Tuesday, April 23, 2024
Novel

ഒറ്റയാൻ : ഭാഗം 7 NEW

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

പ്രിയ വായനക്കാർ ക്ഷമിക്കണം… ഒറ്റയാൻ എന്ന നോവലിന്റെ പാർട്ട് ആറും ഏഴും മാറിപ്പോയിരുന്നു. വായനക്കാരുടെ കമന്റ് കണ്ടപ്പോഴാണ് പാർട്ടുകൾ മാറിപ്പോയ കാര്യം അറിഞ്ഞത്.. 20 പാർട്ടുകളുള്ള ഒരു നോവലാണ് എഴുത്തുകാരി അയച്ചു തന്നത്. പക്ഷേ, ഞങ്ങളുടെ പക്കൽ വലിയ പിഴയാണ് സംഭവിച്ചത്. ഏതായാലും പാർട്ട് 6 വായിച്ചതിന് ശേഷം പാർട്ട് ഏഴ് വായിക്കുക. തുടർന്നുള്ള പാർട്ടുകൾ നാളെമുതൽ തുടർച്ചയായി തന്നെ പോസ്റ്റ് ചെയ്യും… പാർട്ട് ആറ് വായിച്ച ശേഷം ഏഴ് വായിക്കുക…

ഒറ്റയാൻ : ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

പാർട്ട് ഏഴ്‌
ഒറ്റയാനോട് പറഞ്ഞിട്ട് ഞാനോടിച്ചെന്ന് നിന്നത് ജോസേട്ടനു മുമ്പിലായിരുന്നു.അദ്ദേഹം എന്നെ സൂക്ഷിച്ചൊന്ന് നോക്കി…

“ഈശ്വരാ ഞാൻ ഒറ്റയാനോട് പറഞ്ഞത് കേട്ടിട്ടുണ്ടാവൊ.എങ്കിലെന്റെ കിളി പറന്നത് തന്നെ”

“എന്നതാ കൊച്ചേ ഓടുന്നത്.പേടിച്ചിട്ടാണോ”

“ഭാഗ്യം. എന്തായാലും കേട്ടട്ടില്ല”

ഞാൻ ദീർഘനിശ്വാസം വലിച്ചു വിട്ടു…

“ഒറ്റയാനേ യാത്രയാക്കാൻ പോയതാ”

“മം”

ജോസേട്ടൻ അമർത്തി മൂളിയതോടെ ഞാൻ അവിടെ നിന്നൊരു വിധം രക്ഷപ്പെട്ടു മുറിയിലെത്തി. തൽക്കാലത്തേക്ക് രക്ഷപ്പെട്ടു….

അമ്മ ഉറങ്ങിയട്ടില്ല.കട്ടിലിൽ ഇരിക്കുകയാണ്.അമ്മയുടെ മുഖത്ത് വല്ലാത്ത ഗൗരവം.പതിവില്ലാത്തതാണ്.വീട് വിട്ടിറങ്ങി വന്നതിന്റെ സങ്കടമാണെന്ന് ഞാൻ കരുതി….

“അമ്മ മരുന്ന് കഴിച്ചോ?”

ചോദ്യത്തോടൊപ്പം മരുന്നും ഗുളികയും ഞാൻ പരിശോധിച്ചു .കഴിച്ചിട്ടില്ലെന്ന് എനിക്ക് വ്യക്തമായി…

അടുക്കളയിൽ നിന്ന് കുറച്ചു വെള്ളം ഗ്ലാസിൽ പകർന്ന് എടുത്തു റൂമിൽ കൊണ്ടുവന്നു…രാത്രിൽ കളിക്കാനുള്ള ടാബലെറ്റും വെള്ളവും അമ്മക്ക് നേരെ നീട്ടി.ഗ്ലാസും വെളളവും വാങ്ങീട്ട് അമ്മ ഗുളിക കഴിച്ചു.അടുത്തതായി സിറപ്പും കൊടുത്തു…

എല്ലാം കറക്റ്റായി വെച്ചിട്ട് ഞാൻ അമ്മയുടെ കൂടെ കട്ടിലിൽ കിടന്നു.കുറച്ചു സമയം കഴിഞ്ഞു അമ്മ കരയുന്നത് കേട്ടാണ് ഞാൻ മുഖം തിരിച്ചത്…

“അമ്മക്കിതെന്തുപറ്റി….”

