നിലാവ് പോലെ: ഭാഗം 20 NEW

Spread the love

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

പുറത്ത് നിൽക്കുന്ന ആളിനെ കണ്ടപ്പോൾ താനെവിടെയൊ കണ്ടിട്ടുണ്ടെന്ന് തോന്നി ആദിക്ക്

ആദിയല്ലേ …

അതെ …

എന്നെ മനസ്സിലായോ

അപ്പോഴെക്കും ആ ദിക്ക് ആളെ മനസ്സിലായിരുന്നു
ദേവപ്രിയയുടെ അച്ഛൻ..
അച്ഛൻ വന്ന കാര്യം ദേവു തന്നോട് പറഞ്ഞില്ലല്ലോ ,ഇപ്പോൾ വിളിച്ചപ്പോഴും പറഞ്ഞില്ല

മനസ്സിലായി …
ദേവപ്രിയയുടെ അച്ഛനല്ലേ…..
സാറ് എപ്പോ വന്നു

ഞാൻ വരുന്ന വഴിയാ ,എയർപോർട്ടിൽ നിന്നും നേരെ ഇവിടെക്ക് വന്നു ,ഞാൻ വരുന്ന കാര്യം അമ്മയും ദേവുവും അറിഞ്ഞിട്ടില്ല
എനിക്ക് ആദിയോട് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു
സംസാരത്തിലൊക്കെ ഒരു വെപ്രാള മായിരുന്നു ദേവന്

സാറ് വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് കയറിയിരിക്കൂ
ആദി ദേവനെ വീട്ടിലേക്ക് ക്ഷണിച്ചു

ആദി ഞാൻ കയറുന്നില്ല

അയാളാകെ പരിഭ്രമിച്ചിരിക്കുകയാണെന്ന് ആദിക്ക് മനസ്സിലായി

ആദി ദേവൻ്റെ കൈയ്യിൽ പിടിച്ചു
സാറ് അകത്തേക്ക് വായോ എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടികൊണ്ട് പോയി

അച്ചൂ സാറിന് ചായ എടുക്ക്

എനിക്കൊന്നും വേണ്ട ആദി …
ആദിയോട് സംസാരിച്ചിട്ട് വേണം എനിക്ക് വീട്ടിലേക്ക് പോകാൻ

ആദിയും ദേവനും ആദ്യമായിട്ടാണ് കാണുന്നതെങ്കിലും രണ്ടു പേർക്കും ഒരപരിചിതത്വം തോന്നിയില്ല

സാറ് ടെൻഷൻ ആവാതിരിക്കൂ എനിക്ക് മനസ്സിലാവും സാറിൻ്റെ അവസ്ഥ ,സാറൊന്ന് റിലാക്സ് ആയിട്ടു നമ്മുക്ക് സംസാരിക്കാം

അപ്പൊഴെക്കും അച്ചു ചായയും കഴിക്കാനുള്ളതും എടുത്തു വച്ചു

പക്ഷേ ദേവൻ ചായ മാത്രമേ കുടിച്ചൂള്ളൂ

അച്ഛനും അമ്മയുമൊക്കെ എവിടെ ആദി …

രണ്ടു പേരും പറമ്പിലാണ് ,പണിക്കാരുണ്ട് ഇനി വരുമ്പോൾ ഒരു നേരമാകും

ദേവൻ ചായ കുടിച്ചു കഴിഞ്ഞു

സാറ് ഇനി പറ ..
എന്താ എന്നോട് പറയാനുള്ളത്

ആദി …
തനിക്കറിയാലോ ഇപ്പോഴത്തെ പ്രശ്നം ,അമ്മയും ദേവുവും പറഞ്ഞതല്ലാതെ എനിക്ക് ആദിയിൽ നിന്ന് കാര്യങ്ങൾ അറിയണം

ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ ആദി ദേവനോട് പറഞ്ഞു
ദേവപ്രിയയെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ല ,വേറെ ഉപദ്രവമില്ല സന്തോഷമുള്ള കാര്യങ്ങൾ വരുമ്പോളല്ലേ ദേവൂ അധികവും തലകറങ്ങി വീണിട്ടുള്ളത് അത് ഈ കാരണം കൊണ്ടാണെന്നാണ് ഡോക്ടർ പറഞ്ഞത്
ആദി പറഞ്ഞത് കേട്ടപ്പോൾ ദേവൻ്റെ മുഖം വിവർണ്ണമായി

