നിലാവ് പോലെ: ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

താനും ഫാമിലിയും കൂടി ഹോട്ടലിലേക്ക് വരുന്നത് ഞാൻ കണ്ടിരുന്നു ,ഞാൻ അനിയത്തിയെയും അളിയനെയും കാണിച്ചു കൊടുത്തിരുന്നു ,ഒരു പാവം കുട്ടിയാണെന്നാണ് പക്ഷേ തൻ്റെ നോട്ടവും
ഭാവവും കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി

ശ്ശോ …
പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചൂ …

എൻ്റെ ലൗവർ ആണെന്നല്ലേ ,അത് മനസ്സിലായത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ പെരുമാറിയത് ,താൻ പോയി കഴിഞ്ഞപ്പോൾ അങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി
രാത്രി യൊക്കെ തന്നെ പറ്റി ആയിരുന്നു ചിന്ത ,താൻ ഞങ്ങളെ നോക്കിയ നോട്ടം അത് എൻ്റെ മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല ,വിളിച്ചാലോ എന്നു കരുതിയതാണ് രാത്രിയായത് കൊണ്ട് വേണ്ടന്ന് വച്ചു, എങ്ങനെയെങ്കിലും നേരം ഒന്നു വെളുത്താൽ മതിയെന്നായിരുന്നു

ദേവു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു

ഇയാളെന്താ ഇങ്ങനെ നോക്കുന്നത്
സുദേവ് ചിരിയോടെ ചോദിച്ചു

ഇത്ര ഭംഗിയായി ആൺകുട്ടികൾ ചിരിക്കോ അത്രക്കും ഭംഗിയായിരുന്നു അവൻ്റെ ചിരിക്ക്
കണ്ണുകളിൽ ഇഷ്ടത്തിൻ്റെ
നക്ഷത്ര തിളക്കമുണ്ടായിരുന്നു

അന്ന് തന്നെ കണ്ടപ്പോൾ മുതൽ എൻ്റെ മനസ്സിൽ കയറി കൂടിയതാണ് താൻ ,അന്ന് ആദ്യമായിട്ടായിരുന്ന തന്നെ ഞാൻ കാണുന്നത് പക്ഷേ ഒരു പാട് നാളായി അടുപ്പമുള്ള ഒരാളായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്
എൻ്റെ ഇഷ്ടം തന്നോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ ഒരു പേടി തനിക്ക് വേറെ എതെങ്കിലും റിലേഷൻ ഉണ്ടെങ്കിലോ ?
പിന്നെ തൻ്റെ നോട്ടമൊക്കെ കണ്ടപ്പോൾ തോന്നിയിരുന്നു തനിക്ക് എന്നോട് ചെറിയൊരു ഇഷ്ടമുണ്ടെണ് ,തുറന്ന് പറയോ എന്നറിയാൻ വേണ്ടി വെയ്റ്റ് ചെയ്ത താ
പിന്നെ ഇന്നലത്തെ തൻ്റെ പെർഫോമൻസ് കണ്ടപ്പോൾ ഇനി ഈ ഗെയിം അവസാനിപ്പിക്കാം എന്നു തോന്നി

ഹലോ ….
അനുവദിച്ച സമയം കഴിഞ്ഞൂട്ടോ

രണ്ടു പേരും തിരിഞ്ഞ് നോക്കി

ടെസ്സ ആയിരുന്നു

ഓ … താനായിരുന്നോ ഞാൻ വിചാരിച്ചു .

ദേവു വിൻ്റെ അച്ഛനാണെന്ന് അല്ലേ, അങ്ങനെ തോന്നാൻ വേണ്ടിയാണ് ഞാൻ ശബ്ദം മാറ്റി പറഞ്ഞത്

എന്തായാലും താൻ പറഞ്ഞതല്ലേ ഞാൻ പോയേക്കാം

കുറച്ച് കൂടി നേരം അവൻ തൻ്റെ അടുത്ത് നിന്നിരുന്നെങ്കിൽ എന്നുണ്ടായിരുന്നു
ദേവു വിന്

പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞോ

കഴിഞ്ഞിട്ടില്ല, ബാക്കിയുള്ളത് ഞാൻ ഫോണിൽ കൂടി പറഞ്ഞോളാം ,ഇവിടെ വച്ച് പറഞ്ഞാൽ താൻ കേൾക്കില്ലേ
അതുകൊണ്ട് ഞാൻ പോകാം