ഞാൻ ചോദിച്ചിട്ടും കരച്ചിലല്ലാതെ മറുപടിയൊന്നുമില്ല…

“എന്തുപറ്റിയമ്മേ പറയ്”

ഞാൻ എഴുന്നേറ്റു മുറിയിലെ ലൈറ്റ് ഇട്ടു.അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട്. കരഞ്ഞു തീരുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു അമ്മയുടെ കരച്ചിലിനു ശക്തി കുറഞ്ഞു…

“വസു നമുക്കിന്ന് എല്ലാം നഷ്ടപ്പെട്ടു. അഭയാർത്ഥിയെപ്പോലെ മറ്റൊരാളുടെ വീട്ടിൽ.എല്ലാം അമ്മയുടെ തെറ്റാണ് മോളേ.എവിടെനിന്നോ വന്ന ഒരുത്തനു വിശക്കുന്നൂന്ന് പറഞ്ഞു ഭക്ഷണം കൊടുത്തതും വീട്ടിൽ താമസിപ്പിച്ചതും അമ്മയുടെ കുഴപ്പമാണ്.എന്റെ ഗതി നിനക്ക് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്”

അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായി.ഒറ്റയാനോട് കൂടുതൽ അടുക്കുന്നത് അമ്മ ഇഷ്ടപ്പെടുന്നില്ല.അതിനർത്ഥം ഒന്നേയുളളൂ..

“ഞാനറിയാതെ അമ്മയെന്നെ ശ്രദ്ധിക്കുന്നുണ്ട്.എന്റെ ഓരോ ചലനങ്ങളും”

“അമ്മയുടെ ജീവൻ രക്ഷിച്ചതും നമ്മുടെ മാനവും രക്ഷിച്ചത് ഒറ്റയാനാണ് മറക്കരുത്.’

” അതൊന്നും മറന്നിട്ടല്ല അമ്മ സംസാരിക്കുന്നത്.നീയൊരു പെൺകുട്ടിയാണ് എന്റെ മകളാണ് ”

അമ്മ ഉദ്ദേശിക്കുന്നത് എന്തെന്ന് ഞാൻ ആ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കിയിരുന്നു….

“അമ്മ ഒന്നുമില്ലാത്ത വീട്ടിലെ ആയിരുന്നില്ല. എല്ലാവരും ഉണ്ടായിരുന്നു അമ്മക്ക്.ഒരിക്കൽ നിന്റെ അച്ഛനെ സ്നേഹിച്ചു വീടിന്റെ പടിയിറങ്ങിയതോടെ അമ്മക്കെല്ലാം നഷ്ടപ്പെട്ടു. ഒരിക്കൽ അമ്മയെല്ലാം പറഞ്ഞു തരാം. ഇപ്പോൾ എന്നോട് അതൊന്നും ചോദിക്കരുത്”

“അമ്മേ ഒറ്റയാനെ എനിക്ക് ഇഷ്ടമാണ്. എന്റെ മാനം രക്ഷിച്ച ധീരനാണ് അദ്ദേഹം. പക്ഷേ അയാൾ ഇതുവരെ എന്നെയൊന്ന് തിരിഞ്ഞു നോക്കീട്ടില്ല അറിയോ.എല്ലാവരും ഒരുപോലെ ആണെന്ന് കരുതരുത്”

അവസാനത്തെ വാചകത്തിനു ഞാൻ കൂടുതൽ മൂർച്ച കൂട്ടിയാണ് പറഞ്ഞത്.അമ്മക്കത് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു…

“മോളേ ഞാൻ പറഞ്ഞത്..നീ മറ്റൊരു രീതിയിൽ കരുതരുത്”

“ഇല്ലമ്മേ.. പക്ഷേ ഭദ്രനെന്ന നാറിക്ക് അമ്മയെന്നെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചത് എന്തിനാണ്? അമ്മക്കും മകൾക്കും കൂടി ഒരു ഭർത്താവ് മതിയെന്ന് കരുതിയട്ടോ?”