എനിക്ക് ആ ഡോക്ടറെ ഒന്നു കാണണം ,ദേവുവിനെ പറ്റി സംസാരിക്കാനാണ്
ആദിയും എൻ്റെ കൂടെ വരണം

ഞാൻ വരാം

ആദിയുടെ അച്ഛനമ്മയെയും കാണണമെന്നുണ്ടായിരുന്നു, , തിരിച്ച് പോകുന്നതിനു മുൻപ് വരാട്ടോ , ഡോക്ടറെ ഒന്നു കാണാതെ മനസ്സിന് ഒരു സമാധാനമുണ്ടാവില്ല

അതൊന്നും സാരമില്ലാട്ടോ, അവർക്കും അറിയാം ദേവപ്രിയയുടെ കാര്യങ്ങൾ

ആദി അച്ചു വിനോട് പറഞ്ഞിട്ട് ദേവൻ്റെ കൂടെ ഡോക്ടർ കണാൻ പോയി

* * *

എന്താ ആദി .. ആ കുട്ടിയുടെ വീട്ടുക്കാരുമായി സംസാരിച്ചോ…
ആദിയെ കണ്ട പാടെ ഡോക്ടർ ചോദിച്ചു

ഡോക്ടർ ദേവപ്രിയയുടെ അച്ഛൻ എൻ്റെ കൂടെ വന്നിട്ടുണ്ട് ഡോക്ടറോട് പറഞ്ഞിട്ട് വിളിക്കാമെന്ന് കരുതി

ഞാൻ ചീത്ത വിളിക്കുമെന്ന് ഭയന്നാണോ ആദി ആളെ വിളിക്കാതിരുന്നത്
ഡോക്ടർ ചിരിയോടെ ചോദിച്ചു

ആദിയും ചിരിച്ചു ഒരു ചമ്മിയ ചിരി
ഡോക്ടർ തൻ്റെ മനസ്സിലുള്ളത് കണ്ടു പിടിച്ചല്ലോ
അതായിരുന്നു ആദി ചിന്തിച്ചത്

ആദി പോയി ദേവനെ വിളിച്ച് കൊണ്ടുവന്നു

ഡോക്ടർ ദേവനോടും ആദിയോടും ഇരിക്കാൻ പറഞ്ഞു

ആദിയോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു ,അത് നിങ്ങൾക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ആവാം

എനിക്ക് വിശ്വസമാണ് ഡോക്ടർ, അതു കൊണ്ടാണല്ലോ ഞാൻ ഓടി വന്നത്
ദേവൻ ഡോക്ടറുടെ മുഖത്ത് നോക്കാതെയാണ്

നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ദുർമരണപ്പെട്ടിട്ടുണ്ടോ

ഇല്ല ഡോക്ടർ പക്ഷേ എൻ്റെ മോൾ ഇപ്പോ അനുഭവിക്കുന്നതിന് കാരണക്കാരൻ ഞാനാണ്

ദേവാ …. നിങ്ങൾ തെളിച്ചു പറയൂ, കാര്യങ്ങൾ വ്യക്തമായി പറഞ്ഞാൽ ദേവപ്രിയയെ രക്ഷിക്കാൻ നമ്മുക്ക് എളുപ്പമായിരിക്കും

എനിക്കിത്തിരി വെള്ളം വേണം ഡോക്ടർ
അയാളാകെ വിയർത്തിരുന്നു

ഡോക്ടർ വെള്ളം കൊടുത്തു

ഇത്രയും നാള് ഇതെനിക്കറിയില്ലായിരുന്നു ,മോളുടെ കാര്യവും എനിക്കുണ്ടായ അനുഭവങ്ങളും വച്ച് നോക്കിയപ്പോൾ ഡോക്ടർ പറഞ്ഞത് ശരിയാണ്