സുദേവ് രണ്ടു പേരൊടും യാത്ര പറഞ്ഞ് പോയി

നീയല്ലേ പറഞ്ഞത് അവൻ നിന്നെ തേച്ചെന്ന് ,ഇപ്പോ തേപ്പോക്കെ ഇങ്ങനെയാണോ

ടെസ്സ ചോദിക്കുന്നത് ദേവു കേൾക്കുന്നുണ്ടായിരുന്നില്ല

ടെസ്സ അവളുടെ കൈയ്യിൽ ഒരു പിച്ചു കൊടുത്തു

എന്താ … എനിക്ക് നന്നായി വേദനിച്ചു

ഞാൻ ചോദിച്ചത് നീ കേട്ടില്ലേ

നീയെന്താ ചോദിച്ചത..് ഞാൻ കേട്ടില്ലായിരുന്നു

നീ കേൾക്കില്ല ഇനിയിപ്പോ ആകെ ഒരു ശബ്ദം മാത്രമേ നീ കേൾക്കൂ …
ടെസ്സ ഒന്നു കൊള്ളിച്ചു പറഞ്ഞു

അയാളെന്താ നിന്നോട് പറഞ്ഞത് ,പ്രിയ ആൻറി പറഞ്ഞു കല്യാണാലോചന ആണെന്ന്

അതെയെന്ന് തലയാട്ടി ദേവു

അപ്പോ ഇന്നലെ ആരാ കൂടെയുണ്ടായിരുന്നത് , നീ ചോദിച്ചില്ലേ ..

അത് അനിയത്തി ആയിരുന്നു
ദേവു ചമ്മലോടെ പറഞ്ഞു

ഇന്നലെ നീ എന്നോട് പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ

അത് പിന്നെ അങ്ങനെ കണ്ടാൽ ആരും ഞാൻ കരുതിയതു പോലെ കരുതൂ

ഞാൻ ഇന്നലെ അവനെ എന്തു മാത്രം ചീത്ത വിളിച്ചെന്ന റിയോ ,അവൻ്റെ റിലേഷൻ പൊട്ടി പാളീസാവണേ എന്നു വരെ പ്രാർത്ഥിച്ചു
നിന്നെ ആശ്വാസിപ്പിക്കാനായി ഓടി വന്നതാണ് ,ഇവിടെ വന്നപ്പോൾ വാദി പ്രദിയായി …

എൻ്റെ തെറ്റിദ്ധാരണ ഒക്കെ മാറി ,നീയിനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി

ഇനിയിപ്പോ നമ്മൾ ഔട്ട് ..

ടെസ്സെ നീ വേണ്ടാത്ത തൊന്നും പറയണ്ട ,നീയെന്നും എൻ്റെ ബെസ്റ്റ് ഫ്രൻ്റ് ആയിരിക്കും അതിപ്പോ ആര് എൻ്റെ ജീവിതത്തിലേക്ക് വന്നാലും എൻ്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം അത് ഒരിക്കലും താഴെക്ക് പോവില്ല

അയ്യേ …സെൻ്റി അടിക്കാതെ ദേവു എനിക്ക് സങ്കടം വരുന്നുണ്ട് ,
ടെസ്സയുടെ കണ്ണ് നിറഞ്ഞു
നീ ആഗ്രഹിച്ച ആളെ തന്നെ കിട്ടിയില്ലേ സന്തോഷമായി ,വീട്ടിൽ നിന്നും പോരുമ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു നിന്നെ എങ്ങനെ ആശ്വാസിപ്പിക്കുമെന്നോർത്ത് ,എനിക്കറിയാലോ നിനക്ക് അയാളോടുള്ള ഇഷ്ടം എത്രമാത്രമാണെന്ന് ,ഇനി ഈ കാര്യമോർത്ത് ടെൻഷൻ അടിച്ച് നിനക്ക് തലകറക്കം വരുമോ എന്നായിരുന്നു എൻ്റെ പേടി
ടെസ്സ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു

ഇനി എനിക്കങ്ങനെയൊന്നും ഉണ്ടാവില്ല, കാരണം ഞാനിപ്പോൾ ഡബിൾ സ്ട്രോങ് ആണ്
ദേവു ചിരിയോടെ പറഞ്ഞു

സുദേവ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ദേവു ഒത്തിരി മാറി,
ടെസ്സ മനസ്സിൽ കരുതി