“മോളേ..” നെഞ്ചിൻകൂട് തകർന്ന അമ്മയുടെ നിലവിളി കാതിൽ വന്നലച്ചു….

“മിണ്ടരുത് നിങ്ങൾ..” എനിക്കാകെ ദേഷ്യം വന്നു….

“അമ്മ ഒന്നോർത്തോളൂ…പെണ്ണിന്റെ മാനം രക്ഷിച്ചവനൊരിക്കലും അവളുടെ ചാരിത്ര്യം കവരില്ല.അവനാണ് ആണ്. ഒറ്റയാൻ.. തന്റേടി.പതുങ്ങിയിരുന്ന് ഇര പിടിക്കുന്ന ഭദ്രനെപ്പോലെയുളള ചെറ്റകളെയാണ് ഭയക്കേണ്ടത്”

അത്രയും പറഞ്ഞിട്ട് ഞാൻ നന്നായി കിതച്ചു.നന്നായി ദാഹം അനുഭവപ്പെട്ടു.അമ്മക്ക് കുടിച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ ഞാൻ വായിലേക്ക് കമഴ്ത്തി….

“ഒരുമകളും അമ്മയോട് പറയാൻ പാടില്ലെന്ന് അറിയാം..എനിക്ക് ഒറ്റയാൻ ദൈവതുല്യനാണ്.അയാൾക്കായി മരിക്കാനും ഞാൻ തയ്യാറാണ്.ഒറ്റയാനെ കിട്ടിയില്ലെങ്കിലും ഞാൻ മരിക്കില്ല. മറിച്ച് ഭദ്രനെപ്പോലൊരു ചെറ്റക്ക് ഞാനെന്നെ സമർപ്പിക്കില്ല”

കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയൊന്നും മിണ്ടാതെ കിടന്നു.അത്രയും പറയേണ്ടിയിരുന്നില്ലെന്നും ഞാൻ ഓർത്തു.സാരമില്ല അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെയും ഓരോന്നും കേൾക്കേണ്ടി വരും…

ഉറങ്ങുവാൻ താമസിച്ചെങ്കിലും പതിവുപോലെ ഞാൻ വെളുപ്പിനെ ഉണർന്നു.വായും മുഖവും കഴുകി ചൂലുമെടുത്ത് മുറ്റമടിച്ചു വൃത്തിയാക്കി.അടുക്കളയിൽ കയറി കാപ്പിയിട്ടു.അപ്പോഴേക്കും ജോസേട്ടനും എഴുന്നേറ്റു…

“ആഹാ നീയെഴുന്നേറ്റോ?”

എന്നെ കണ്ടതും ജോസേട്ടന്റെയൊരു ചോദ്യം..

“അപ്പോൾ എന്നെ കുറിച്ച് കരുതിയിരിക്കുന്നത് എന്നാ..ഞാൻ മിടുക്കി കുട്ടിയാ.മടിച്ചിയല്ല”

കയ്യിലിരുന്ന കാപ്പിഗ്ലാസ് ഞാൻ ജോസേട്ടനു നേർക്ക് നീട്ടി.അദ്ദേഹത്തെ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു….