എൻ്റെ ചെറുപ്പത്തിലെ ഒരു തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് എൻ്റെ മകള് ,അവൾക്ക് എന്നെ ശിക്ഷിച്ചൂടെ

ദേവനിപ്പോഴും കാര്യങ്ങൾ വ്യക്തമായി പറയുന്നില്ല

എങ്ങനെ പറഞ്ഞ് തുടങ്ങണമെന്നെനിക്കറിയില്ല
അവൾ പാറു …
ഞങ്ങളുടെ അടുത്തെ വീട്ടിലെ കുട്ടിയായിരുന്നു ,അമ്മയും മകളും മാത്രമാണുള്ളത്,അവളുടെ അമ്മ വീട്ടിൽ ഇടക്ക് ജോലിക്കൊക്കെ വരാറുണ്ടായിരുന്നു
അവൾ പത്തിൽ പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങൾ ഞങ്ങൾ കൂടുതലായി അടുത്തത് ,ഞാനന്ന് പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുകയാണ്
എസ് എസ് എൽ സി പരീക്ഷ സമയത്ത് അവളുടെ അമ്മ എന്നോട് പറഞ്ഞു അവളെ പഠിപ്പിക്കാൻ , പഠിക്കാൻ മടിച്ചിയായിരുന്നു അവൾ എന്നോട് അവൾക്ക് ഭയങ്കര ആരാധന ആയിരുന്നു, എൻ്റെ പഠിപ്പ് തന്നെയായിരുന്നു അതിൽ
അത് ഞാൻ പലപ്പോഴും മുതലെടുത്തിരുന്നു എല്ലാത്തരത്തിലും
ഒരു ദിവസം പാറു കരഞ്ഞ് കൊണ്ടാണ് വന്നത് ‘കാര്യം ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഗർഭിണി ആണെന്ന് ,അവളുടെ അമ്മക്കത് മനസ്സിലാവുകയും അവളെ ഒത്തിരി തല്ലി ആരാണ് ആളെന്ന് ചോദിച്ച്,പാറു എൻ്റെ പേര് പറഞ്ഞില്ല ,
ദേവേട്ടൻ എന്നെ വിവാഹം കഴിക്കണം പാറു എന്നോട് പൊട്ടി കരഞ്ഞ് കൊണ്ട് അപേക്ഷിച്ചു
ഞാൻ സമ്മതിച്ചില്ല
എനിക്കവളോട് ദേഷ്യമാണ് തോന്നിയത്
നിനക്ക് എന്ത് യോഗ്യതയുണ്ട് എൻ്റ ഭാര്യയാകുവാൻ, ആരെങ്കിലും ചിരിച്ച് കാണിച്ചാൽ കൂടെ കിടക്കുന്ന നിന്നെ ഞാനെങ്ങനെ ഭാര്യയാക്കും
എൻ്റെ മറ്റൊരു മുഖം പാറു കണ്ടു
എൻ്റെ കാല് പിടിച്ച് പാറു പൊട്ടിക്കരഞ്ഞു
ഞാനവളുടെ കൈ കാല് കൊണ്ട് തട്ടിമാറ്റി

അന്ന് അവൾ പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്
ഒരിക്കലും നിങ്ങൾ സന്തോഷത്തോടെ ജീവിക്കില്ലാന്ന്

അവള് എൻ്റെ പേര് അമ്മയോട് പറയുമോ എന്നൊരു പേടി ഉണ്ടായി എനിക്ക്, പറഞ്ഞാൽ എനിക്കുണ്ടാകുന്ന അപമാനം …
ഒരു പീറ പെണ്ണ് വിചാരിച്ചാൽ കളയാനുള്ളതല്ല എൻ്റെ അഭിമാനം,…

പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി

പാറു .നീ വിഷമിക്കണ്ടാ
ഞാനിതിനൊരു പരിഹരം കാണാം
നി ഇപ്പൊ വീട്ടിലേക്ക് പോ
പാറു പോയി

കാശ് കൊടുത്തു ത്താൽ എന്തും ചെയ്യുന്ന കൂട്ടുകാർ എനിക്കുണ്ടായിരുന്നു ,ഞാൻ അവരോട് കാര്യം പറഞ്ഞു, അവർ ആവശ്യപ്പെട്ട കാശ് കൊടുത്തു