* * *

സുദേവിനെ പറ്റി അന്വഷിച്ചു
നല്ല ബന്ധമാണെന്നാണ് പറഞ്ഞത്

നല്ല പൊലെ അന്വഷിച്ചോ ദേവേട്ടാ …
നാട്ടിൽ പോയി അന്വഷിക്കാമായിരുന്നു

എൻ്റെ പ്രിയേ .. നാട്ടിൽ പോവാതെ തന്നെ എല്ലാ കാര്യങ്ങളും അറിഞ്ഞു ,നമ്മുടെ മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധമാണ് ,

ദേവേട്ടനെ വിശ്വാസമില്ലാതല്ല ,നമ്മുക്ക് തെറ്റ് പറ്റരുതല്ലോ

അതൊർത്ത് നീ വിഷമിക്കണ്ട ,ഞാൻ സുദേവിൻ്റെ അച്ഛനുമായി സംസാരിച്ചു ,അവർക്ക് എത്രയും പെട്ടെന്ന് നടത്തണമെന്നാണ്

പെട്ടെന്നെങ്ങനെ നടത്താൻ പറ്റും ,അതുമല്ല ദേവു പഠിക്കല്ലേ

അതു വിവാഹം കഴിഞ്ഞിട്ടും പഠിക്കാലോ ,വിവാഹം കഴിഞ്ഞാൽ സുദേവിന് നമ്മുടെ കൂടെ നിൽക്കാലോ ..

അതിന് അവര് സമ്മതിക്കോ ദേവേട്ടാ ..

സമ്മതിച്ചില്ലെങ്കിൽ വേണ്ട ,ഞാനെൻ്റെ ഒരാഗ്രഹം പറഞ്ഞതാണ് ,എവിടെ ആയാലും മോള് സന്തോഷമായിരിക്കണം

അവളെ പിരിയാൻ വയ്യാ ദേവേട്ടാ എന്നാലും നാട്ടു നടപ്പ് അങ്ങനെയല്ലേ ,ജനിച്ചതിൽ പിന്നെ പിരിഞ്ഞിരുന്നിട്ടില്ല എൻ്റെ മോളെ …
പ്രിയ കരഞ്ഞു തുടങ്ങി

ഇങ്ങനെ ആണെങ്കിൽ മോളെ ഇവിടെ തന്നെ നിർത്താം വിവാഹം കഴിപ്പിക്കാതെ

തമാശ പറയാനുള്ള സമയമല്ലാട്ടോ ദേവേട്ടാ ഇത് ,നമ്മുക്ക് വിഷമമാണെന് പറഞ്ഞ് മോളെ വിവാഹം കഴിപ്പിക്കാതെ നിർത്താൻ പറ്റോ ,ഒരോന്നിനും അതിൻ്റെ തായ സമയമുണ്ട്

അതു ശരിയാണ് കുറച്ച് കഴിയുമ്പോൾ നമ്മൾ അതുമായി പൊരുത്തപ്പെടും

എപ്പോ നോക്കിയാലും ഫോൺ വിളിയാണ് ,ഞാൻ നല്ല ചീത്ത പറയുന്നുണ്ട് ,രാത്രിയും പകലുമില്ലാതെ സംസാരം

ഇപ്പോഴത്തെ കുട്ടികൾ അല്ലേ അവരങ്ങനെയാണ്

പക്ഷേ ഇതൊന്നും അത്ര നല്ലതല്ല, ഒന്നാമത് വിവാഹ നിശ്ചയം പോലും കഴിഞ്ഞിട്ടില്ല, അതു കഴിഞ്ഞിട്ട് പോരേ ഈ വിളിയൊക്കെ
എന്തു കാര്യത്തിനും ഒരു അച്ചടക്കം വേണം

എൻ്റെ അമ്മേ ..
അസൂയക്ക് മരുന്നില്ലാട്ടോ
ദേവു അവരുടെ അടുത്തേക്ക് വന്നു

അമ്മയുടെ കല്യാണ സമയത്ത് അച്ഛനെ ഫോൺ വിളിക്കാൻ പറ്റാത്തതിൻ്റെ അസൂയ അല്ലേ

മോളെ എപ്പോഴും സുദേവിനെ വിളിച്ച് ശല്യപ്പെടുത്തരുത് ട്ടോ ..