“രാവിലെ ഇതുപോലെ മകളുടെ കയ്യിൽ നിന്ന് കാപ്പി വാങ്ങി കുടിക്കാനും ഒരുഭാഗ്യം വേണം”

ആ കയ്യൊന്ന് വിറച്ചു.തെല്ലും സങ്കടം ആ മുഖത്ത് വന്നു…

“ശരിയാണു..ഇപ്പോൾ അതിനെനിക്ക് ഭാഗ്യം വന്നിരിക്കുന്നു. വൈകിയെത്തിയ വസന്തമായി”

“എന്നാലെന്നെ മകളായിട്ടങ്ങ് ദത്തെടുത്തോളൂ.എനിക്ക് സന്തോഷമേയുളളൂ”

വെറുതെ തട്ടിവിട്ടതാണ് ജോസേട്ടൻ പക്ഷേ സീരിയസ്സ് ആയിരുന്നു…

“നീ പറയാതെ തന്നെ നീയെന്റെ മകളാണ്. എന്നു മുതൽ നിന്നെ കാണാൻ തുടങ്ങിയോ അന്നു മുതൽ. ഇപ്പോഴാണ് അച്ഛന്റെ സ്വാതന്ത്ര്യത്തോടെ അടുത്ത് കിട്ടിയത്”

എനിക്ക് പെട്ടെന്ന് കരച്ചിൽ വന്നു.ഞാൻ അടുക്കളയിൽ ചെന്ന് മതിവരുവോളം കരഞ്ഞു.സങ്കടം കൊണ്ടല്ല കേട്ടോ സന്തോഷത്താൽ തന്നെയാണ്…

എനിക്ക് പിന്നിലൊരു ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി. ജോസേട്ടൻ നിൽക്കുന്നു…

“അതു ശരി എന്റെ വസുമോളിവിടെ നിന്നു കരയുവാണോ.സെന്റിയടിക്കാതെ വല്ലതും ചിരിക്കാനുളള വകുപ്പ് പറയെടീ കാന്താരി”

കിട്ടിയ അവസരത്തിൽ അദ്ദേഹം ഗോളടിച്ചെങ്കിലും ആ സ്വരത്തിലെ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു…

“അതൊക്കെ പോട്ടെ.രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് എന്നാ വേണം..

“നിന്റെയിഷ്ടം അതെന്തോ അത് മതി…

” ഓക്കെ”

ഞാൻ വീണ്ടും പാചകത്തിൽ ശ്രദ്ധ തിരിച്ചു.ഇന്ന് ഓട്ടടയുണ്ടാക്കാം…

പുറത്തെ വാഴായിൽ നിന്ന് ഇലകൾ കീറിയെടുത്ത് അതൊൽ ഗോതമ്പ് പരത്തി തേങ്ങയും ജീരകവും ഏലക്കായും ശർക്കരയും കൂടി മിക്സ് ചെയ്തു അതിൽ വിതറി മടക്കിയിട്ട് ചൂടായ ചട്ടിയിൽ വെച്ചു.മുകളിൽ ചെറിയൊരു ഭാരവും വെച്ചും.ഒരുവശം വെന്തപ്പോൾ തിരിച്ചിട്ട് മറുവശവും വേവിച്ചെടുത്തു..ഒറ്റയാനെക്കൂടി കണക്കിലെടുത്ത് ഞാൻ ഓട്ടട ഉണ്ടാക്കി…

രാവിലെ എട്ടുമണി കഴിഞ്ഞു ഒറ്റയാൻ വരുമ്പോൾ. നേരത്തെ കുളിച്ചൊരുങ്ങി ഇന്നലെ വാങ്ങിയൊരു ചുരീദാറുമെടുത്ത് ധരിച്ചു നന്നായിട്ടൊരുങ്ങി ഞാൻ. എത്ര ഒരുങ്ങിയട്ടും എനിക്ക് കണ്ണാടിക്കു മുമ്പിൽ നിന്ന് മാറാൻ തോന്നിയില്ല.ആദ്യമായിട്ടാണു ഇങ്ങനെയൊരു അനുഭവം…

ഒറ്റയാൻ വാങ്ങിത്തന്ന വളയും മാലയും കമ്മലും അണിഞ്ഞു.പഴയതിലും കൂടുതൽ സുന്ദരിയായെന്ന് എനിക്ക് തോന്നി…

അമ്മയെല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.ഇന്നലെ കൊടുത്ത ഡോസ് ഏറ്റിട്ടുണ്ട്….