പിറ്റേ ദിവസം ഞാൻ ഏണിറ്റത് പാറുവിൻ്റെയും അമ്മയുടെയും മരണവാർത്ത അറിഞ്ഞ് കൊണ്ടാണ്
അമ്മയും മകളും തൂങ്ങി മരിച്ചു,

പിന്നീ ട് അത് ചെയ്ത കൂട്ടുക്കാർ എന്നോട് പറഞ്ഞിരുന്നു കൊന്നു തൂക്കുന്നതിനു മുൻപ് അവർ ‘പാറുവിനെ ….
അതും അവളുടെ അമ്മയുടെ മുൻപിൽ വച്ച് …

ഞാനാണവരെ കൊന്നത് ,,എൻ്റെ കുഞ്ഞിനെയും…..

ദേവൻ കരയുകയായിരുന്നു

ഞാൻ ഇടക്കിടെ പാറുവിനെ സ്വപ്നം കാണാറുണ്ട് ആ കരഞ്ഞ കണ്ണുകൾ…
ഇപ്പോ എൻ്റെ മകൾ അനുഭവിക്കുന്നത് എൻ്റെ തെറ്റിൻ്റെ ഫലമാണ്

അന്ന് ചെയ്ത ആകൊടും ക്രൂരതക്ക് പ്രായ് ശിത്യമായി ഞാനിന്ന് ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷേ ഒന്നും ആ ക്രൂരതക്ക് പകരമാവില്ലല്ലോ

ദേവാ … കരച്ചിൽ നിർത്തൂ
തെറ്റ് പറ്റി ,നിങ്ങൾക്കിപ്പോ അതിൽ പശ്ചാതാപമുണ്ട് ,പാറുവാണ് ദേവു വിൻ്റെ കൂടെയുള്ളത് ,പകയാണ് നിങ്ങളോടുള്ള പക
ജീവിതകാലം മുഴുവൻ നിങ്ങൾ നീറി നീറി കഴിയണം
പക്ഷെ ഇതിൽ ദേവപ്രിയ തെറ്റുകാരിയല്ല ,നിങ്ങൾ ചെയ്ത നീചപ്രവൃത്തിയുടെ ഫലമനുഭവിക്കുന്നത് മകൾ ,ആ കുട്ടിയെ നമ്മുക്ക് രക്ഷിക്കണം
ദേവൻ ഒരു ദിവസം ദേവപ്രിയയെ ഇവിടെ ക്ക് ഒന്നുകൂടി കൊണ്ടുവരണം, നമ്മുക്ക് ശരിയാക്കാം

കൊണ്ടു വരും ഡോക്ടർ
ഞാനെങ്ങനെയെങ്കിലും എൻ്റെ മകളെ കൊണ്ടു വരാം ,
എൻ്റെ മകളെ എനിക്ക് രക്ഷിക്കണം

* * *

ആദിയെ വീട്ടിലാക്കിയിട്ടാണ് ദേവൻ തിരിച്ച് വീട്ടിലേക്ക് പോയത്

കോളിംഗ് ബെല്ലടിച്ചപ്പോൾ ദേവപ്രിയാണ് വാതിൽ തുറന്നത്

അച്ഛാ ….
ദേവു ഓടി വന്ന് ദേവനെ കെട്ടിപ്പിടിച്ചു

ഇതെന്താ അച്ഛൻ പെട്ടെന്ന് വന്നത്
ഒന്നു വിളിച്ചു പോലുമില്ലല്ലോ

നിന്നെ ഒന്നു കാണണമെന്ന് തോന്നി പിന്നെ ഒന്നും നോക്കിയില്ല …

അച്ചമ്മേ….
അച്ഛൻ വന്നു

ദേവനെ കണ്ടപ്പോൾ അച്ഛമ്മയുടെ മുഖത്ത് അൽഭുതമൊന്നുമുണ്ടായില്ല
അവർ പ്രതീക്ഷിച്ചിരുന്നു ദേവൻ്റെ വരവ്