ഇല്ലച്ഛാ ….
ആള് വിളിക്കുമ്പോൾ മാത്രമേ സംസാരിക്കാറുള്ളൂ ..

വേഗം കല്യാണം നടത്താം പിന്നെ ഈ വിളി ഉണ്ടാവില്ലല്ലോ

പെട്ടെന്ന് വേണ്ടച്ഛാ ….

മോളെ നമ്മള് പറയുന്ന പോലെ അല്ല കാര്യങ്ങൾ ,അവർക്ക് വേഗം നടത്തണമെന്ന് പറഞ്ഞാൽ നടത്തണ്ടേ ..

* * *
അച്ഛനും അമ്മയും ഭാവി മരുമകളെ കണാൻ വരുന്നുണ്ട്
സുദീപ പോയി പറഞ്ഞിട്ടുണ്ട് താൻ നല്ല സുന്ദരിയാണെന്ന് ,വീട്ടിലേക്ക് വിളിച്ചാൽ തൻ്റെ കാര്യം ചോദിക്കാനെ നേരമുള്ളൂ അമ്മക്ക്

അതു കേൾക്കുമ്പോൾ മോന് ചെറുതായി അസൂയ തോന്നുന്നുണ്ടോ

ഇല്ലടോ … സന്തോഷം ഉള്ളൂ
താൻ അവരുമായി യോജിച്ച് പോകുന്നതാണ് എനിക്കിഷ്ടം ,അവരുടെ മരുമകളായിട്ടല്ല മകളായി മാറണട്ടോ

എൻ്റെ തലകറക്കത്തിൻ്റെ കാര്യം പറഞ്ഞപ്പോ അമ്മ എന്താ പറഞ്ഞത്

അത് ഞാൻ പറഞ്ഞിട്ടില്ല ,അതിപ്പോ പറയാനെന്താ ഉള്ളത് ,പേടി വരുമ്പോൾ തല കറക്കം മിക്കവർക്കും ഉള്ളതാണ് ,പിന്നെ ബ്ലഡ് കണ്ടാൽ ചിലക്ക് തല കറങ്ങും അതൊന്നും ഒരു രോഗമല്ല

എന്നാലും പറയാമായിരുന്നു

പറഞ്ഞില്ല ,തൻ്റെ അച്ഛനോട് ഞാനീ ക്കാര്യം വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്
താനായിട്ട് അത് തിരുത്താൻ നിൽക്കണ്ടാ ട്ടോ

ഇനി ആയാലും പറയാലോ

പറയണില്ല ,ഈ ഒരു കാരണം കൊണ്ട് എനിക്ക് തന്നെ നഷ്ടപ്പെടരുത്, അത് എനിക്ക് സഹിക്കില്ല
സുദേവിൻ്റെ സ്വരം ഇടറിയിരുന്നു

തൻ്റെ പ്രാർത്ഥനയും അതു തന്നെയല്ലേ ഈ ഇഷ്ടത്തിൽ നിന്നും തന്നെ ഒരിക്കലും അടർത്തി മാറ്റരുതെയെന്ന്
ദേവു മനസ്സിൽ ഓർത്തു

ദേവൂ …
താനതോർത്ത് വിഷമിക്കണ്ടാട്ടോ ,ഞാനില്ലേ തൻ്റെ കൂടെ ……
അതൊക്കെ മറന്നേക്ക് ,തല കറക്കം ഇനി തൻ്റെ ഏഴയലത്ത് വരില്ല

അവൻ പറഞ്ഞത് കേട്ട് സന്തോഷം തോന്നിയെങ്കിലും
എവിടെയോ ഒരപകടം പതുങ്ങിയിരിക്കുന്നുണ്ടെന്ന് ഉള്ളിലിരുന്ന് ആരോ തന്നോട് പറയുന്നത് പോലെ ദേവുവിന് തോന്നി

തുടരും

നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 2

നിലാവ് പൊലെ: PART 3

നിലാവ് പൊലെ: PART 4

നിലാവ് പൊലെ: PART 5

നിലാവ് പൊലെ: PART 6

നിലാവ് പൊലെ: PART 7

നിലാവ് പൊലെ: PART 8

നിലാവ് പൊലെ: PART 9

നിലാവ് പൊലെ: PART 10

നിലാവ് പൊലെ: PART 11

നിലാവ് പൊലെ: PART 12

നിലാവ് പൊലെ: PART 13

-

-

-

-

-