അകലെനിന്ന് യമഹയുടെ മുരൾച്ച കേട്ടതും ഒറ്റപ്പാച്ചിൽ ആയിരുന്നു മുറ്റത്തേക്ക്. കരുത്തന്റെ വരവു കണ്ടു ആത്മസംതൃപ്തിയടഞ്ഞു നിന്നു…

ബൈക്കിൽ നിന്ന് ഒറ്റയാൻ ഇറങ്ങിയതും ഞാൻ അടുത്ത് ചെന്നു..

കൂയ് ഞാൻ നീട്ടി കൂവി..

“അതേ ഇന്നലെ പറഞ്ഞത് കൊണ്ടു വന്നിട്ടുണ്ടോ?

” എന്ത്” ഒന്നും അറിയാത്ത ഭാവത്തിൽ മൊരടൻ ..

“എന്റെ കഴുത്തിൽ കെട്ടാനുളള താലി”

“നിന്റെ കഴുത്തിൽ താലിയല്ല ചങ്ങലയിട്ട് പൂട്ടിയിടുകയാ ചെയ്യേണ്ടത്”

“അതായാലും ആ കൈകൊണ്ട് ചെയ്താൽ മതി കേട്ടോ..സന്തോഷമേയുളളൂ..

” നിനക്ക് വട്ടാണ്”

“അതേലോ എനിക്ക് വട്ടു തന്നെയാണ്.. ഈ കിറുക്കനെ കെട്ടിയാലെ ഇനിയത് മാറൂ”

ഒന്നും പറയാതെ എന്നെ ഒറ്റയാൻ ദഹിപ്പിക്കും പോലെ നോക്കി.ഉളളിൽ ഭയം തോന്നിയെങ്കിലും ഞാൻ മസിലു പിടിച്ചു നിന്നു…

പേടിച്ചാൽ കാര്യം ശരിയാകൂല്ലല്ലൊ..

ഒറ്റയാന്റെ പിന്നാലെ ഞാനും അകത്തേക്ക് കയറി..

“അതേ ഇന്നലെ വാങ്ങിയതെല്ലാം എടുത്ത് ഇട്ടിട്ടുണ്ട്. ഞാനിപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ടോ”

കാതിലടക്കം ഞാൻ ചോദിച്ചെങ്കിലും മറുചോദ്യമാണ് തിരികെ വന്നത്…

“നടുവിനു വേദന കുറവുണ്ടോ”

ഇല്ലെന്ന് ഞാൻ തലയാട്ടി കാണിച്ചു…

“ഹോസ്പിറ്റൽ പോകണം”

“പോകണം”

ഒട്ടും റൊമാന്റിക്കിലല്ല മൊരടന്റെ ചോദ്യങ്ങളെങ്കിൽ എന്റെ മറുപടികളെല്ലാം പ്രണയ മൂഡിൽ തന്നെ ആയിരുന്നു…

കാപ്പി കുടി കഴിഞ്ഞു ഞങ്ങൾ പട്ടണത്തിലെ ഹോസ്പിറ്റൽ പോകാൻ തയ്യാറായി…

“ഒറ്റയാന്റെ കൂടെയുള്ള അടുത്ത യാത്ര എന്നെ കൂടുതൽ സന്തോഷിപ്പിച്ചു…

ബൈക്കെടുക്കുമെന്ന് കരുതി ദുഷ്ടൻ വാഗണറാണെടുത്തത്….

