോയി… മനസ്സിൽ ചിന്തകൾ കാട് കയറി… ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു… അടുത്ത നിമിഷം തന്നെ വീടിന്റെ പടി കടന്നു കാശിയുടെ ബൈക്ക് വന്നു..അവനോടു തോന്നിയ ദേഷ്യത്തിൽ പാർവതി അവനെ നോക്കാതെ വേഗം മുറിയിൽ വന്നു കിടന്നു… കാശി വരുന്നത് അറിഞ്ഞു അവൾ കമിഴ്ന്നു ഉറങ്ങുന്നത് പോലെ കിടന്നു…കുറെ നേരം കഴിഞ്ഞിട്ടും അവന്റെ സാനിധ്യം അറിയാത്തതു കൊണ്ട് തിരിഞ്ഞു നോക്കാൻ തുടങ്ങും മുന്നേ അവളുടെ മേലേക്ക് കാശി കിടന്നു… അവന്റെ ചുടു നിശ്വാസതോടൊപ്പം അവന്റെ ചുംബങ്ങളും കഴുത്തിൽ തട്ടുമ്പോൾ അവളുടെ രോമങ്ങൾ എഴുന്നേറ്റു..
ഉള്ളിൽ ഉണ്ടാവുന്ന വികാരങ്ങളുടെ വേലിയേറ്റം മനസ്സിലാക്കി അവൾ വേഗം അവനെ മാറ്റി എഴുന്നേറ്റു…പ്രതീക്ഷിക്കാതെ ആയത് കൊണ്ട് കാശി സൈഡിലേക്ക് മറിഞ്ഞു… എന്താടി… നിങ്ങൾ ഇത്രയും നേരം എവിടെ ആയിരുന്നു.. അതും പോരാഞ്ഞു ഫോൺ ഓഫും… ഞാൻ നിവേദിന്റെ കൂടെ… അവന്റെ കൂടെ കുടിക്കാൻ പോയി ലെ.. കുറച്ചു… കുറച്ചു ആയാലും കുടിച്ചില്ലേ… ഡി.. അത് സന്തോഷം വന്നപ്പോൾ .. ഓഹ് ഇത്രയും നാൾ സങ്കടം കൊണ്ട്.. ഇപ്പൊ സന്തോഷം.. അപ്പൊ ഇനി എപ്പോളാ കുടിക്കാതെ ഇരിക്കുന്നത്… എന്റെ ടീച്ചറേ.. ഉപദേശം നിർത്തി ഒന്ന് കിടക്കുമോ… ഒരു കള്ള് കുടിയന്റെ കൂടെ കിടക്കാൻ എനിക്ക് പറ്റില്ല.. പാർവതി കിടക്കയിൽ നിന്നും വിരിപ്പും തലയിണയും എടുത്തു താഴെ കിടന്നു..
കാശി അവളുടെ പ്രവർത്തികൾ നോക്കി ചിരിയോടെ കിടന്നു… അവൾ കിടന്നതും കിടക്കയുടെ അറ്റത്തു കിടന്നു കാശി അവളുടെ വയറിൽ തൊട്ടു.. പാർവതി അവന്റെ കൈക്ക് ഒരു അടി കൊടുത്തു തിരിഞ്ഞു കിടന്നു… ഡി… പാറു… ഞാൻ ഒറ്റയ്ക്കാടി… ഒറ്റയ്ക്ക് കിടന്നാൽ മതി… പറ്റില്ല… എനിക്ക് പറ്റും… ഇനി ഉണ്ടാവില്ല… സത്യം.. ഇത് ലാസ്റ്റ് പോരെ… എനിക്ക് വേണ്ടി ആരും ഒന്നും നിർത്തണ്ട.. അതിനു നിനക്ക് വേണ്ടി ആര് നിർത്തുന്നു.. ഇത് എന്റെ മോൾക്ക് വേണ്ടി.. മോളോ… പാർവതി അവനെ സംശയത്തിൽ നോക്കിയതും കാശി അവളുടെ വയറിൽ തൊട്ട് കാണിച്ചു.. അത് കണ്ടു അവന്റെ കൈ എടുത്തു മാറ്റി ഒരു ചെറു ചിരിയോടെ പാർവതി കിടന്നു..