അമ്മയെ കൊണ്ടുവരാമായിരുന്നില്ലേ അച്ഛാ
പാവം അത് അവിടെ ഒറ്റക്കായില്ലേ

അമ്മ വരും

ദേവാ .. നീ പോയി കുളിച്ച് വായോ അമ്മ ഭക്ഷണം എടുത്ത് വക്കാം …

എല്ലാവരും കൂടിയിരുന്നാണ് ഭക്ഷണം കഴിച്ചത്

കുറച്ച് കഴിഞ്ഞാണ് ദേവൻ ദേവൂ വിനോട് സംസാരിക്കാനായി ചെന്നത്

മോളെ …
അച്ഛനിപ്പോ ഓടി വരാൻ കാരണം മോളാണ്

എന്തിനാ അച്ഛാ ഇത്രയും തിരക്കിൽ നിന്നും എന്നെ കണാനായി ഓടി വന്നത്,

ഡോക്ടർ പറഞ്ഞ കാര്യം

ഓ .. അച്ഛനിത്രയും ബോധമുള്ളൂ …
ഞാൻ പറഞ്ഞതല്ലേ അതൊക്കെ വെറുതെ ആയിരിക്കും

അല്ലാ ദേവൂ ….
ഡോക്ടർ പറഞ്ഞതല്ലേ ,ഒന്നും അറിയാതെ ആ ഡോക്ടർ അങ്ങനെ പറയോ

അച്ഛനു തോന്നുന്നുണ്ടോ എന്നെ പ്രേതം കൂടിയിട്ടുണ്ടെന്ന്

അതിന് ദേവൻ മറുപടി പറഞ്ഞില്ല

ഞാനിങ്ങനെ തന്നെ ജീവിച്ചോളാം അത്യാവശത്തിന് പേരുകൾ കിട്ടിയിട്ടുണ്ട് അതു മതി ഇനി പുതിയൊരു പേര് കൂടി വേണ്ട

നിനക്കെന്താ ദേവൂ പറഞ്ഞാൽ മനസ്സിലാവില്ലേ ,അങ്ങനെയുണ്ടെങ്കിൽ അത് മാറ്റണം
ദേവൻ ഉറക്കെയാണ് പറഞ്ഞത്

അച്ഛനെന്തിനാ ഒച്ച വക്കുന്നത് ,എന്നെ നിർബന്ധിക്കരുത്,

എന്ന് പറഞ്ഞാലെങ്ങനെയാണ് ,നിനക്ക് എന്നും ഇങ്ങനെ തല കറങ്ങി വീണ് ജീവിച്ചാൽ മതിയോ

എന്തിനാ അച്ഛാ ഞാനിങ്ങനെ ജീവിക്കുന്നത് ,ഭ്രാന്ത് തന്നെയായിരുന്നു നല്ലത് ,അപ്പോ ഒന്നും അറിയുകയും വേണ്ട കേൾക്കുകയും വേണ്ട,

ദേവന് ദേഷ്യം വന്നു

അയാൾ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു

നീയെന്താ പറഞ്ഞത്
ഒന്നു കൂടി പറയ്

ഭ്രാന്ത് തന്നെയാണ് നല്ലെതെന്ന്

പറഞ്ഞ് തീർന്നതും ദേവു വിൻ്റെ കവിളത്ത് ദേവൻ്റെ കൈ പതിച്ചു

* * *

ഏട്ടാ ദേ ദേവൻ സാറ് വിളിക്കുന്നു

അച്ചു ഫോൺ കൊണ്ടുപോയി ആ ദിക്ക് കൊടുത്തിട്ട് പറഞ്ഞു

ആദി ഫോൺ കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി

ആരാ അച്ചു ദേവൻ സാറ് ഞാനിതുവരെ കേട്ടിട്ടില്ലല്ലോ ഇങ്ങനെയൊരു പേര്

അമ്മക്കറിയില്ലേ ആ ദേവപ്രിയ ചേച്ചിയുടെ അച്ഛനാണ് ,കാലത്ത് ഇവിടെ വന്നിട്ടുണ്ടായിരുന്നു

എപ്പോ

നിങ്ങള് പറമ്പിലായിരുന്നു, അവര് രണ്ടു പേരും കൂടി ഡോക്ടറെ കാണാൻ പോയതാ

അപ്പോഴെക്കും ആദി ഫോണിൽ സംസാരിച്ചിട്ട് തിരിച്ചു വന്നു

അമ്മേ ഞാനിപ്പോ വരാം

നീയെവിടെക്കാണ് ആദി …

ഞാനിപ്പോ വരാം

ഇതൊന്നും അത്ര നല്ലതല്ലാട്ടോ
ഞാൻ ഒന്നും പറയാതിരിക്കുന്നതാണ്
നീ ഈ പോക്ക് കുറച്ചോ ..