” ഇതിലാണെങ്കിൽ ഞാൻ വരുന്നില്ല.. ബൈക്ക് മതി”

ഞാൻ നിർബന്ധം പിടിച്ചതോടെ ഒറ്റയാൻ ബൈക്ക് തന്നെ എടുത്തു…

സൈഡ് ചരിഞ്ഞ് ഇരിക്കുന്നതിനു പകരം ഞാൻ രണ്ടു കാലും ഇരുവശമിട്ടാണു ഇരുന്നത്….

ബൈക്ക് കവലയും കഴിഞ്ഞതോടെ ഒറ്റയാനെ ഇരുകയ്യുമെടുത്ത് വട്ടം ചുറ്റി കൂടുതൽ ചേർന്നിരുന്നു…

“അതേ ഇനി ബൈക്ക് പാളിയാൽ നിങ്ങളെയും കൊണ്ടേ ഞാൻ വീഴൂ..

ഒറ്റയാന്റെ കാതിനരുകിലേക്ക് ഞാൻ ചുണ്ടുകൾ കൂർപ്പിച്ചു.ഭാഗ്യം ഈ പ്രാവശ്യം ബൈക്കൊന്നും വെട്ടിയില്ല.ഒറ്റയാൻ അനങ്ങിയതുമില്ല…

ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ വഴക്ക് കേൾക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല..ഡോക്ടറെ കണ്ടിട്ട് തിരികെ മരുന്നും വാങ്ങി വന്നപ്പോഴും ഒറ്റയാനെ കെട്ടിപ്പിടിച്ച് ആ തോളിലേക്ക് തല ചായിച്ചിട്ടാണു വന്നതും…

മൊരടനും റൊമാന്റിക് ആകാൻ തുടങ്ങിയൊ എന്നൊരു സംശയം. അതൊന്ന് കൺഫോം ചെയ്താൽ മതി…

കവല അടുക്കുമ്പോഴാണ് മറ്റൊരു കാഴ്ച കണ്ടത്…ജിപ്സിയുടെ സമീപം കുറച്ചു ചെറുപ്പക്കാർ.കയ്യിൽ മാരകായുധങ്ങളുണ്ട്.എന്തായാലും ഇവിടുത്തെ ആൾക്കാരല്ല.അപരിചിതരാണ്….

എനിക്ക് പേടി തോന്നി തുടങ്ങി. എന്റെ ഭയം ഒറ്റയാൻ മനസ്സിലാക്കി…

” നീയെന്തിനാടി പേടിക്കുന്നത്.അവർക്ക് ആവശ്യം എന്നെയാണ്”

“നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ല.” ഞാൻ കരഞ്ഞു തുടങ്ങി…

അവർക്ക് മുമ്പിൽ യമഹ മുരണ്ടു നിന്നു..എഞ്ചിൻ ഓഫ് ചെയ്തില്ല…പെട്ടന്നൊരാൾ ഓടിവന്ന് വടിവാൾ വീശിയത്.ബൈക്കിൽ ഇരുന്ന് തന്നെ ഒറ്റയാൻ അയാളുടെ അടിവയറ്റിൽ വലതുകാൽ നീട്ടിത്തൊഴിച്ചു.അയാൾ പിന്നോക്കം മറിഞ്ഞു വീണു…

“നീയൊന്ന് ഇറങ്ങി മാറി നിൽക്ക്.ആകെ അഞ്ചു പേർ..അഞ്ചു മിനിറ്റുകൊണ്ട് നമുക്ക് കളം വെടിപ്പാക്കാം”

അക്ഷോഭ്യനായിട്ടാണു ഒറ്റയാൻ പറഞ്ഞത്..പേടികൊണ്ട് എന്റെ ശരീരമാകെ പൂക്കുലപോലെ വിറച്ചു…

ഞാൻ ബൈക്കിൽ നിന്നിറങ്ങി. പിന്നാലെ അയാളും…

“കൂൾ ബേബി…ഒൺലി ഫൈവ് മിനിറ്റ്…

ഒറ്റയാൻ എന്റെ നേരെ കണ്ണിറുക്കി…

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6