ഇങ്ങനെ ആണെങ്കിൽ മോളും മോനും ഒന്നും ഇല്ല.. അവരുടെ അച്ഛൻ ഒരു കള്ള് കുടിയൻ ആവാൻ എനിക്ക് താല്പര്യം ഇല്ല… അതിനു നിന്റെ സഹായം എനിക്ക് വേണ്ട.. ഞാൻ വിചാരിച്ചാൽ അവർ എന്റെ അടുത്ത് വരും.. ദേ എന്നെ തൊടാൻ എങ്ങാനും വന്നാൽ ഉണ്ടല്ലോ… പാർവതി അത് പറഞ്ഞതും കാശി അവളുടെ മേലേക്ക് കിടന്നു.. അവൾ അവനെ മാറ്റാൻ നോക്കിയതും അവളുടെ രണ്ടു കൈകളും അവൻ പിടിച്ചു വച്ചു… അടങ്ങി കിടക്കെടി… നീ എന്താ പറഞ്ഞത് നിന്റെ കുട്ടികളുടെ അച്ഛൻ കള്ള് കുടിയൻ ആവാൻ താല്പര്യം ഇല്ല ല്ലേ.. എന്ന കേട്ടോ നിന്റെ കുട്ടികളുടെ അച്ഛൻ ഈ കള്ള് കുടിയൻ തെമ്മാടി തന്നെ ആടി..
പാർവതി എന്തോ പറയും മുന്നേ തന്നെ അവളുടെ ചുണ്ടുകൾ അവൻ കവർന്നെടുത്തു.. അവളുടെ ചെറിയ എതിർപ്പുകൾ എല്ലാം വിഫലമാക്കി അവളെ അവൻ ചുംബങ്ങൾ കൊണ്ട് മൂടി.. അവനു തടസ്സം ആയത് എല്ലാം അവൻ അവളിൽ നിന്നും മാറ്റി..അവളിൽ ആഴത്തിൽ പടർന്നു കയറുമ്പോൾ അവളിൽ നിന്നും ഉയരുന്ന ശ്വാസം പോലും അവനിൽ വികാരം ഉണർത്തി.. ഒടുവിൽ അവളിൽ അലിഞ്ഞു തളർച്ചയിൽ അവളുടെ മേലെ വീഴുമ്പോൾ അവളും കിതയ്ക്കുന്നുണ്ടായിരുന്നു… കാശിയുടെ നെഞ്ചിൽ തല വെച്ചു കിടക്കുന്ന പാർവതിയുടെ തലയിൽ തലോടി കാശി കിടന്നു.. അവളെ അവന്റെ നെഞ്ചിൽ ഒതുങ്ങി കിടന്നു… പാറു… മ്മ്.. ഇനി ഇങ്ങനെ ചെയ്യല്ലേ ട്ടോ..
എന്ത്… അല്ല.. എനിക്ക് വയ്യ ഈ ബലാത്സംഗം ചെയ്യാൻ.. ഫസ്റ്റ് തൊട്ടേ ഇങ്ങനെ അല്ലെ…ഭയങ്കര സ്റ്റാമിന വേണം ഡി… ഛീ.. പൊയ്ക്ക .. പാർവതി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. അവളെ രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു കാശി…. പുറത്തു പെയ്യുന്ന മഴ പോലെ ശക്തിയായി അവളിലേക്ക് അവൻ വീണ്ടും ആഴ്ന്ന് ഇറങ്ങി.. ആ രാത്രി അവസാനിക്കുമ്പോൾ അവരുടെ പ്രണയം കണ്ടു പ്രകൃതി പോലും നാണം കൊണ്ട്.. ഒരിക്കലും പിരിയില്ല എന്ന് പറയും പോലെ….……. (തുടരും )