അമ്മ വിചാരിക്കുന്നത് പൊലെയല്ല കാര്യങ്ങൾ
ആ കുട്ടി ഒരു വയ്യാത്ത കുട്ടിയല്ലേ

അതിന് നിനക്കെന്താ, വയ്യാത്തൊരെ നോക്കലാണോ നിൻ്റെ ജോലി, അവസാനം വയ്യാത്തത് നിൻ്റെ തലയിൽ ആ വാതിരുന്നാൽ മതി

ആദി മറുപടി പറയാതെ ബൈക്കെടുത്തു പോയി

ചേട്ടനെ അമ്പലത്തിൽ വിട്ടതാണ് പ്രശ്നമായത്

എന്ത് പ്രശ്നം ..
നീയെന്താ അച്ചു പറയുന്നത്

അല്ലാ ….. അമ്പലത്തിൽ പോയത് കൊണ്ടല്ലേ ചേട്ടൻ ദേവു ചേച്ചിയെ പരിചയപ്പെട്ടത്

പോടീ..
നീ പോയി നിൻ്റെ പണി നോക്ക്

* * *
ആദി ചെല്ലുമ്പോൾ ദേവൻ വീടിനു മുൻവശത്തു തന്നെയുണ്ടായിരുന്നു

സാർ ദേവൂ..

അപ്പോ മുറിയിൽ കയറിയിരിക്കുന്നതാണ്
ആരോടും മിണ്ടുന്നില്ല

അടിക്കണ്ടായിരുന്നു …

പറ്റിപ്പോയി ആദി .
അടിച്ച് കഴിഞ്ഞപ്പേlൾ തോന്നി വേണ്ടായിരുന്നെന്ന്
ആദി പോയി ഒന്നു നോക്ക് … ആദിയെ കണ്ടാൽ അവൾക്കൊരാശ്വസമാകും

ആദി ചെല്ലുമ്പോൾ കട്ടിലിൽ ചാരിതല കുമ്പിട്ട് ഇരിക്കുകയായിരുന്നു ദേവപ്രിയ

ദേവൂ….
അവളുടെ അടുത്ത് ചെന്ന് ആദി വിളിച്ചു

വിളി കേട്ടതും ദേവു തലയുയർത്തി നോക്കി

ദേവു ആദിയെ കണ്ടു

അവൾ എഴുന്നേറ്റ് ആദിയെ ഒന്നു നോക്കി
വിതുമ്പി കൊണ്ടവൾ ആദിയെ കെട്ടിപ്പിടിച്ചു

തുടരും- നല്ല തിരക്കുണ്ട്… എന്നും പോസ്റ്റു ചെയ്യാനാകുമെന്നു തോന്നുന്നില്ല. ക്ഷമിക്കണേ…

നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 2

നിലാവ് പൊലെ: PART 3

നിലാവ് പൊലെ: PART 4

നിലാവ് പൊലെ: PART 5

നിലാവ് പൊലെ: PART 6

നിലാവ് പൊലെ: PART 7

നിലാവ് പൊലെ: PART 8

നിലാവ് പൊലെ: PART 9

നിലാവ് പൊലെ: PART 10

നിലാവ് പൊലെ: PART 11

നിലാവ് പൊലെ: PART 12

നിലാവ് പൊലെ: PART 13

നിലാവ് പൊലെ: PART 14

നിലാവ് പൊലെ: PART 15

നിലാവ് പൊലെ: PART 16

നിലാവ് പൊലെ: PART 17

നിലാവ് പൊലെ: PART 18

നിലാവ് പൊലെ: PART 19

-

-

-

-